റൂം തണുപ്പിക്കാൻ ഇവൻ മതി വെറും 1000 രൂപയ്ക്കുള്ളിൽ വാങ്ങാം

Spread the love

ചൂടു കൂടി വരുന്ന ഈ കാല ഘട്ടത്തിൽ എയർ കണ്ടീഷനുകളും എയർ കൂളറുകളും ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ പലപ്പോഴും യാത്ര ചെയ്യുമ്പോഴും മറ്റും ഉള്ള സൗകര്യങ്ങൾക്കായി ഇന്ന് എല്ലാവരും പോർട്ടബിൾ എയർ കൂളറുകളെ ആശ്രയിച്ചു കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വിലയിൽ ARCTIC AIR എന്ന ബ്രാൻഡിന്റെ എയർ കൂൾർ ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

ഇത് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം?

വളരെ ചെറുതും പോർട്ടബിളും ആയ എയർ കൂളർ ഏതൊരാൾക്കും കയ്യിൽ പിടിക്കാവുന്ന വലിപ്പം മാത്രമാണ് ഉള്ളത്.നിങ്ങളുടെ ആവശ്യാനുസരണം ഫാനിന് സ്പീഡ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്.ഇതോടൊപ്പം ലഭിക്കുന്ന യൂസർ മാനുവൽ ഉപയോഗിച്ച് നിങ്ങൾക്ക് എയർ കൂളറിന്റെ പ്രവർത്തനരീതി മനസ്സിലാക്കാവുന്നതാണ്. എയർ കൂളർ കണക്ട് ചെയ്യുന്നതിനുള്ള ഒരു കേബിളും ഇതിനോടൊപ്പം ലഭിക്കുന്നതാണ്.

Also Read  കേരള സർക്കാർ സർവീസ് ലിങ്കുകൾ

മുഴുവനായും പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഒരു സ്ക്വയർ ഷേപ്പിൽ ആണ് ഇതിന്റെ ആകൃതി.വൈറ്റ്, ഗ്രെ എന്നീ രണ്ടു കളറുകൾ ഉപയോഗിച്ചാണ് പുറംഭാഗത്ത് പെയിന്റ് ചെയ്തിട്ടുള്ളത്.ഇതിനോടൊപ്പം തന്നെ ഒരു built-in ആയ ലൈറ്റ്നിംഗ് സിസ്റ്റവും ഉണ്ട്. ഇത് അഡ്ജസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ കീ മുൻവശത്ത് തന്നെ കാണാവുന്നതാണ്.

ഇതോടൊപ്പം തന്നെ ഫാൻ അഡ്ജസ്റ്റ് ചെയ്യുന്നതിനുള്ള കീയും നൽകിയിട്ടുണ്ട്. മുൻവശത്തും പുറകുവശത്തു രണ്ട് വിൻഡോ ഉപയോഗിച്ചുകൊണ്ടാണ് ഫാൻ വർക്ക് ചെയ്യുന്നത്.മുൻ വശത്തിലൂടെ എയർ എടുക്കുകയും പുറകെ വശത്തിലൂടെ ആവശ്യമില്ലാത്ത എയർ കളയുകയും ചെയ്യുന്നു.സാധാരണ എയർ കൂളറുകൾ പ്രവർത്തിക്കുന്നതു പോലെ വെള്ളമൊഴിച്ചു കൊടുക്കുന്നതിന് ആവശ്യമായ ഭാഗം സൈഡിലായി നൽകിയിട്ടുണ്ട്. പ്ലഗ് ചെയ്തു ഉപയോഗിക്കുന്നു എന്നതിനാൽ തന്നെ ബാറ്ററിയുടെ ആവശ്യവും വരുന്നില്ല.

Also Read  ഈ ബാങ്കുകളിലെ എടിഎം സൗജന്യമായി എത്ര തവണയും ഉപയോഗിക്കാം കാശ് പോകില്ല

മിനി എയർ കൂളർ ഉപയോഗിക്കേണ്ട രീതി

ആദ്യം എയർ കൂളറിനു സൈഡ് വശത്തുള്ള വെള്ളം നിറക്കേണ്ട ഭാഗത്ത് അളവിനനുസരിച്ച് വെള്ളം നിറച്ചു നൽകുക.ആവശ്യമാണെങ്കിൽ ഐസ്ക്യൂബ് കളും ഇട്ടു നൽകാവുന്നതാണ്. ഇത് കൂടുതൽ തണുപ്പുള്ള എയർ പുറത്തേക്ക് വരുന്നതിന് സഹായിക്കുന്നതാണ്.ഏത് 5V ഡി സി സോഴ്സ്മായി കണക്ട് ചെയ്തും ഈ മിനി കൂളർ പ്രവർത്തിപ്പിക്കാവുന്നതാണ്.നിങ്ങൾ ഓൺ ചെയ്തു കഴിയുമ്പോൾ ഒരു പ്രത്യേക നിറത്തിലുള്ള ലൈറ്റ് കാണാവുന്നതാണ്.

ഇപ്പോൾ കൂളർ ഓണായി എന്നത് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.മൂന്ന് രീതിയിൽ ഫാനിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.400ml മുതൽ 500 ml വരെയാണ് വെള്ളം നിറയ്ക്കേണ്ടത്. എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് അഞ്ച് മുതൽ ആറ് മണിക്കൂർ വരെ കൂളർ പ്രവർത്തിക്കുന്നതാണ്.വെറും 750 രൂപ നിരക്കിൽ ആമസോണിൽ നിന്നും നിങ്ങൾക്ക് ഈ മിനി പോർട്ടബിൾ എസി സ്വന്തമാക്കാവുന്നതാണ്.

Also Read  FSSAI രെജിസ്ട്രേഷൻ എങ്ങനെ ഓൺലൈനിലൂടെ സ്വന്തമായി ചെയ്യാം

എവിടെ വേണമെങ്കിലും കൊണ്ടുപോകാം എന്നതും എളുപ്പത്തിൽ ഉപയോഗിക്കാം എന്നതും ഇത്തരമൊരു പോർട്ടബിൾ എസി വാങ്ങുന്നത് കൊണ്ടുള്ള പ്രയോജനം ആണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.


Spread the love

3 thoughts on “റൂം തണുപ്പിക്കാൻ ഇവൻ മതി വെറും 1000 രൂപയ്ക്കുള്ളിൽ വാങ്ങാം”

Leave a Comment

You cannot copy content of this page