ഇനി നിങ്ങൾക്കും നേടാം പെൻഷൻ സർക്കാർ ഉദ്യോഗസ്ഥാനെയും പോലെ..

Spread the love

പ്രവാസികൾക്കും ഇന്ത്യക്ക് അകത്ത് വർക്ക് ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ഉള്ളവർക്കും 60 വയസ്സിനു മുകളിൽ ആയിക്കഴിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥരെ പോലെ തന്നെ പി എഫ്, പെൻഷൻ എന്നിവ ലഭിക്കുന്ന ഒരു സ്കീം 2009ൽ പുറത്തിറക്കിയിട്ടുണ്ട്. എന്തെല്ലാമാണ് ഈ
സ്കിമിന്റെ പ്രത്യേകതകൾ എന്നും ആർക്കെല്ലാമാണ് ഇതിന്റെ ഭാഗമാകാൻ സാധിക്കുന്നത് എന്നും നമുക്കിന്ന് പരിചയപ്പെടാം.

എന്തെല്ലാമാണ് നാഷണൽ പെൻഷൻ(NPS) സ്കീം പ്രത്യേകതകൾ?

ഏതൊരു സർക്കാർ ഉദ്യോഗസ്ഥരെ പോലെയും ഒരു നിശ്ചിത തുക എല്ലാ മാസവും എൻപിഎസ് അക്കൗണ്ടിലേക്ക് അടയ്ക്കുന്നത് വഴി 60 വയസ്സ് ആകുമ്പോൾ നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതാണ്.18 വയസ്സിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരാൾക്കും ഇത്തരത്തിൽ എൻപിഎസ് അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്.

നിങ്ങൾ അടയ്ക്കുന്നതിന് ഒരു നിശ്ചിത തുക Annuity ആയി പോവുകയും അത് പലിശയുടെ രൂപത്തിൽ ഭാവിയിൽ നിങ്ങൾക്കു ലഭിക്കുകയും ആണ് ചെയ്യുന്നത്.എല്ലാ നാഷണലൈസ്ഡ് ബാങ്കുകളും എൻ പി എസ് ന്റെ ഭാഗമായതുകൊണ്ട് തന്നെ ഏതു ബാങ്ക് മുഖേനയും നിങ്ങൾക്ക് അക്കൗണ്ടുകൾ തുറക്കാവുന്നതാണ്. ഇത്തരം ബാങ്കുകൾ പി ഓ പി എന്ന പേരിലാണ് അറിയപ്പെടുന്നത്.നിങ്ങൾക്ക് അടുത്തുള്ള പിഒ പി ഏതാണെന്ന് കണ്ടുപിടിക്കാൻ www.npscra.nsdl.co.in എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Also Read  പ്രവാസി ഭദ്രത മൈക്രോ പദ്ധതി - 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും 4 ലക്ഷം രൂപ തിരിച്ചടച്ചാൽ മതി

ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി കഴിഞ്ഞാൽ നിങ്ങൾക്ക് ബാങ്കിൽ നിന്നും ഒരു പെർമെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ(PRAN) ലഭിക്കുകയും ഈ കാർഡ് ഉപയോഗിച്ച് എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു നിശ്ചിത തുക അടയ്ക്കുകയും ആണ് ചെയ്യുന്നത്.

വർഷത്തിലൊരിക്കലെങ്കിലും 1000 രൂപ വീതം അക്കൗണ്ടിൽ അടയ്ക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഇത് തുടർന്നു കൊണ്ടു പോകാവുന്നതാണ്. അല്ലാത്തപക്ഷം അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടുന്നതാണ്.ഇങ്ങനെ ഫ്രീസ് ആയി കഴിഞ്ഞാൽ വീണ്ടും ഒരു 100 രൂപ അടച്ചു തുടർന്നും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നതാണ്.

നിങ്ങൾക്ക് 60 വയസ്സാകുന്നതോടെ കൂടി തുക പിൻവലിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ അടയ്ക്കുന്ന തുകയുടെ ഏകദേശം 60 ശതമാനം വരെ പിൻവലിക്കാൻ സാധിക്കുന്നതാണ്.ബാക്കിവരുന്ന 40% annuity വാങ്ങുന്നതിനായി ഉപയോഗിക്കേണ്ടതുണ്ട്.ഇത് ഒരു ഇൻഷുറൻസ് ആണ്.

ഇനി വല്ല പ്രത്യേക കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് 60 വയസ്സിന് മുൻപ് തന്നെ തുക പിൻവലിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ അടച്ച തുകയുടെ 20 ശതമാനം മാത്രമാണ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ.ബാക്കി വരുന്ന 80 ശതമാനം annuity യിലേക്ക് പോവുകയാണ് ചെയ്യുന്നത്.

Also Read  50 വയസിനു പ്രായം ഉള്ളവർക്ക് സർക്കാർ വായ്‌പ സഹായം

അടയ്ക്കുന്ന തുകയുടെ മൂല്യം ഷെയർ മാർക്കറ്റിലേക്ക് ആണ് പോകുന്നത് അതുകൊണ്ടുതന്നെ തുകയുടെ അപ്പോൾ വരുന്ന മൂല്യത്തിന് അനുസരിച്ചാണ് റിട്ടേൺ തിരിച്ച് ലഭിക്കുക.മ്യൂച്ചൽ ഫണ്ട് ആയതുകൊണ്ടുതന്നെ ഓരോരുത്തർക്കും അവരുടേതായ ഒരു ഫണ്ട് മാനേജർ ഉണ്ടായിരിക്കുന്നതാണ്. ഇവരാണ് നിങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ഓരോ വർഷവും നിങ്ങൾക്ക് ഇഷ്ടാനുസരണം ഫണ്ട് മാനേജർമാരെ മാറ്റാവുന്നതാണ്. അതിനനുസരിച്ച് ലാഭമുണ്ടാക്കാനും സാധിക്കുന്നതാണ്.ഏതു ഫണ്ടിൽ ആണ് നിക്ഷേപം നടത്തുന്നത് എന്ന് നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ് ഇതിന് പ്രധാനമായും രണ്ടു രീതികളാണ് ഉള്ളത് ആദ്യത്തേത് ഓട്ടോ ചോയ്സ് ആണ്. ഈ രീതി ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങളുടെ ഫണ്ടിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഫണ്ട് മാനേജർ ആയിരിക്കും.

രണ്ടാമത്തെ രീതിയായ ആക്ടീവ് ചോയിസ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾക്കുതന്നെ നിക്ഷേപം നടത്തുന്നതിനുള്ള ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. മൂന്നു രീതിയിലാണ് ഫണ്ടുകൾ മാനേജ് ചെയ്യപ്പെടുന്നത്. ASSET CLASS E എന്ന രീതിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഇതിന് റിസ്ക് കൂടുതലായിരിക്കും.

Also Read  റേഷൻ കാർഡുള്ളവർക്ക് 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

എന്നാൽ ഇതിൽ നിന്നും തിരികെ ലഭിക്കുന്നത് വലിയ ഒരു തുകയായിരിക്കും. ASSET CLASS C ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കുറഞ്ഞ റിസ്കിൽ ഒരു മിതമായ നിരക്കിൽ റിട്ടേൺ ലഭിക്കുകയാണ് ചെയ്യുക. അടുത്ത രീതി ഗവൺമെന്റ് ബോണ്ടുകളും ഗവൺമെന്റ് റിട്ടേണുകൾ എന്നതാണ്. ഇതിനു ഇൻകവും, റിസ്കും കുറവാണ് എന്നതാണ് പ്രത്യേകത.

നിങ്ങളുടെ ഇഷ്ടാനുസരണം രണ്ടെണ്ണത്തിനെ കോമ്പിനേഷൻ ചെയ്തു രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉള്ള നിക്ഷേപങ്ങളിൽ നിന്നും ഒരു ലക്ഷം രൂപ വരെ നിക്ഷേപം നടത്തുകയാണെങ്കിൽ അതിന് അനുസരിച്ചുള്ള ടാക്സ് ബെനിഫിറ്റ് കളും ലഭിക്കുന്നതാണ്.

നിങ്ങളുടെ തുക മെച്വർ ആയി കഴിഞ്ഞാൽ അതിന്റെ 60% തുക നിങ്ങൾക്ക് ടാക്സ് ഫ്രീ ആയി ലഭിക്കുന്നതാണ്.ബാക്കി വരുന്ന തുക പെൻഷനുമായി ചേർക്കുന്നതുകൊണ്ട് അതിനുള്ള ടാക്സ് മാത്രമാണ് നിങ്ങൾ അടയ്ക്കേണ്ടി വരുന്നുള്ളൂ.

അപ്പോൾ ആർക്കുവേണമെങ്കിലും പെൻഷനും പിഎഫും ലഭിക്കണമെങ്കിൽ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാവുക മാത്രമേ ചെയ്യേണ്ടി വരുന്നുള്ളൂ. തീർച്ചയായും ഇത് ഉപയോഗപ്പെടുത്തുക. കൂടുതൽ പേരിലേക്ക് ഈ അറിവ് ഷെയർ ചെയ്തു എത്തിക്കുക .


Spread the love

Leave a Comment

You cannot copy content of this page