ന്യുമോണിയ തിരിച്ചറിയാം ഈ മൂന്ന് വഴികളിലൂടെ

Spread the love

രാജ്യത്താകമാനം കോവിഡ് വ്യാപനം കൂടിയതോടെ എല്ലാവരുടെ മനസ്സിലും വളരെയധികം പേടിയാണ്‌ കോവിഡ് എന്ന അസുഖത്തെ പറ്റി ഉള്ളത്. കോവിഡ് ബാധിച്ചാൽ പലരും വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ട്രീറ്റ്മെന്റ് എടുക്കുകയും, ആശുപത്രി സഹായം തേടുകയും ചെയ്യുന്നുണ്ട്. കോവിഡ് ബാധിച്ച് ഉണ്ടാകുന്ന മരണങ്ങളിൽ ഒരു പ്രധാന കാരണം ന്യുമോണിയ ബാധിക്കുന്നത് ആയതുകൊണ്ടുതന്നെ എല്ലാവരും പേടിക്കുന്നത് ഇത് ശ്വാസകോശത്തെ ബാധിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുമോ എന്നതാണ്. അതുകൊണ്ടുതന്നെ ശ്വാസകോശത്തിൽ ന്യൂമോണിയ ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനായി ആശുപത്രിയിൽ പോവുകയും എക്സ്-റേ എടുക്കുകയും വേണ്ടേ എന്നതാണ് നമ്മളിൽ പലരുടെയും സംശയം. എന്നാൽ വീട്ടിൽ നിന്നുതന്നെ ന്യൂമോണിയ ബാധിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി ഉപയോഗിക്കാവുന്ന 3 വഴികളാണ് ഇവിടെ പറയുന്നത്.

ഒരു ശ്വാസ കോശത്തെ പറ്റി പറയുമ്പോൾ സാധാരണയായി ട്രക്കിയ വഴിയാണ് ശ്വാസം എടുക്കുന്നത്. അങ്ങിനെ വരുന്ന ശ്വാസം വലത്തോട്ടും ഇടത്തോട്ടും ഉള്ള ശ്വാസകോശങ്ങളിലേക്ക് പോകുന്നു. ഇവ വലിയ എയർവേ യിലൂടെ അകത്ത് വരികയും പിന്നീട് ചെറിയ എയർ വെയിലിലേക്ക് എത്തുകയും ചെയ്യുന്നു. ശ്വസന അറകളിലേക്ക് എത്തുകയും ഓക്സിജൻ ശ്വാസകോശത്തിന് നൽകി കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആന്റിഓളക്ക് അകത്ത് വെള്ളം, കഫം എന്നിവ നിറയുമ്പോഴാണ് ഇൻഫെക്ഷൻ ആയി മാറുകയും അത് ന്യൂമോണിയയിലേക്ക് നയിക്കുകയും ചെയ്യുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്.

Also Read  ഈ ഒരൊറ്റ ഭക്ഷണം ഒഴിവാക്കിയാൽ ജീവിതത്തിൽ രോഗങ്ങൾ വരില്ല ഉള്ളത് മാറുകയും ചെയ്യും

ഇത്തരത്തിൽ ന്യൂമോണിയ ബാധിച്ചാൽ ഉണ്ടാകുന്ന മൂന്ന് ലക്ഷണങ്ങളാണ് തുടർച്ചയായുള്ള പനി, പനി 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടർച്ചയായി നിൽക്കുകയാണ് എങ്കിൽ അത് ന്യൂമോണിയയുടെ ലക്ഷണമാകാം. അതോടൊപ്പം തന്നെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, അതായത് ശ്വാസം വലിച്ച് എടുക്കേണ്ട അവസ്ഥ, ശ്വാസമെടുക്കുമ്പോൾ അവസാനമെത്തുമ്പോൾ ഒരു വേദന അനുഭവപ്പെടുക എന്നീ അവസ്ഥകൾ ന്യൂമോണിയയുടെ ലക്ഷണങ്ങൾ ആകാം.ഈ മൂന്ന് കാര്യങ്ങളും ഒരേ രീതിയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ന്യൂമോണിയയുടെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. കൂടാതെ ഇവയിൽ രണ്ടെണ്ണം എങ്കിലും ലക്ഷണം കാണിക്കുന്നുണ്ട് എങ്കിൽ അത് ന്യുമോണിയ ആകാനുള്ള സാധ്യത കാണിക്കുന്നു.

ന്യൂമോണിയ ആണോ എന്ന് കൺഫോം ചെയ്യുന്നതിനായി ചില സൈനുകൾ പരിശോധിക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് റെസ്പിറേറ്ററി റേറ്റ് അഥവാ ശ്വാസം എടുക്കുന്ന റേറ്റ് എത്രയാണ് എന്ന് പരിശോധിക്കുക എന്നതാണ്.12 വയസ്സിന് മുകളിലുള്ള ഒരാൾക്ക് RR 30 ന് മുകളിൽ ഉണ്ടെങ്കിൽ
അത് പേടിക്കേണ്ട അവസ്ഥയായി കണക്കാക്കാം. ഈയൊരു സാഹചര്യത്തിൽ റിലാക്സ് ആയി ഒരു കട്ടിലിൽ കിടന്ന് മറ്റൊരാളുടെ സഹായത്തോടുകൂടി വയറിൽ കൈവെച്ച് ചെക്ക് ചെയ്യാവുന്നതാണ്. അതല്ല എങ്കിൽ സ്വന്തമായി കൈവച്ച് ഇതേ രീതിയിൽ ഒരു മിനിറ്റിൽ എത്ര ശ്വാസം എടുക്കുന്നുണ്ട് എന്ന് ചെക്ക് ചെയ്ത് നോക്കാവുന്നതാണ്. എന്നാൽ ഇവ പ്രായത്തിനനുസരിച്ച് മാറ്റം വരുന്നതാണ്. അതായത് കുട്ടികളിൽ RR 40, വളരെ ചെറിയ കുട്ടികളിൽ 60 എന്നിങ്ങിനെ മാറ്റം വരാം. അതായത് 12 വയസ്സിന് മുകളിലുള്ള ഒരു കുട്ടിക്ക് ഒരു മിനിറ്റിൽ 30 ന് മുകളിൽ RR കാണിക്കുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ്.

Also Read  എത്ര കടുത്ത മാറാത്ത നടുവേദനയും മാറും ഇങ്ങനെ ചെയ്താൽ

അടുത്തതായി ചെക്ക് ചെയ്യേണ്ടത് ഹൃദയമിടിപ്പിന്റെ റേറ്റ് ആണ്. അതായത് ഹാർട്ട് റേറ്റ് ഒരു മിനിറ്റിൽ 120നു മുകളിലാണെങ്കിൽ അത് ഒരു ന്യൂമോണിയയുടെ ലക്ഷണമായി കാണാം. അതായത് ഹാർട്ട്‌ റേറ്റ് നൂറിനു മുകളിൽ വരുന്നത് ട്രക്കി കാർഡിയ എന്ന് അറിയപ്പെടുന്നു. 12 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഇത്തരത്തിൽ ഒരു മിനിറ്റിൽ 120 ന് മുകളിൽ പൾസ് റേറ്റ് കാണിക്കുന്നുണ്ട് എങ്കിൽ അത് ന്യൂമോണിയയുടെ ഒരു ലക്ഷണമാകാം.

കൂടാതെ സ്കിൻ കളറിൽ വരുന്ന മാറ്റം, അതായത് സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി പെയിൽ ആയി കാണുന്നുണ്ടെങ്കിൽ അതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ മൂന്ന് ലക്ഷണങ്ങൾ കൂടി നേരത്തെ പറഞ്ഞ കാര്യങ്ങളോട് ഒപ്പം കാണുന്നുണ്ടെങ്കിൽ അത് ന്യൂമോണിയയുടെ ലക്ഷണമായി കണക്കാക്കാവുന്നതാണ്.

Also Read  കുഴി നഖം പാടെ മാറാൻ ഇങ്ങനെ ചെയ്യൂ

അതായത് മുകളിൽ പറഞ്ഞ സിംപ്‌റ്റംസ്,സൈൻസ് എന്നിവ ഒരേ രീതിയിൽ കാണിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും അപകടകരമായ ഒരു അവസ്ഥയിൽ ആണെന്ന് മനസ്സിലാക്കാം. ഹാർട്ട് റേറ്റ് ചെക്ക് ചെയ്യുന്നതിനായി വളരെ സമാധാനത്തോടെ കയ്യിലെ തള്ളവിരലിലെ താഴെ ഭാഗത്തായി മറ്റേ കയ്യിലെ രണ്ടു വിരലുകൾ അമർത്തിപ്പിടിച്ച് ഒരു മിനിറ്റിൽ എത്ര മിടിപ്പ് ഉണ്ട് എന്ന് പരിശോധിക്കാവുന്നതാണ്.

ഹാർട്ട് റേറ്റ് 120 ന് മുകളിലാണ് എങ്കിലോ, ശ്വാസം എടുക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതായത് ശ്വാസം അകത്തോട്ട് വലിച്ചു പിടിച്ച് പുറത്തേക്ക് വിടുമ്പോൾ എത്ര പ്രാവശ്യം വയർ അല്ലെങ്കിൽ നെഞ്ച് മുകളിലേക്ക് വരുന്നുണ്ട് എന്ന് രീതി നോക്കി,പെയിൽ ആണോ എന്ന് അറിയുന്നതിനു വേണ്ടി കൈ നല്ലരീതിയിൽ തിരുമ്മി നോക്കുക എത്ര പെട്ടെന്ന് കൈ ചുമക്കുന്നു എന്ന് നോക്കുക, കൈ ചുമക്കുന്നതിന് കൂടുതൽ സമയം എടുക്കുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തി ആവശ്യമായ ചികിത്സ എടുക്കേണ്ടതാണ്. ഈ രീതിയിൽ നിങ്ങൾക്ക് ന്യൂമോണിയയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം. ഈ ഒരു അറിവ് പൊതു സമൂഹത്തിനായി ഷെയർ ചെയ്യുക …

https://youtu.be/XfqLmX8X3ew


Spread the love

Leave a Comment