ഇന്ന് മിക്ക ജോലി ചെയ്യുന്ന ആൾക്കാരും പേടിക്കുന്ന ഒരുകാര്യം ഭാവിയിൽ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു തുക നിക്ഷേപമായി സ്വരൂപീകരിക്കാൻ സാധിക്കുമോ എന്നതാണ്. എന്നുമാത്രമല്ല സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതുപോലെ നിശ്ചിത പെൻഷൻ എല്ലാ മാസവും ലഭിക്കുന്ന രീതിയിൽ ഒരു സ്കീമിൽ അംഗത്വം എടുക്കാൻ സാധിക്കുമോ എന്നതും പലരും ചിന്തിക്കുന്ന കാര്യമാണ്. ഇതിനുള്ള ഒരു ഉത്തരമാണ് പ്രധാനമന്ത്രി വന്ദന യോജന സ്കീം(PMVVY )
എന്താണ് PMVVY സ്കീം?
പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ചിട്ടുള്ള ഈയൊരു സ്കീം വഴി വ്യത്യസ്ത രീതിയിലുള്ള പെൻഷൻ തുക തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഒരു വർഷം 1,11000 രൂപയ്ക്ക് അടുത്ത് പെൻഷൻ നേടാവുന്ന ഈ ഒരു സ്കീമിൽ ഒരു മാസം അടയ്ക്കേണ്ടത് ഏകദേശം 9250 രൂപയാണ്.ഇതെ രീതിയിൽ ക്വാർട്ടർലി പെൻഷൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 27,750 രൂപയാണ് ലഭിക്കുക. അര വർഷത്തേക്കുള്ള സ്കീം ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 55,500 രൂപയാണ് ലഭിക്കുക. ഓരോ ഉപഭോക്താക്കൾക്കും അവരുടെ ഇഷ്ടാനുസരണം സ്കീമുകൾ തിരഞ്ഞെടുക്കാം.
പ്രധാനമന്ത്രി പങ്കെടുത്ത സെൻട്രൽ ക്യാബിനറ്റ് യോഗത്തിലെ തീരുമാനപ്രകാരം മാർച്ച് 31 2023 വരെ പദ്ധതിയിൽ അംഗത്വം എടുക്കാൻ സാധിക്കും. 2020-21 ഈ വർഷത്തെ കണക്കുകളനുസരിച്ച് ഉള്ള ഫിക്സഡ് റേറ്റ് റിട്ടേൺ എന്ന് പറയുന്നത് 7.4 %എന്ന രീതിയിലാണ്. പുതിയ നിയമമനുസരിച്ച് ഒരു മാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് ഒരു വ്യക്തി ഇൻവെസ്റ്റ് ചെയ്യേണ്ട തുക 1.62 ലക്ഷം രൂപയാണ്. ക്വാർട്ടർലി ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 1.69 ലക്ഷം രൂപയും,അര വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 1.59 ലക്ഷം രൂപയും,ഒരു വർഷം പെൻഷൻ ലഭിക്കുന്ന രീതിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 1.56 ലക്ഷം രൂപയുംനിക്ഷേപിക്കണം.
ഈ ഒരു സ്കീം പ്രകാരം ഒരാൾക്ക് 15 ലക്ഷം രൂപ വരെ ഇൻവെസ്റ്റ്മെന്റ് ചെയ്യാവുന്നതാണ്. എന്നാൽ ഒരുമാസം ലഭിക്കുന്ന പരമാവധി പെൻഷൻ തുക 9250 രൂപയായിരിക്കും.LIC പെൻഷൻ സ്കീമിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 60 വയസ്സിന് ശേഷം മാത്രമാണ് ആനുകൂല്യത്തിന്റെ പ്രയോജനം ലഭിക്കുക.
റിട്ടേൺ ആയി ലഭിക്കുന്ന എമൗണ്ട് എത്രയാണ് ?
ഒരോ സാമ്പത്തിക വർഷവും ഏപ്രിൽ 1 അനുസരിച്ച് സ്കീം റിവ്യൂ ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ 2021 ൽ 15 ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിക്ക് 2031 വരെ ഫിക്സഡ് റിട്ടേൺ ആയി ലഭിക്കുക 7.4 ശതമാനം വരെയായിരിക്കും. പത്തുവർഷം പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇൻവെസ്റ്റ്മെന്റ് ചെയ്ത തുക യോടൊപ്പം ലാസ്റ്റ് പെൻഷൻ ഉൾപ്പെടെ തിരികെ ലഭിക്കുന്നതാണ്. ഈ ഒരു കാലയളവിൽ ഇൻവെസ്റ്റ്മെന്റ് ചെയ്ത വ്യക്തി മരണപ്പെടുകയാണെങ്കിൽ നോമിനി ആയിട്ടുള്ള വ്യക്തിക്ക് തുക ലഭിക്കുന്നതാണ്.
അപ്ലൈ ചെയ്യേണ്ട രീതി എങ്ങനെയാണ്?
LIC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതും, അതല്ല എങ്കിൽ ഓഫ്‌ലൈനായി എൽഐസിയുടെ ബ്രാഞ്ച് നേരിട്ട് സന്ദർശിച്ചും10 വർഷത്തേക്കുള്ള സ്കീമിൽ അംഗത്വം എടുക്കാവുന്നതാണ്.
പ്രധാനമന്ത്രി വയോജന പദ്ധതിയിൽ അംഗത്വം എടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. അതല്ല എങ്കിൽ താഴെ നൽകിയിട്ടുള്ള ഇമെയിൽ വഴി ബന്ധപ്പെട്ടോ ലിങ്ക് ഉപയോഗിച്ചോ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്.
കോൺടാക്ട്
ഫോൺ -022-67819281/022-67819290
Tollfree-1800-227-717