വെറും 7 ദിവസത്തിനുള്ളിൽ ലോൺ. പരമാവധി ഒരു ലക്ഷം രൂപ അക്കൗണ്ടിൽ എത്തും. ഈട് നൽകേണ്ടതില്ല.

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ ഒരു പാട് പേരാണ് ജോലി നഷ്ടപ്പെട്ടു മറ്റും സ്വന്തം നാടുകളിൽ എത്തിച്ചേരുന്നത്. ഇത്തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനുമായി സഹകരിച്ച് സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിന് ഒരു ലക്ഷം രൂപ വരെയുള്ള ലോൺ ലഭ്യമാക്കുന്നു. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

വനിതകൾക്കും പുരുഷന്മാർക്കും ഒരേപോലെ അപേക്ഷിക്കാം എന്നതാണ് പ്രധാന പ്രത്യേകത.നിങ്ങൾ സംരംഭം തുടങ്ങാൻ തീരുമാനിച്ച് അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലോൺ തുക ലഭ്യമാകുന്നതാണ്.അപേക്ഷ സമർപ്പിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ ലോൺ ലഭിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്. യാതൊരു ഈടോ ജാമ്യമോ ഇല്ലാതെ തന്നെ ഈ സംരംഭത്തിന് ആവശ്യമായ തുക ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്.

Also Read  എന്റെ വീട്' പദ്ധതി - വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 10 ലക്ഷം രൂപ സഹായം

നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന് ആവശ്യമായ തുകയുടെ 50% ആണ് പരമാവധി വായ്പാ തുകയായി ലഭിക്കുക.മൂന്നുവർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുമെന്നതും, സ്ത്രീകൾക്കും ഭിന്നശേഷി കാർക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ലോൺ ലഭ്യമാകും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.ലോൺ ലഭിച്ചതിനുശേഷം എല്ലാ ആഴ്ചകളിലും ഗൂഗിൾ പേ പോലെ ഉള്ള ഓൺലൈൻ രീതികളുപയോഗിച്ച് നിങ്ങൾക്ക് പണം തിരിച്ചടക്കാവുന്നതാണ്.

ലോൺ ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള രേഖകൾ ആയ MSME രജിസ്ട്രേഷൻ ഉൾപ്പടെ മറ്റെല്ലാ രേഖകളും കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മുഖേന ലഭ്യമാക്കുന്നതാണ്.10 ശതമാനമാണ് പലിശനിരക്ക് എങ്കിലും, ഇതിൽ 3% സർക്കാരിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ് ബാക്കി വരുന്ന ഏഴ് ശതമാനമാണ് നിങ്ങൾ പലിശ നിരക്കായി നൽകേണ്ടി വരിക.സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read  ടോയ്‌ലെറ്റ് പുനഃനിർമാണ സഹായം | APL , BPL വ്യത്യാസമില്ലാതെ പഞ്ചയത്ത് വഴി ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2000 പേർക്കാണ് അർഹത ഉണ്ടാവുക. സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും കെഎഫ്സി വഴി ഉറപ്പുവരുത്തുമെന്ന് CMD ടോമിൻ ജെ തച്ചങ്കരി അറിയിച്ചിട്ടുണ്ട്.സംരംഭകത്വ പദ്ധതിയിൽ ഭാഗമാകുന്നവർക്ക് മറ്റു സബ്സിഡികൾ ലഭിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അതും ഈ പദ്ധതി വഴി ലഭ്യമാക്കുന്നതാണ്.വനിതകൾ, ഭിന്നശേഷിക്കാർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കെല്ലാം സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിന് തീർച്ചയായും ഈ ഒരു പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക ..


Spread the love

Leave a Comment