സംസ്ഥാന സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും ഇപ്പോൾ ഓൺലൈനായാണ് പ്രവർത്തിക്കുന്നത്. മുൻപ് കരം അടയ്ക്കുന്നത് മുതൽ എംപ്ലോയ്മെന്റ് ഓഫീസിൽ പേര് ചേർക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് അതാത് ഓഫീസുകളെ സമീപിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഏതൊരു സാധാരണക്കാരനും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ കറണ്ട് ബില്ല്,പാസ്പോർട്ട് എടുക്കുന്നതിന് ആവശ്യമായ അപേക്ഷ,കെട്ടിടനികുതി,ടെലിഫോൺ ബില്ല് എന്നിവയെല്ലാം തന്നെ കേരള സർക്കാറിന് കീഴിലുള്ള വ്യത്യസ്ത വെബ് സൈറ്റുകൾ വഴി ചെയ്യാവുന്നതാണ്.സംസ്ഥാന സർക്കാരിന് കീഴിലുള്ള വ്യത്യസ്ത സൈറ്റുകളും അവ കൊണ്ടുള്ള ഉപയോഗങ്ങളും ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
കറണ്ട് ബില്ല് അടയ്ക്കുന്നതിനായി ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല. കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു.
Link: https://wss.kseb.in/selfservices/ |
ഫോൺ ബിൽ ഓൺലൈൻ അടയ്ക്കുന്നത് ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റ് വഴി ചെയ്യാവുന്നതാണ്.
Link: portal.bsnl.in |
വില്ലേജ് ഓഫീസിൽ നിന്നും ആവശ്യമായ വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഇ – ഡിസ്ട്രിക്ട് വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
Link: edistrict.kerala.gov.in |
ട്രഷറിയിൽ നിന്നും ലഭിക്കുന്ന വ്യത്യസ്ത ചാലാനുകൾക്ക് താഴെ നൽകിയിട്ടുള്ള വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
Link: etreasury.kerala.gov.in |
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കളിൽ പേര് പുതുക്കുന്നതിന്, പേര് ചേർക്കുന്നതിനു ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മായി നേരിട്ട് ബന്ധപ്പെടേണ്ടതില്ല.
Link: http://employment.kerala.gov.in |
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് ഏതെങ്കിലും രീതിയിലുള്ള തെറ്റുകൾ തിരുത്തുന്നതിന് കേരള ഗവൺമെന്റിന്റെ കീഴിലുള്ള വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
Link http://ceo.kerala.gov.in/ |
അപ്പോൾ ഇനി മുകളിൽ പറഞ്ഞ കാര്യങ്ങൾക്കായി ഓഫീസുകളിൽ പോയി നിങ്ങൾ ക്യൂ നിന്ന് കഷ്ടപ്പെടേണ്ടതില്ല. നിങ്ങൾക്കുതന്നെ വീട്ടിലിരുന്ന് ഓൺലൈനായി ഇത്തരം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തീർച്ചയായും ഇത് ഉപയോഗപ്പെടുത്തുക. കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.