ആരോഗ്യ ഇൻഷുറൻസ് സൗജന്യമായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ അറിയാമോ ആർക്കും സ്വയം ഡൌൺലോഡ് ചെയ്യാം

Spread the love

രാജ്യം ഡിജിറ്റൽ വിപ്ലവത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാവിധ സർക്കാർ പൊതു സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ആധാർകാർഡ്, പാൻ കാർഡ് എന്നിവ ബാങ്ക് അക്കൗണ്ട്,ഫോൺ നമ്പർ എന്നിവയുമായി ബന്ധിപ്പിക്കേണ്ടതായും വന്നിരുന്നു. ഇതേ രീതിയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ആരോഗ്യമേഖലയിൽ ഉള്ള ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് കാർഡ്.

ആരോഗ്യ ഇൻഷുറൻസ് കാർഡ് കൈയിൽ ഉള്ളവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ആരോഗ്യ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിനുവേണ്ടി ഒരു ഹെൽത്ത് ഐഡികാർഡ് ആവശ്യമുണ്ട്. എങ്ങിനെയാണ് ഹെൽത്ത് ഐഡികാർഡ് എടുക്കേണ്ടത് എന്നും അതിനാവശ്യമായ രേഖകൾ എന്തെല്ലാമാണെന്നും, ഹെൽത്ത് ഐഡികാർഡ് കൈവശം ഉള്ളതുകൊണ്ട് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം

ഹെൽത്ത് ഐഡികാർഡ് എങ്ങനെയാണ് ആരോഗ്യ ഇൻഷുറൻസ് മായി ബന്ധപ്പെട്ടിട്ടുള്ളത്?

കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി പുറത്തിറക്കിയിട്ടുള്ള ഒരു പ്രധാന കാർഡാണ് ഹെൽത്ത് ഐഡികാർഡ്. ഇതുവഴി ഒരു വ്യക്തി സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് എങ്കിലോ അതല്ല ആരോഗ്യപരമായി ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്നത് ഉൾപ്പെടെ എല്ലാവിധ വിവരങ്ങളും ഉൾപ്പെടുത്ത പെടുന്നതാണ്. അതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ഹെൽത്ത് ഇൻഷുറൻസ് മായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്.

ആധാർ കാർഡ് അല്ലെങ്കിൽ ഐഡന്റിറ്റി കാർഡ് പോലെ ഹെൽത്ത് ഐഡി കാർഡിലും ഒരു നമ്പർ ഉണ്ടായിരിക്കുന്നതാണ്. ഇവിടെ അഡ്രസ്സ് ക്രിയേറ്റ് ചെയ്യപ്പെടുന്നത് PHR രീതിയിലാണ് . അതായത് പേഴ്സണൽ ഹെൽത്ത് റെക്കോർഡ് എന്നതാണ് PHR എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പി എച്ച്ർ ഉപയോഗിച്ച് ഒരു പിൻ ജനറേറ്റ് ചെയ്യപ്പെടുന്നതാണ്. ഓരോ വ്യക്തിയുടെയും ഹെൽത്ത് ഐഡികാർഡ് @ndhm എന്ന രീതിയിൽ അവസാനിക്കുന്ന രീതിയിലാണ് ഉണ്ടാവുക. മാത്രമല്ല ആധാർകാർഡിൽ നൽകിയിട്ടുള്ളത് പോലെ ഒരു നമ്പർ ആണ് ഇവിടെയും ഉപയോഗിക്കുന്നത്.

Also Read  500 രൂപയിൽ ഗ്യാസ് സിലിണ്ടർ വിതരണം|ചോട്ടു ഗാർഹിക ഗ്യാസ്

ഹെൽത്ത് ഐഡി കാർഡ് സാധാരണ ഐഡന്റിറ്റി കാർഡുകൾ കൊണ്ടുനടക്കുന്ന രീതിയിൽ ഭാവിയിൽ എപ്പോഴും കൈവശം വെക്കേണ്ടി വരും. അതായത് നിങ്ങൾ ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് മരുന്ന് വാങ്ങുന്നതിനോ, തുടർ ചികിത്സയ്ക്കോ മറ്റോ ആശുപത്രിയിൽ പോകുമ്പോൾ ഇവ കയ്യിൽ കരുതേണ്ടിവരും. ഹെൽത്ത് ഐഡികാർഡ് ഉപയോഗിക്കുന്നതുവഴി ഒരു വ്യക്തിയുടെ മുഴുവൻ ചികിത്സ ഹിസ്റ്ററി, ആ വ്യക്തി ഏതെങ്കിലും രീതിയിലുള്ള ആരോഗ്യഇൻഷുറൻസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്.

ഓൺലൈൻ വഴി ഹെൽത്ത് ഐഡികാർഡ് അപ്ലൈ ചെയ്യേണ്ട രീതി എങ്ങനെയാണ്?

നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ ലാപ്ടോപ്പിൽ ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം healthid.ndhm.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന് പേജിന്റെ സെന്റർ ഭാഗത്തായി ജനറേറ്റ് യുവർ ഹെൽത്ത് ഐഡി എന്ന കാണുന്നതാണ്. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ ആധാർ കാർഡ് ഉപയോഗിച്ചാണോ അതല്ല എങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണോ ഐഡി ക്രിയേറ്റ് ചെയ്യേണ്ടത് എന്നതിനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ആധാർ കാർഡ് ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ഭാവിയിൽ തീർച്ചയായും നിങ്ങൾ ഹെൽത്ത് ഐഡി കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടതായി വരും.

Also Read  കോവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം - ചെയ്യേണ്ട രീതി ഇങ്ങനെ
how to apply national health card online
how to apply national health card online

ആധാർ കാർഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആധാർ കാർഡിൽ നിങ്ങൾ നൽകിയിട്ടുള്ള ഫോൺ നമ്പർ എന്റർ ചെയ്തു നൽകുക. തുടർന്ന് പേജിൽ നൽകിയിട്ടുള്ള മറ്റ് കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി എഗ്രി ബട്ടൺ ക്ലിക്ക് ചെയ്യുക. താഴെയായി കാണുന്ന അയാം നോട്ട് റോബോട്ട് എന്ന ബട്ടൺ ടിക്ക് മാർക്ക് ചെയ്തു submit ബട്ടൺ ക്ലിക്ക് ചെയ്യുക. ഇങ്ങിനെ ചെയ്യുന്നതുവഴി നിങ്ങൾ ആധാർ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. ഓ ടി പി നമ്പർ എന്റർ ചെയ്തു നൽകുക.

how to apply national health card online
how to apply national health card online

അടുത്ത പേജിൽ ഹെൽത്ത് ഐഡി യുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും എസ്എംഎസ് ആയി ലഭിക്കേണ്ട ഫോൺ നമ്പർ എന്റർ ചെയ്തു നൽകുക. താഴെ നൽകിയിട്ടുള്ള ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ ഇപ്പോൾ എന്റർ ചെയ്ത് നൽകിയ ഫോൺ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നത് അത് എന്റർ ചെയ്തു നൽകുക.

how to apply national health card online
how to apply national health card online

തുടർന്ന് നിങ്ങളുടെ ആധാർ കാർഡിൽ നൽകിയിട്ടുള്ള വിവരങ്ങൾ പേജിൽ കാണാവുന്നതാണ്. ഇവിടെ നിങ്ങൾക്ക് പേരിൽ മാറ്റങ്ങൾ വരുത്താനും സാധിക്കുന്നതാണ്. താഴെ നൽകിയിട്ടുള്ള PHR അഡ്രസ്സ് ക്ലിക്ക് ചെയ്യുമ്പോൾ ഇഷ്ടമുള്ള ഒരു PHR അഡ്രസ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

Also Read  ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണോ? 36,000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചറിയാം

നിങ്ങൾ എന്റർ ചെയ്തു നൽകുന്ന PHR അഡ്രസ് മറ്റാരെങ്കിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുന്നതുവരെ അഡ്രസ് ചേഞ്ച് ചെയ്ത് നൽകേണ്ടതാണ്. ഇത്തരത്തിൽ ലഭിക്കുന്ന അഡ്രസ് @ndhm എന്ന ഫോർമാറ്റിലാണ് ഉണ്ടാവുക. ഒരു പി എച്ച്ർ അഡ്രസ് ക്രിയേറ്റ് ചെയ്യുമ്പോൾ മിനിമം നാല് ക്യാരക്ടർ എങ്കിലും നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം, കൂടാതെ ഇവയോടൊപ്പം അക്ഷരങ്ങൾ നമ്പർ എന്നിവ മാത്രമാണ് ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ.

അതിനു താഴെയായി നിങ്ങളുടെ ഇമെയിൽ ഐഡി, ഡിസ്ട്രിക്റ്റ്,സ്റ്റേറ്റ് അഡ്രസ്, എന്നിവകൂടി ടൈപ്പ് ചെയ്ത് submit ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ഹെൽത്ത് ഐഡികാർഡ് റെഡിയായിക്കഴിഞ്ഞു.

how to apply national health card online
how to apply national health card online

ഇപ്പോൾ ഹെൽത്ത്‌ ഐഡി കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഹെൽത്ത് ഐഡി കാർഡിന് താഴെ നൽകിയിട്ടുള്ള ഡൗൺലോഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ഡൗൺലോഡ് ചെയ്തെടുത്ത ഹെൽത്ത് ഐഡികാർഡ് നിങ്ങൾക്ക് ആവശ്യമുള്ള സാഹചര്യങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂക ..


Spread the love

Leave a Comment