ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് അവരുടെ ഇക്കാമ ഉപയോഗിച്ചുകൊണ്ട് മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് അറിയാതെ വരുന്നത്. ഇത്തരത്തിൽ സിം എടുത്ത് ദുരുപയോഗം ചെയ്യപ്പെടുകയാണ് എങ്കിൽ അത് ബാധിക്കുന്നത് ഇക്കാമ യുടെ യഥാർത്ഥ ഉടമസ്ഥനെ ആയിരിക്കും. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ ഇക്കാമ ഉപയോഗിച്ച് മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം എന്നാണ് ഇന്നു നമ്മൾ അറിയാൻ പോകുന്നത്.
നിങ്ങളുടെ ഇക്കാമയിൽ മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം?
‘ MY NUMBER’ എന്ന ഫെസിലിറ്റി ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ സിംകാർഡ് സംബന്ധിച്ച എല്ലാവിധ വിവരങ്ങളും പരിശോധിക്കാവുന്നതാണ്.CITC വഴി ഇത്തരത്തിൽ സിം ദുരുപയോഗപ്പെടുത്തുന്നവരുടെ എല്ലാവിധ വിവരങ്ങളും ലഭിക്കുന്നതാണ്. മൈ നമ്പർ ഉപയോഗിച്ചുകൊണ്ട് എങ്ങിനെ സിം വിവരങ്ങൾ ചെക്ക് ചെയ്യാം എന്ന് നോക്കാം.
ഐഡി നമ്പർ,ആ പേരിൽ എടുത്തിട്ടുള്ള ഫോൺ നമ്പർ എന്നിവ അടിച്ചു കൊടുത്താൽ,ക്ലയന്റിന് മെമ്പർഷിപ്പ് ഇല്ലായെങ്കിൽ നിങ്ങൾ എന്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്.നിങ്ങളുടെ ഐഡി കാർഡ് ഉപയോഗിച്ച് എത്ര സിമ്മുകൾ വർക്ക് ചെയ്യുന്നുണ്ട് എന്ന് നിങ്ങൾക്ക് ഇത്തരത്തിൽ മനസ്സിലാക്കാവുന്നതാണ്.ഇങ്ങിനെ ചെക്ക് ചെയ്യുമ്പോൾ നിങ്ങൾ എടുക്കാത്ത ഏതെങ്കിലും നമ്പർ ലഭിക്കുകയാണെങ്കിൽ ഉടൻതന്നെ നിങ്ങൾക്ക് അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.
അപ്പോൾ തന്നെ ആ നമ്പർ ഡീആക്ടിവേറ്റ് ചെയ്യിക്കാവുന്നതാണ്.ഇത്തരത്തിലുള്ള കംപ്ലൈന്റ് കൾ CITC അഞ്ചുദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ നിങ്ങൾക്ക് സി ഐ ടി സി ക്കെതിരെ കംപ്ലൈന്റ് രജിസ്റ്റർ ചെയ്യാവുന്നതുമാണ്.
ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങളുടെ ഇക്കാമ ഉപയോഗപ്പെടുത്തി മറ്റാരെങ്കിലും സിം എടുത്തിട്ടുണ്ടോ എന്ന് ‘ MY NUMBER’ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ചെക്ക് ചെയ്യുക.
വെബ്സൈറ്റ് ലിങ്ക് : http://bit.ly/3iEdQWL