മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ അറിയുക | പോലീസിന്റെ മുന്നറീപ്പ് ശ്രദ്ധിക്കു

Spread the love

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. കുട്ടികൾ മുതൽ പ്രായമായവർ വരെ സ്മാർട്ഫോണുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ. ഇതിനുപിന്നിൽ പതിയിരിക്കുന്ന പ്രധാനമായും സ്ത്രീകളെയും കുട്ടികളെയും എല്ലാം ബാധിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.

ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന ഈ കാലത്ത് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഏതെങ്കിലും രീതിയിലുള്ള സൈബർ ബുള്ളിയിങ് നടത്തിയാൽ അത് കുറ്റ കൃത്യമായി കണക്കാക്കുകയും ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതാണ് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അതായത് ഏതെങ്കിലുമൊരു ഓൺലൈൻ സോഷ്യൽ മീഡിയ വഴി ആരെങ്കിലും പങ്കുവെക്കുന്ന കാര്യത്തിനു താഴെയായി അവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ഏതെങ്കിലും കമന്റുകൾ ഇടുകയാണെങ്കിൽ അത് സൈബർ ബുള്ളിയിങ് ആയി കണക്കാക്കപ്പെടുന്നത് ആണ്.

Also Read  ഇന്നത്തെ പ്രധാന 5 അറിയിപ്പുകൾ റേഷൻ കാർഡിന് 1000 രൂപ സഹായം

ഇത്തരത്തിൽ നിങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള മെസ്സേജ്, ചിത്രങ്ങൾ എന്നിവ ആരെങ്കിലും പങ്കുവെക്ക പെടുകയാണെങ്കിൽ ഉത്തരവാദിത്വപ്പെട്ട വരെ അറിയിക്കുകയാണ് ചെയ്യേണ്ടത്.സ്ത്രീകളും കുട്ടികളും അപരിചിതരായ വ്യക്തികളുമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കുവയ്ക്കുന്നത് കൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നടന്നാൽ കേരള പോലീസിൽ അറിയിക്കണമെന്നും അറിയിപ്പ് വന്നിട്ടുണ്ട്.

ഓൺലൈനായി പണത്തട്ടിപ്പ് മാത്രമല്ല, അതിനുപുറമേ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്യുന്നതായും നമുക്കെല്ലാം അറിയാവുന്നതാണ്. ജോലി വാഗ്ദാനം നൽകിയും മറ്റും പണം തട്ടുന്നവരുടെ എണ്ണവും ഓൺലൈനിൽ കുറവല്ല.അത് കൊണ്ട് ഇത്തരത്തിലുള്ള ചതികളിൽ ഒന്നും പെടാതെ ആവശ്യത്തിനുമാത്രം സോഷ്യൽ മീഡിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി ശ്രദ്ധിക്കുക.നിങ്ങളുടെ സുരക്ഷ നിങ്ങൾ തന്നെ ഉറപ്പുവരുത്തുക.ഈ ഒരു ഇൻഫർമേഷൻ പൊതു സമൂഹത്തിനായി ഷെയർ ചെയ്യുക …

Also Read  ചെടി ചട്ടി ഇനി എത്ര വേണമെങ്കിലും വീട്ടിൽ ഉണ്ടാക്കാം , അതും കുറഞ്ഞ ചിലവിൽ

Spread the love

Leave a Comment