സ്വന്തമായി ഒരു വീട് ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാൽ ഒരു വീട് പണിയുന്നതിന് ആവശ്യമായ മുഴുവൻ തുകയും നമ്മുടെ കൈവശം ഉണ്ടാവുക എന്നത് പലപ്പോഴും സാധ്യമായ ഒരു കാര്യമല്ല. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരായ എല്ലാവരും ചെയ്യുന്നത് ഭവനവായ്പകളെ ആശ്രയിക്കുക എന്നതാണ്. വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത നിരക്കിലാണ് ഭവനവായ്പാ പലിശ നിരക്ക് ഈടാക്കുന്നത്. ഇത്തരത്തിൽ ഏറ്റവും കുറവ് ഭവന വായ്പ പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഏതെല്ലാം ആണെന്ന് നോക്കാം.
ഒരു വീട് പണിയുമ്പോൾ പണത്തിന്റെ ആവശ്യം നിറവേറ്റാൻ എല്ലാവരും തിരഞ്ഞെടുക്കുന്നത് ഭവന വായ്പകളെയാണ്. സാധാരണയായി 10 മുതൽ 30 വർഷത്തേക്ക് ആണ് എല്ലാവരും ഭവന വായ്പകൾ തിരഞ്ഞെടുക്കുന്നത്. ഈയൊരു കാലയളവിനുള്ളിൽ ഭവന വായ്പയായി എടുത്ത തുകയും അതിന്റെ പലിശയും ചേർത്ത് ഒരു വലിയ തുക അടച്ചു തീർക്കേണ്ടതുണ്ട്. എല്ലാമാസവും ഒരു നിശ്ചിത തുക ഇഎംഐ രീതിയിൽ ഇത്തരത്തിലുള്ള ഭവന വായ്പകൾക്കായി അടയ്ക്കേണ്ടിവരും.
വ്യത്യസ്ത ബാങ്കുകൾ അനുസരിച്ച് വായ്പ പലിശ നിരക്കിലും വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്.അതുകൊണ്ടുതന്നെ ഒരു വായ്പ എടുക്കുന്നതിനു മുൻപായി തീർച്ചയായും അതിന്റെ പലിശ നിരക്കിനെ പറ്റി കൃത്യമായി മനസ്സിലാക്കുക. ഭവന വായ്പകൾ ക്കായി എല്ലാവരും സാധാരണയായി ആശ്രയിക്കുന്നത് പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഹൗസിംഗ് ഫിനാൻസ് കമ്പനികൾ എന്നിവയെല്ലാമാണ്. 30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെയാണ് ഇത്തരം ബാങ്കുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഭവനവായ്പയ്ക്ക് ആയി തുക ലഭിക്കുക.
പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കുറവ് ഭവന വായ്പാ പലിശ നിരക്ക് നിലവിൽ ഈടാക്കി കൊണ്ടിരിക്കുന്നത് പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് ആണ്.6.65% മുതൽ 7.60% പലിശ നിരക്കാണ് ഇവർ ഭവനവായ്പയ്ക്ക് ആയി ഈടാക്കുന്നത്. രണ്ടാമതായി ബാങ്ക് ഓഫ് ബറോഡ പലിശ നിരക്ക് ആയി ഈടാക്കുന്നത് 6.75%-8.25% എന്ന നിരക്കിലും,പഞ്ചാബ് നാഷണൽ ബാങ്ക്6.80%-7.90% എന്ന നിരക്കിലും,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ6.85%-7.30%, യൂക്കോ ബാങ്ക് 6.90%-7.25%,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 6.90%-7.65%,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.95%-7.65%,ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.90%-8.40%, കനറാ ബാങ്ക് 6.90%-8.90%, ബാങ്ക് ഓഫ് ഇന്ത്യ 6.85%-8.35% എന്ന കണക്കിലും ആണ് പലിശ നിരക്ക് ആയി ഈടാക്കുന്നത്.
ഇത്തരത്തിൽ ഒരു വീട് പണിയുന്നതിന് ഭവനവായ്പ എടുക്കുന്നതിനു മുൻപായി ഏറ്റവും കുറഞ്ഞ നിരക്കിൽ പലിശ ഈടാക്കുന്ന ബാങ്ക് കണ്ടെത്തി മാത്രം ഭവനവായ്പ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.