വെറും 12 രൂപ വർഷത്തിൽ അടച്ചാൽ 2 ലക്ഷം രൂപ കിട്ടും പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന ഇൻഷുറൻസ്

Spread the love

ഇന്ന് നമ്മളിൽ പലരും യാതൊരുവിധ ഇൻഷുറൻസ് പോളിസികളും എടുക്കാത്തവരായിരിക്കും. അതുകൊണ്ടുതന്നെ ഏതെങ്കിലും രീതിയിലുള്ള അപകടങ്ങളും മറ്റും സംഭവിക്കുമ്പോഴാണ് ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത്. സാധാരണ പ്രൈവറ്റ് ഏജൻസികളെ സമീപിക്കുകയാണെങ്കിൽ വളരെ വലിയ തുകയിൽ ഉള്ള ഇൻഷുറൻസുകൾ ആണ് ഇത്തരം ഏജൻസികൾ പ്രൊവൈഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ തുക അടക്കേണ്ടത് കാരണം സാധാരണക്കാരും പാവപ്പെട്ടവരും ഇൻഷുറൻസ് പോളിസികൾ എടുക്കാറില്ല. എന്നാൽ കേന്ദ്ര ഗവൺമെന്റ് ഏതൊരു സാധാരണക്കാരനും അപകട പരിരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ആരംഭിച്ചിട്ടുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന.

എന്തെല്ലാം ആണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ പ്രത്യേകതകൾ?

ഒരു വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസി ആയാണ് ഈ ഇൻഷുറൻസ് അറിയപ്പെടുന്നത്.ഒരു വർഷത്തിൽ 12 രൂപ മാത്രം അടച്ചുകൊണ്ട് ഏതൊരു വ്യക്തിക്കും ഇൻഷുറൻസ് പോളിസിയിൽ അംഗത്വം എടുക്കാവുന്നതാണ്.എല്ലാ വർഷവും 12 രൂപ അടയ്ക്കുന്നതിലൂടെ 2 ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് പരിരക്ഷയാണ് ഒരു വ്യക്തിക്ക് ലഭിക്കുന്നത്.അപകടം സംഭവിച്ചു മരണപ്പെടുകയോ അതല്ല മുഴുവനായി അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താൽ രണ്ട് ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.

Also Read  കേരള സർക്കാരിന്റെ പുതിയ പദ്ധതി മാസം 5000 രൂപ ലഭിക്കും

ജോലി ഇല്ലാത്തവർക്കും ഉള്ളവർക്കും മാസം 5000 രൂപ പെൻഷൻ

2015ൽ കേന്ദ്രസർക്കാർ തുടങ്ങിയ ഈ ഇൻഷൂറൻസ് പരിരക്ഷ പ്രധാനമായും വാഹനം ഓടിക്കുന്ന ഡ്രൈവർമാർ, സെക്യൂരിറ്റി ജോലികൾ ചെയ്യുന്നവർ എന്നിവരെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.അംഗത്വം എടുക്കുന്നതിനുള്ള പ്രായപരിധി ആയി പറയുന്നത് 18 വയസിനും 70 വയസ്സിനും ഇടയിൽ ഉള്ളവർക്കാണ്. അപകടമരണം അല്ലാത്ത സ്വാഭാവിക മരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതല്ല, ഇതുകൂടാതെ ഭാഗികമായി സംഭവിക്കുന്ന അംഗവൈകല്യങ്ങൾ ക്ക് ഒരു ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ലഭിക്കുക.

Also Read  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2% പലിശ നിരക്കിൽ ഭവന വായ്പ്പ

വർഷത്തിൽ വെറും 345 രൂപ മുടക്കിയാൽ 4 ലക്ഷം രൂപയുടെ ഇൻഷുറസ്

പൊതുമേഖലാ ബാങ്കുകൾ വഴിയും ഇൻഷുറൻസ് ഏജൻസികൾ വഴിയുമാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇൻഷുറൻസിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന് ആവശ്യമായ ഫോം ഫില്ല് ചെയ്ത് സ്വന്തമായി അക്കൗണ്ട് ഉള്ള ബാങ്കിൽ സമർപ്പിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ആപ്ലിക്കേഷൻ ഫോം ലിങ്ക് താഴെ ചേർക്കുന്നു. ( DOWNLOAD APPLICTION FORM  )

Also Read  പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് സമ്മാനം 2,000 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തും

 


Spread the love

Leave a Comment