വൻ വിലക്കുറവിൽ യൂസ്ഡ് മൊബൈൽ ഫോൺ ലഭിക്കുന്ന സ്ഥലം

Spread the love

ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. എല്ലാവരും ആഗ്രഹിക്കുന്നത് വിലകൂടിയ സ്മാർട്ഫോണുകൾ സ്വന്തമാക്കുക എന്നതാണ്. അതായത് ആപ്പിൾ പോലുള്ള ഉയർന്ന ബ്രാൻഡുകളിൽ ഉള്ള ഒരു ഫോൺ വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. വലിയ വില കൊടുത്ത് ഒരു പുതിയ ഫോൺ ഇത്തരത്തിൽ വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും സാധിക്കുന്ന കാര്യമല്ല.

എന്നാൽ പുതിയ ക്വാളിറ്റിയിൽ ലഭിക്കുന്ന ബോക്സ് ഉള്ളതും, ബോക്സ് ഇല്ലാതെ ചാർജർ ഉൾപ്പെടുന്നതുമായ ഉയർന്ന ബ്രാൻഡിലുള്ള സെക്കൻഡ് ഹാൻഡ് ഐഫോൺ ആൻഡ്രോയിഡ് ഫോണുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കൂടാതെ ചെറിയ ഫോണുകളും കുറഞ്ഞവിലയ്ക്ക് ഇവിടെ നിന്നും നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

Also Read  കേരള സർക്കാർ സർവീസ് ലിങ്കുകൾ

ചെറിയ ഫോണുകളിൽ MI 5A,6A ഫോർ ജി ബി മെമ്മറി വരുന്ന വലിയ കംപ്ലൈന്റ് കൾ ഒന്നുമില്ലാത്ത ഫോണുകൾക്ക് വെറും 1000 രൂപ  മാത്രം നൽകിയാൽ മതി. കുട്ടികളുടെ പഠന ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ഉള്ള ഇത്തരം ഫോണുകൾ 5000 രൂപയുടെ അകത്ത് നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

വലിയ ഫോണുകളിൽ വൺപ്ലസ് സെവൻ പ്രൊ ഫുൾ ബോക്സ് 8GB/ 256 വാറണ്ടി, കേബിൾ,ആഡാപ്റ്റർ സഹിതം ബ്ലൂ കളർ ഫോണിന് 31000 രൂപയാണ് വിലയായി വരുന്നത്. വൺപ്ലസ് സെവൻ T ബ്ലൂ കളർ 8GB/ 128 ഒറിജിനൽ ചാർജർ സഹിതം 29000 രൂപയാണ് വില.

ആൻഡ്രോയിഡ് വേർഷനിൽ എല്ലാവരും കൂടുതലായി അന്വേഷിക്കുന്ന ഫോണുകളിൽ ഒന്നായ 1+6 6GB /64 ഒർജിനൽ ചാർജർ സഹിതം വില വരുന്നത് 15000 രൂപയാണ്.

Also Read  കീബോർഡിൽ നോക്കാതെ ടൈപ്പ് ചെയ്യാൻ പഠിക്കാം

വൺ പ്ലസ് ഫൈവ് ക്ലീൻ പീസ് ബ്ലാക്ക് കളർ ചാർജർ ഉൾപ്പെടെ 6GB/64 വില വരുന്നത് 10,000 രൂപയാണ്. സാംസങ് ഫോണുകളിൽ ഏറ്റവും നല്ല ഫോണുകളിൽ ഒന്നായ s20+8GB/128 അഡാപ്റ്റർ, ഇയർഫോൺ എന്നിവ ഉൾപ്പെടെ ഫുൾ ബോക്സ് സഹിതം 36000 രൂപയാണ്.

സാംസങ് ഫോണുകളിൽ വാറണ്ടി ചെക്ക് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഒരു ട്രിക്ക് ആണ് ഫോണിൽ ഡയൽ എടുത്ത് *#12580*369# എന്ന് ടൈപ്പ് ചെയ്യുമ്പോൾ ലഭിക്കുന്ന RF call നോക്കുമ്പോൾ അതിൽ വർഷം, മാസം, ദിവസം എന്നിങ്ങനെ കാണാൻ സാധിക്കുന്നതാണ്. Eg:20200206 എന്നീ രൂപത്തിൽ കാണാവുന്നതാണ്.

Also Read  പണം അച്ചടിക്കുന്നത് എങ്ങനെ എന്ന് കണ്ടിട്ടുണ്ടോ | വീഡിയോ കാണാം

സാംസങ് നോട്ട് ലൈറ്റ്, adaptor,ചാർജർ,കേബിൾ എന്നിവ ഉൾപ്പെടുന്ന ഫുൾ ബോക്സ് സഹിതം ബ്ലാക്ക് കളർ ഗ്യാരണ്ടിയിൽ കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്. Oppo Reno 4 pro 8GB/128 ചാർജർ ഉൾപ്പെടുന്ന ഫുൾ ബോക്സ് സഹിതം 24000 രൂപയാണ് വില വരുന്നത്.

Vivo v20 8GB/256 ഫുൾ ബോക്സ് സഹിതം വരുന്നത് 23000 രൂപയാണ്.8GB/128 ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 20,000 രൂപയാണ് നൽകേണ്ടി വരുന്നത്.

ഇത്തരത്തിൽ നല്ല ക്വാളിറ്റിയിൽ 2nd ഹാൻഡ് ഉയർന്ന ബ്രാൻഡിലുള്ള ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊടുവള്ളിയിൽ ഉള്ള റെഡ് മൊബൈൽ എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഇവർ കൊറിയർ ആയി ഫോൺ അയച്ചുതരുന്നതാണ്.


Spread the love

Leave a Comment