നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ ഇല്ലയോ എന്നറിയാൻ ഇനി എന്തെളുപ്പം!!! ഇനി നിങ്ങൾ അക്ഷയയിൽ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ടത് ഇല്ല.
പലരുടെയും വിശ്വാസം ലോക്സഭ ലിസ്റ്റിൽ ഉൾപ്പെട്ട പേരുകൾ ഈ തിരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടാകും എന്നതാണ് പക്ഷേ വസ്തുത എന്താണെന്ന് വെച്ചാൽ ഈ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നത് സ്റ്റേറ്റ് ഗവൺമെൻറ് ആണ്. അതുകൊണ്ടുതന്നെ പലപ്പോഴും നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടാകണമെന്നില്ല. നിങ്ങളുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടോ എന്നറിയാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
വോട്ടർ ലിസ്റ്റിൽ പേരുണ്ടോ എന്ന് പരിശോധിക്കേണ്ട രീതി
Step 1: നിങ്ങളുടെ ഫോണിൽ browser ഓപ്പൺ ചെയ്ത ശേഷം, address ബാറിൽ www.lsgelection.kerala.gov. in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.
Step 2: ഇപ്പോൾ നിങ്ങൾ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ കേരള സൈറ്റിൽ ആണ് എത്തി ചേരുക.
Step 3: ഇവിടെ താഴെയായി വോട്ടർസ് ലിസ്റ്റ് എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
Step 4: ഇപ്പോൾ കാണുന്ന പേജിൽ District ഏതാണോ അത്,ലോക്കൽ ബോഡി അതായത് ഏത് പഞ്ചായതാണോ അത്,വാർഡ്,പോളിങ് സ്റ്റേഷൻ ഏതാണോ അത്,ലാംഗ്വേജ് മലയാളം,എന്നിവ അടിച്ച ശേഷം, താഴെ കാണുന്ന അക്ഷരങ്ങൾ അതെ പോലെ എന്റർ ചെയ്ത്, search കൊടുക്കുക.
Step 5: ഇപ്പോൾ നിങ്ങൾക്ക് വോട്ടേഴ്‌സ് ലിസ്റ്റ് കിട്ടുന്നതാണ്. ഇതിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യാവുന്നതാണ്.
Also Read >>
അപ്പോൾ ഇനി സമയം കളയണ്ട, ഉറപ്പ് വരുത്തുക നിങ്ങളുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലേ എന്ന്.ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …