ഇന്ന് സ്വന്തമായി ഒരു കാർ എങ്കിലും ഉപയോഗിക്കാത്ത വരുടെ എണ്ണം കുറവാണ് എന്നു തന്നെ പറയാം. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് തിരക്കുള്ള ഒരു റോഡിലേക്ക് ഇറങ്ങുമ്പോൾ കൃത്യമായി വണ്ടി എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ്. പെട്ടെന്ന് ഒരു സാഹചര്യത്തിൽ വാഹനം നിർത്തേണ്ട ഒരു ആവശ്യം വരികയാണെങ്കിൽ പലപ്പോഴും എല്ലാവരും ചെയ്യുന്ന ഒരു കാര്യം ക്ലച്ച് ബ്രേക്ക് എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്ന രീതിയാണ്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ഇത്തരത്തിൽ ക്ലച്ചും ബ്രേക്കും ഒരുമിച്ച് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരു വാഹനത്തിന്റെ ക്ലെച്ച് ബ്രേക്ക്, ആക്സിലറേറ്റർ എന്നിവ എങ്ങിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തി കാർ ഓടിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം.വീഡിയോ താഴെ കാണാം
കാർ ഉപയോഗിക്കുന്നതിന് മുൻപായി തുടക്കക്കാർക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു രീതിയാണ് ആക്സിലറേറ്റർ A, ബ്രേക്ക് B, ക്ലച്ച് C, എന്നിങ്ങനെ തരം തിരിക്കുക. അതിനു ശേഷം ഇവ ഉപയോഗിക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കണം.
അതായത് ഹൈവേ പോലുള്ള സ്ഥലങ്ങളിൽ നല്ല സ്പീഡിൽ ആണ് കാർ പോയിക്കൊണ്ടിരിക്കുന്നത് എങ്കിൽ അതായത് ഒരു 80 സ്പീഡിൽ ഒക്കെയാണ് കാർ പോയിക്കൊണ്ടിരിക്കുന്നത് എങ്കിൽ പെട്ടെന്ന് നിർത്തേണ്ട ആവശ്യം വരുകയാണെങ്കിൽ ബ്രേക്ക് മാത്രം ചവിട്ടി വണ്ടി നിർത്താവുന്നതാണ്. അല്ലാതെ ക്ലച്ച്,ബ്രേക്ക് എന്നിവ ഒരുമിച്ച് ഉപയോഗിക്കേണ്ട ആവശ്യമില്ല. അതല്ല വണ്ടി നിർത്തണമെന്ന് മുൻകൂട്ടി മനസ്സിലാകുന്ന സാഹചര്യമാണ് ഉള്ളത് എങ്കിൽ വണ്ടി ആദ്യം സ്പീഡ് കുറച്ച് 30 ആക്കി ന്യൂട്രലിൽ ഗിയർ ഇട്ട് ബ്രേക്ക് ഫുള്ളായി അമർത്തി നൽകുകയാണ് വേണ്ടത്.
ലെഫ്റ്റ് കാൽ എപ്പോഴും ഫൂട്ട് പെടൽ അല്ലെങ്കിൽ റസ്റ്റ് ചെയ്ത് വെക്കുന്നതാണ് നല്ലത്. കൃത്യമായ ഒരു ദൂരം ഉള്ളപ്പോഴാണ് വണ്ടി നിർത്തേണ്ടത് എങ്കിൽ അതായത് ഒരു 40 സ്പീഡിൽ പോകുമ്പോഴാണ് വണ്ടി നിർത്തേണ്ട ആവശ്യം വരുന്നത് എങ്കിൽ ബ്രേക്ക് ഉപയോഗിക്കുന്നതിനൊപ്പം തന്നെ ക്ലച്ച് കൂടി ചവിട്ടേണ്ടത് ആയി വരും. എന്നാൽ ക്ലച്ച് എപ്പോഴും ചവിട്ടി വയ്ക്കാതെ ആവശ്യമുള്ള സമയത്ത് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതിനുശേഷം ബ്രേക്കിങ് പോയിന്റ് ആയി കഴിഞ്ഞാൽ വീണ്ടും ആക്സിലറേറ്റർ കൂട്ടി വണ്ടി മുന്നോട്ട് എടുക്കാവുന്നതാണ്. അതായത് വണ്ടി മുഴുവനായി നിർത്തേണ്ട ആവശ്യം വരുന്നില്ല എങ്കിൽ സ്പീഡ് 30ലേക്ക് ആക്കി മാറ്റി സ്പീഡിന് അനുസരിച്ച് ഗിയർ മാറ്റി വണ്ടി മുന്നോട്ട് എടുക്കാവുന്നതാണ്.
ബ്രേക്ക് ഇടുന്നതിനായി ഉപയോഗിക്കുന്ന രീതി പമ്പിങ് മെത്തേഡ് എന്നാണ് പറയുന്നത്. ഇവിടെ ചെയ്യുന്നത് പതുക്കെ ബ്രേക്ക് അമർത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്നതിനെയാണ് പമ്പിങ് മെത്തേഡ് എന്ന് പറയുന്നത്. നിർത്തിയിട്ട വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനായി എപ്പോഴും ക്ലച് അമർത്തി മാത്രം ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക. ഈ രീതിയിൽ ക്ലച്ച്, ബ്രേക്ക് എന്നിവയുടെ ഉപയോഗം കൃത്യമായി മനസ്സിലാക്കി വണ്ടി എടുക്കുകയാണെങ്കിൽ വളരെ സ്മൂത്തായി തന്നെ നിങ്ങൾക്ക് ഡ്രൈവിംഗ് ചെയ്യാവുന്നതാണ്. വിശദമായ വിവരങ്ങൾ താഴെ വിഡിയോയിൽ നൽകിയിരിക്കുന്നു , വീഡിയോ കാണുക .