പോസ്റ്റോഫീസിലും പാസ്സ്പോർട്ടിന് അപേക്ഷിക്കാം . പുതിയ സംവിധാനം വരുന്നു

Spread the love

പോസ്റ്റോഫീസിലും പാസ്സ്പോർട്ടിന് അപേക്ഷിക്കാം : ഇന്ന് മിക്ക ആളുകളും പഠന ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കുമായി വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നവരാണ്. അതു കൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ പോകുന്നതിന് ആവശ്യമായ രേഖയായ പാസ്പോർട്ട് എടുക്കുന്നവരുടെ എണ്ണവും മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ കൂടുതലാണ്. സാധാരണയായി പാസ്പോർട്ട് എടുക്കുന്നതിന് മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന (MEA) പാസ്പോർട്ട് കേന്ദ്ര ഓഫീസുകൾ വഴിയാണ് അപ്ലൈ ചെയ്യേണ്ടത്. എന്നാൽ ഇപ്പോൾ പോസ്റ്റ് ഓഫീസ് മുഖാന്തരം പാസ്പോർട്ട് അപ്ലൈ ചെയ്യാൻ സാധിക്കും.

Also Read  ധനി വൺ ഫ്രീഡം കാർഡ് : 5 ലക്ഷം രൂപവരെ പലിശ രഹിത വായ്പ

പോസ്റ്റോഫീസ് വഴി പാസ്പോർട്ട് അപ്ലൈ ചെയ്യുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നേരിട്ട് പോകാതെ അടുത്തുള്ള പോസ്റ്റോഫീസ് വഴി പാസ്പോർട്ട് ലഭ്യമാക്കുന്ന സർവീസ് സംബന്ധിച്ച വിവരം ഇന്ത്യ പോസ്റ്റ് ട്വിറ്റർ അക്കൗണ്ട് വഴിയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. പാസ്പോർട്ട് എടുക്കുന്നതിന് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാനാണ് ഇതിൽ പറഞ്ഞിട്ടുള്ളത്. ഇത്തരമൊരു രീതി നിലവിൽ വരുന്നതിലൂടെ നേരത്തെ ഉള്ള രീതിയിൽനിന്നും വ്യത്യസ്തമായി വളരെ എളുപ്പം പാസ്പോർട്ട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഓൺലൈൻ വഴി പാസ്പോർട്ട് അപ്ലൈ ചെയ്യുന്നതിനായി passportindia.gov.in എന്ന വെബ്സൈറ്റ് ആണ് ഉപയോഗിക്കുന്നത്. അപ്ലിക്കേഷൻ പൂരിപ്പിച്ചശേഷം റസിപ്റ്റ് സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് പോകണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ കൂടി സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ഈ ഒരു രീതി നിലവിൽ വരുന്നതിലൂടെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ അതല്ല എങ്കിൽ പോസ്റ്റ് ഓഫീസ് വഴിയോ നിങ്ങൾക്ക് പാസ്പോർട്ട് നേടാൻ സാധിക്കുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page