ഡ്രൈവിംഗ് ലൈസെൻസെൻസ് ടെസ്റ്റ് ഇനി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി മാറ്റങ്ങളാണ് എല്ലാവിധ മേഖലകളിലും വന്നിട്ടുള്ളത്. ഇതേ രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് എടുക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ലൈസൻസ് എടുക്കുന്നതിനു മുന്നോടിയായുള്ള ലേണേഴ്സ് ടെസ്റ്റ് എഴുതുന്നതിനായി മുൻപ് ആർടിഒ ഓഫീസിനെ സമീപിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ നിലവിലെ സ്ഥിതിഗതികൾ മാനിച്ചുകൊണ്ട് ലേണേഴ്സ് ടെസ്റ്റ് ഓൺലൈനായി മാറ്റിയിരിക്കുകയാണ്.

എന്തെല്ലാമാണ് ഓണലൈൻ ലേണേഴ്സ് ടെസ്റ്റ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ആദ്യമായി ഗൂഗിൾ ഓപ്പൺ ചെയ്തു സാരഥി പരിവാഹൻ എന്ന വെബ്സൈറ്റ് തിരഞ്ഞെടുക്കുക. വെബ്സൈറ്റിൽ സ്റ്റേറ്റ് തിരഞ്ഞെടുക്കുക. കേരളമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ വരുന്ന വെബ്സൈറ്റിൽ നിന്നും LLTEST (stall) എന്ന് തിരഞ്ഞെടുക്കുക. ടെസ്റ്റിനായി നിങ്ങൾ അപ്ലൈ ചെയ്യുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ചുകൊണ്ടാണ് ടെസ്റ്റ് അറ്റൻഡ് ചെയ്യേണ്ടത്.

Also Read  ഡ്രെവിങ് ലൈസെൻസ് ഉള്ളവർ ശ്രദ്ധിക്കുക പുതിയ നിയമങ്ങൾ , കുറ്റം , ഫൈൻ

വിദേശത്ത് ഡ്രൈവിംഗ് ലൈസെൻസ് ഉള്ളവർക്ക് ഇനി നാട്ടിൽ ലൈസൻസ് എടുക്കാൻ ഇനി വളരെ എളുപ്പം 

രാത്രി 8 മണിക്കും 11 മണിക്കും ഇടയിലാണ് ടെസ്റ്റ് അറ്റൻഡ് ചെയ്യുന്നതിനുള്ള സമയം. മുൻപ് 20 ചോദ്യങ്ങളിൽ പന്ത്രണ്ടെണ്ണം ശരിയാക്കിയാൽ പാസാകുമായിരുന്നു എങ്കിൽ ഇപ്പോൾ 50 ചോദ്യങ്ങളിൽ 30 എണ്ണം ശരിയാക്കിയാൽ മാത്രമാണ് പരീക്ഷ പാസാക്കുകയുള്ളൂ. 30 മിനുട്ടാണ് ആകെ പരീക്ഷാസമയം.

ലോഗിൻ ചെയ്ത ശേഷം ലാംഗ്വേജ് സെലക്ട് ചെയ്തു കൊണ്ട് പരീക്ഷ അറ്റൻഡ് ചെയ്യാവുന്നതാണ്. പരീക്ഷ പാസായാൽ അപ്പോൾതന്നെ റിസൾട്ട് പ്രിന്റ് എടുക്കാവുന്നതാണ്. ഏതെങ്കിലും നെറ്റ്‌വർക്ക് തകരാറുമൂലം പരീക്ഷയെഴുതാൻ സാധിക്കാത്തവർക്കും, ഫെയിൽ ആയവർക്കും റിടെസ്റ്റ്‌ എടുക്കുന്നതിന് സാധിക്കുന്നതാണ്.

Also Read  ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാഹനങ്ങളുടെ ടയർ ലൈഫ് കൂട്ടാം

പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

അപ്ലിക്കേഷൻ സ്റ്റാറ്റസ് അറിയുന്നതിനായി സാരഥി പരിവാഹൻ സെലക്ട് ചെയ്തു സ്റ്റേറ്റ് എടുത്ത് അപ്ലൈ ഓൺലൈൻ എടുക്കുക. ഇപ്പോൾ താഴെ കാണുന്ന ആപ്ലിക്കേഷൻ സ്റ്റാറ്റസ് തിരഞ്ഞെടുത്ത് അപ്ലിക്കേഷൻ,ഡേറ്റ് ഓഫ് ബർത്ത്, captcha എന്നിവ ഉപയോഗിച്ച് എന്റർ ചെയ്യാവുന്നതാണ്. ഇവിടെ സ്റ്റാറ്റസ് എല്ലാ വിഭാഗത്തിലും കമ്പ്ലീറ്റ് എന്ന് കാണാവുന്നതാണ്. താഴെ ടെസ്റ്റ് റിസൾട്ട് പാസ് എന്നും കാണാവുന്നതാണ്. നിങ്ങൾ എക്സാം പാസ്സായി കഴിഞ്ഞാൽ ഫോണിൽ ഒരു മെസ്സേജ് വരുന്നതായിരിക്കും.

Also Read  വെറും 5 രൂപയ്ക്ക് 2 മിനിറ്റ് കൊണ്ട് ടയർ ഇത് പോലെയാക്കാം| വീഡിയോ കാണാം

യുവർ ലേണേഴ്സ് ലൈസൻസ് അപ്രൂവ് എന്നുപറഞ്ഞ് ലൈസൻസ് നമ്പർ ലഭിക്കുന്നതാണ്. ശേഷം ഇത് പ്രിന്റ് ഔട്ട് എടുക്കുന്നതിനായി സാരഥി പരിവാഹൻ എന്ന സൈറ്റ് ഓപ്പൺ ചെയ്തു പ്രിന്റ് ലേണേഴ്സ് ലൈസൻസ് തിരഞ്ഞെടുക്കുക. ഡീറ്റെയിൽസ് നൽകി പ്രൊസീഡ് ചെയ്യുമ്പോൾ ഫോണിൽ ഒരു ഒടിപി ലഭിക്കുന്നതാണ്.

അതു ഉപയോഗിച്ചുകൊണ്ട് ലേണേഴ്സ് ലൈസൻസ് പ്രിന്റ് ചെയ്യാവുന്നതാണ്. പരീക്ഷ എഴുതുന്നതിനു മുൻപായി മോക്ക്ടെസ്റ്റ്‌ എടുക്കുന്നതിനുള്ള സൗകര്യവും സൈറ്റിൽ ലഭ്യമാണ്.ഓൺലൈൻ ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനെ പറ്റി കൂടുതൽ അറിയുന്നതിന് വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment