ഇൻവെർട്ടർ എ.സി നോൺ ഇൻവെർട്ടർ എ.സി തമ്മിലുള്ള വിത്യാസം

Spread the love

നമ്മുടെ നാട്ടിൽ എസി ഉപയോഗിക്കാത്ത വീടുകൾ ഇന്ന് വളരെ ചുരുക്കമാണ്. എന്നാൽ AC വാങ്ങുന്നതിന് വേണ്ടി ഷോപ്പുകളിൽ പോകുമ്പോൾ നമ്മളെല്ലാവരും മിക്കപ്പോഴും കേൾക്കുന്നതാണ് ഇൻവെർട്ടർ എസി ആണോ നോൺ ഇൻവെർട്ടർ എസി ആണോ ആവശ്യമായിട്ടുള്ളത് എന്ന്? എന്നാൽ എന്താണ് ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല.ഇൻവെർട്ടർ AC നോൺ ഇൻവെർട്ടർ AC ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളാണ് ഇന്നു നമ്മൾ നോക്കുന്നത്.

നിങ്ങൾക്ക് ഒരു എയർകണ്ടീഷണർ വീട്ടിൽ ഫിറ്റ് ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ഇൻവെർട്ടർ ടെക്നോളജി യിലുള്ള എ സി ഫിറ്റ് ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം. കാരണം സാധാരണ എ സി വച്ചു താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 30 മുതൽ 50 ശതമാനം വരെ ഇൻവർട്ടർ എ സി ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാം എന്നതാണ്.2018 മുതൽ BEE ഇൻവെർട്ടർ നോൺ ഇൻവെർട്ടർ എസി കളുടെ സ്റ്റാർ റൈറ്റിംഗ് ഒരുമിപ്പിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത്.

വീട്ടിലെ ഇൻവെർട്ടർ ഇനി സോളാർ ആക്കാം വെറും 8000 രൂപ ചിലവിൽ

ഒരു സാധാരണ എയർ കണ്ടീഷണറിൽ എനർജിയുടെ മുഴുവൻ കപ്പാസിറ്റിയും എടുത്തു കൊണ്ടാണ് കംപ്രസർ വർക്ക് ചെയ്യുന്നത്.തെർമോസ്റ്റാറ്റ്റ്റിനു ആവശ്യമായിട്ടുള്ള ടെമ്പറേച്ചർ എസിയിൽ എത്തുമ്പോൾ കംപ്രസർ വർക്ക് ചെയ്യുന്നത് നിർത്തപ്പെടുകയും ഫാൻ വർക്ക് ചെയ്യാൻ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും ടെമ്പറേച്ചർ കൂട്ടി കൊടുക്കുമ്പോൾ തെർമോസ്റ്റാറ് അത് തിരിച്ചറിയുകയും കംപ്രസ്സർ വീണ്ടും വർക്ക് ചെയ്യാൻ ആരംഭിക്കുകയും ചെയ്യുന്നു.

Also Read  വാട്സാപ്പ്  ഉണ്ടോ ഇനി പണം അയക്കാൻ എന്ത് എളുപ്പം

എന്നാൽ ഒരു ഇൻവെർട്ടർ എയർ കണ്ടീഷണർ ആണ് ഉപയോഗിക്കുന്നത് എങ്കിൽ കംപ്രസ്സറിനു കൂടുതൽ പവർ ആവശ്യമായി വരുമ്പോൾ കൂടുതൽ പവർ എടുക്കുകയും, കുറച്ചു മാത്രം ആവശ്യം വരുമ്പോൾ കുറച്ചു പവർ ഉപയോഗിക്കുകയും ചെയ്യുന്നു.കംപ്രസ്സർ എല്ലാ സമയത്തും ഓൺ ആയിട്ടാണ് കിടക്കുന്നത് എങ്കിൽ കൂടി ടെമ്പറേച്ചർ കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് മാത്രം പവർ ഉപയോഗിക്കുന്നു എന്നതാണ് മെച്ചം.ഉപയോഗിക്കുന്ന പവറിന് അനുസരിച്ച് ടെമ്പറേച്ചറിലും സ്പീഡിലും വ്യത്യാസം വരുന്നതാണ്.ജപ്പാനിൽ കണ്ടെത്തിയ ഈ ടെക്നോളജി നിലവിൽ സ്പ്ലിറ്റ് വിൻഡോ എയർകണ്ടീഷണറുകലിലും ഫ്രിഡ്ജിലും ആണ് ഉപയോഗപ്പെടുത്തുന്നത്.

ഇൻവെർട്ടർ ടെക്നോളജി ഉപയോഗിച്ചുള്ള എയർകണ്ടീഷണറുകൾ കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?

ഓരോ എയർകണ്ടീഷണറുകളും ഒരു മാക്സിമം ലോഡ് അനുസരിച്ചാണ് നിർമിച്ചിട്ടുണ്ടാവുക. റൂമുകളുടെ സൈസിന് അനുസരിച്ച് അവിടെ ഉപയോഗിക്കേണ്ട എസിയുടെ സൈസിലും മാറ്റം വരുത്തേണ്ടതാണ്.1 ടൺ,ഒന്നര ടൺ എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ ആണ് കപ്പാസിറ്റി നൽകുന്നത്.ഇൻവെർട്ടർ എയർകണ്ടീഷണറുകൾ പുറത്തുള്ള ടെമ്പറേച്ചറിന് അനുസരിച്ച് കുറഞ്ഞ ഇലക്ട്രിസിറ്റി ഉപയോഗപ്പെടുത്തിക്കൊണ്ട് എസിയുടെ ടെമ്പറേച്ചർ ക്രമപ്പെടുത്തുന്ന താണ്.ഇതുകൂടാതെ റൂമിന്റെ ആവശ്യാനുസരണം എസിയുടെ ടെമ്പറേച്ചറിൽ മാറ്റം വരുത്തുന്നതാണ്. ഇൻവർട്ടർ എ സി ഉപയോഗിക്കുമ്പോൾ റൂമിന്റെ അളവിനനുസരിച്ച് മാത്രം കൃത്യമായ കപ്പാസിറ്റി യിലുള്ള AC തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Also Read  അറബി പഠിക്കാൻ കിടിലൻ ആപ്പ്

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇൻവർട്ടർ എ സിക്ക് സാധാരണ AC യെ അപേക്ഷിച്ച് കൂടുതൽ സമയം എടുത്തു കുറഞ്ഞ അളവിൽ മാത്രമാണ് തണുക്കുന്നുള്ളൂ എന്നാണ്. നോൺ ഇൻവർട്ടർ എ സി കൾ ഒരു കൃത്യമായ സ്പീഡിൽ ആണ് വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ ഇൻവെർട്ടർ AC യുടെ സ്പീഡിൽ മാറ്റം വന്നു കൊണ്ടേയിരിക്കുന്നു.ഇൻവർട്ടർ എ സി കളുടെ കംപ്രസർ എപ്പോഴും ഓൺ ആയിരിക്കും. എന്നാൽ നോൺ ഇൻവെർട്ടർ എസി കളുടെ കംപ്രസർ ഓൺ ഓഫ് എന്നീ രണ്ടു രീതിയിലും പ്രവർത്തിക്കുന്നതാണ്.

ചൂട് സമയത്ത് ഇൻവർട്ടർ എ സി കൾ കൂടുതൽ തണുക്കുന്നു.എന്നാൽ നോൺ ഇൻവെർട്ടർ എസി കളിൽ നിങ്ങൾ സെറ്റ് ചെയ്തിട്ടുള്ള ടെംപറേചർ 25 ആണെങ്കിൽ അതെ ടെമ്പറേച്ചർ അനുസരിച്ച് ഓട്ടോമാറ്റിക്കായി 22, 23 എന്നിങ്ങനെ അഡ്ജസ്റ്റ് ആകുന്നു.ഒരു നോൺ ഇൻവർട്ടർ എ സി യിൽ തെർമോസ്റ്റാറ്റ് പുറത്തുള്ള ടെമ്പറേച്ചർ 25 എത്തുമ്പോൾ കംപ്രസ്സർ സ്വിച്ച് ഓഫ് ആയി പോകുന്നു.

Also Read  പകുതി വിലയിൽ സ്മാർട്ട് ഫോണുകൾ ലഭിക്കുന്ന സ്ഥലം

നേരത്തെ പറഞ്ഞതുപോലെ എസി റഫ്രിജറേറ്റർ എന്നിവ പ്രവർത്തിക്കുന്നത് ഗ്യാസിനെ ലിക്വിഡ് ആക്കി മാറ്റിയാണ്. ഇത് ചെയ്യുന്നത് ഒരു കംപ്രസ്സർ സഹായത്തോടെയാണ്.റഫ്രിജറന്റ് കൂടുതലും റൂമിലെ ടെമ്പറേച്ചർ കുറവാണെങ്കിൽ ഗ്യാസ് liquid രൂപത്തിലേക്ക് മാറ്റപ്പെടുന്നു. നോൺ ഇൻവർട്ടർ എ സി കൾ റൂമിനെ കൂടുതൽ തണുപ്പിക്കുമ്പോൾ ഇൻവർട്ടർ എ സി കൾ ഒരു ഒരു നിശ്ചിത അളവിൽ മാത്രം റൂമിൽ തണുപ്പിനെ എത്തിക്കുന്നു.ഇൻവെർട്ടർ എ സി കൾ വിൻഡോ ടൈപ്പ് ലഭ്യമല്ല, എന്നാൽ LG 2021ൽ BEE 5,3 എന്നീ റൈറ്റിംഗ് കളിൽ 1,1.5,2 ടൺ എന്നീ അളവുകളിൽ വിൻഡോ ഇൻവെർട്ടർ ടെക്നോളജി AC പുറത്തിറക്കിയിരിക്കുന്നു.നിങ്ങൾക്ക് ആവശ്യം എന്ത് ആണോ അതു മനസ്സിലാക്കി മാത്രം ഇൻവെർട്ടർ നോൺ ഇൻവെർട്ടർ എസി തിരഞ്ഞെടുക്കുക.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment