പ്രവാസി ഭദ്രത മൈക്രോ പദ്ധതി – 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും 4 ലക്ഷം രൂപ തിരിച്ചടച്ചാൽ മതി

Spread the love

സംസ്ഥാനത്തെ ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇവയിൽ തന്നെ സ്ത്രീകൾക്ക് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ആവിഷ്കരിക്കുന്ന പദ്ധതികളുടെ എണ്ണവും വളരെ കൂടുതലാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് ജോലി നഷ്ടപ്പെട്ട് വിദേശത്തു നിന്നും സ്വന്തം നാടുകളിൽ എത്തിച്ചേർന്നിട്ടുള്ളത്. സ്വന്തമായി ഒരു സംരംഭം തുടങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റുമോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും ഇതിൽ മിക്കവരും.

ഇവർക്കെല്ലാം ഒരു ആശ്വാസമെന്നോണം കെഎസ്ഇബിയും നോർക്ക റൂട്ടും സംയുക്തമായി ആരംഭിച്ചിട്ടുള്ള ഒരു സാമ്പത്തിക സഹായം പദ്ധതിയെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. പ്രവാസി ഭദ്രത മൈക്രോ എന്നാണ് പദ്ധതിയുടെ പേര്.

എന്താണ് പ്രവാസി ഭദ്രത മൈക്രോ പദ്ധതി?

കെഎസ്എഫ്ഇ നോർക്കറൂട്ട്സ് സംയുക്തമായി ആരംഭിച്ചിട്ടുള്ള ഈയൊരു വായ്പാ പദ്ധതിയിൽ 5 ലക്ഷം രൂപ വരെ ലോണായി നേടാവുന്നതാണ്. ഇതിൽ ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടതില്ല. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.

വിദേശത്ത് രണ്ടു വർഷമെങ്കിലും ജോലി ചെയ്തു തിരിച്ചെത്തിയ പ്രവാസികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.നാട്ടിൽ സ്ഥിരതാമസമാക്കി സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ ആരംഭിച്ചവർ, ഉപജീവനത്തിനായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ എന്നിവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read  ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

Also Reade >> വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

01/04/2021 നു ശേഷം വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആർക്കുവേണമെങ്കിലും ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ നൽകാവുന്നതാണ്. ഈ തീയതിക്ക് മുൻപ് നാട്ടിൽ എത്തിയവർക്ക് അപേക്ഷ നൽകാൻ സാധിക്കുമെങ്കിലും മേഖലാ അടിസ്ഥാനത്തിലാണ് വായ്പയ്ക്കായി പരിഗണിക്കുക.

9% മാണ് പലിശ ഇനത്തിൽ അടയ്ക്കേണ്ടി വരുന്നത് എങ്കിലും നോർക്കറൂട്ട്സിൽ നിന്നും 3 ശതമാനം സബ്സിഡി ഇനത്തിൽ ഉൾപ്പെടുന്നത് കൊണ്ട് ബാക്കിവരുന്ന 6 ശതമാനം മാത്രമാണ് തിരികെ അടയ്ക്കേണ്ടി വരുന്നുള്ളൂ. വായ്പാ തുകയുടെ 25 ശതമാനം അതായത് ഏകദേശം ഒരു ലക്ഷം രൂപ വരെ സബ്സിഡി ഇനത്തിൽ നേടാവുന്നതാണ്. കൃത്യമായി വായ്പാ തിരിച്ചടവ് നടത്തുന്നവർക്ക് ആണ് സബ്സിഡി തുക ലഭിക്കുക. 36 മാസം മുതൽ 48 മാസം വരെയാണ് തിരിച്ചടവ് കാലാവധി.

പ്രവാസി ഭദ്രത മൈക്രോ പദ്ധതിയുടെ ജാമ്യവ്യവസ്ഥകൾ എന്തെല്ലാമാണ്?

കെഎസ്എഫ്ഇ നിലവിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ അതെ ജാമ്യവ്യവസ്ഥകൾ അനുസരിച്ച് തന്നെയാണ് ഈ ഒരു പദ്ധതിയും രൂപീകരിച്ചിട്ടുള്ളത്. അതായത് വ്യക്തി ജാമ്യം, ശമ്പള സർട്ടിഫിക്കറ്റ്, ലൈഫ് ഇൻഷുറൻസ് പോളിസി അല്ലെങ്കിൽ സറണ്ടർ വാല്യൂ, കിസാൻ വികാസ് പത്ര, സ്ഥിരനിക്ഷേപ റസീറ്റ്, ബാങ്ക് ഗ്യാരണ്ടി, വസ്തു ജാമ്യം സ്വർണം എന്നിവയെല്ലാം ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുന്നു. ജാമ്യവ്യവസ്ഥ സംബന്ധിച്ച് എന്തെങ്കിലും സംശയമുള്ളവർക്ക് കെഎസ്എഫ്ഇ ബ്രാഞ്ച് മായി ബന്ധപ്പെടാവുന്നതാണ്.

Also Read  കേരളത്തിലെ സ്ത്രീകൾക്ക് 10 കോഴിയും കൂടും തീറ്റയും ലഭിക്കും

അപേക്ഷകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള കെഎസ്എഫ്ഇ ബ്രാഞ്ച് മായി ബന്ധപ്പെടുക യാണെങ്കിൽ യാതൊരുവിധ ഫീസും നൽകാതെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് കെഎസ്എഫ്ഇ പ്രോസസിംഗ് ഫീസായി 100 രൂപ നൽകേണ്ടതുണ്ട്.

ജാമ്യാമായി വസ്തുവാണ് നൽകുന്നത് എങ്കിൽ അതിന് ആവശ്യമായ ലീഗൽ, വാല്വേഷൻ ഫീസ് എന്നിവയുടെ 50 ശതമാനം നൽകേണ്ടതുണ്ട്. വായ്പ ലഭിക്കുന്ന സമയത്ത് 200 രൂപയുടെ മുദ്രപത്രം എഗ്രിമെന്റിനായി ആയി നൽകേണ്ടതുണ്ട്.

പ്രവാസി ഭദ്രത മൈക്രോ പദ്ധതി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തെല്ലാമാണ്?

നിർദ്ദിഷ്ട അപേക്ഷാ ഫോം, കെഎസ്എഫ്ഇ ആവശ്യപ്പെടുന്ന കെവൈസി രേഖ, പാസ്പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജിന്റെ കോപ്പി, യാത്ര നടത്തിയെന്ന് തെളിയിക്കുന്നതിനുള്ള പേജ്,എക്സിറ്റ് പേജ്, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന റേഷൻ കാർഡ് കോപ്പി , എന്നിവയോടൊപ്പം ഇവ ശരിയാണ് എന്ന് തെളിയിക്കുന്നതിനായി ഒറിജിനൽ പാസ്പോർട്ട് റേഷൻകാർഡ് എന്നിവ ഹാജരാക്കണം.

Also Read  വീട് പുതുക്കി പണിയാൻ ടാറ്റാ ക്യാപിറ്റൽ ഹോം | എങ്ങനെ അപേക്ഷിക്കാം

ഇതോടൊപ്പം തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, തുടങ്ങിയ സംരംഭങ്ങൾ ആണെങ്കിൽ അത് സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട്, ലൈസൻസുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ അപേക്ഷയോടൊപ്പം നൽകണം. ചില സംരംഭങ്ങൾക്ക് അനുമതിപത്രം ആവശ്യമാണ് അത്തരം സാഹചര്യങ്ങളിൽ അവ കൂടി അപേക്ഷയോടൊപ്പം നൽകണം.

നിങ്ങൾ സമർപ്പിച്ച അപേക്ഷയിൽ പാസ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ നോർക്കറൂട്ട്സ് പരിശോധിക്കുകയും പദ്ധതിക്ക് എലിജിബിൾ ആണ് എന്ന് ഉറപ്പു വരുത്തി നൽകുന്ന കൺഫർമേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ച് കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജർ ആണ് ലോണിന് ആവശ്യമായ അനുമതി നൽകുന്നത്.

ഏതെല്ലാം സംരംഭങ്ങൾക്ക്‌ ആണ് പ്രവാസി ഭദ്രത മൈക്രോ തുക വിനിയോഗിക്കാൻ സാധിക്കുക?

കാർഷിക സേവന കച്ചവട മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, പശു,ആട്, കോഴി വളർത്തൽ, സ്വയംതൊഴിൽ ആവശ്യങ്ങൾക്കുള്ള വാഹനം വാങ്ങുന്നതിന്, സ്റ്റാർട്ടപ്പ്, കച്ചവടസ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് എന്നീ കാര്യങ്ങൾക്കെല്ലാം വായ്പാതുക വിനിയോഗിക്കാവുന്നതാണ്.

തീർച്ചയായും ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വളരെയധികം ആശ്വാസകരമായ ഒരു പദ്ധതിയാണ് പ്രവാസി ഭദ്രത മൈക്രോ പദ്ധതി എന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment