സ്ത്രീകൾക്ക് ലോൺ മൂന്ന് ലക്ഷം രൂപ വരെ കിട്ടും ഇപ്പോൾ അപേക്ഷിക്കാം

Spread the love

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പലതരം ലോണുകളും പദ്ധതികളും നിലവിൽ വന്നുകൊണ്ടിരിക്കുകയാണ്.സ്വയം തൊഴിലില്ലാത്ത പട്ടികജാതി പട്ടികവർഗ്ഗ സ്ത്രീകളെ സഹായിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ചിരിക്കുന്ന ഒരു ലോണിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ആർക്കെല്ലാം ലോണിന് യോഗ്യതയുണ്ട് എന്നും മറ്റു മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട തൊഴിൽരഹിതരായ സ്ത്രീകൾക്ക് സ്വയംതൊഴിൽ തുടങ്ങുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ലോണുകൾ നൽകുന്നത്. തൊഴിൽരഹിതരായ സ്ത്രീകൾക്ക് മാത്രമാണ് ലോൺ തുക ലഭിക്കുക. ലോണിനായി അപേക്ഷിക്കുന്നവരുടെ വാർഷികവരുമാനം 3 ലക്ഷത്തിൽ താഴെ മാത്രമായിരിക്കണം. അപേക്ഷ സമർപ്പിക്കുന്ന ആൾക്ക് 18 വയസ്സിനും 55 വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ സ്ത്രീകൾക്കു മാത്രമാണ് ലോണിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

കേന്ദ്ര സർക്കാർ ലോൺ പദ്ധതി | 10000 മുതൽ 10 ലക്ഷം വരെ ലഭിക്കും

ഇത്തരത്തിൽ ലോണിനായി അപേക്ഷിക്കുന്നവർക്ക് പരമാവധി 3 ലക്ഷം രൂപ വരെയാണ് ലോൺ തുകയായി നൽകുന്നത്. വാർഷിക പലിശയായി കണക്കാക്കുന്നത് 6% ആണ്. 60 മാസത്തിനകത്ത് ലോൺ തുക തിരിച്ചടയ്ക്കണം.ഈ അഞ്ചുവർഷത്തിനകത്ത് ലോൺ തുക യാതൊരുവിധ മുടക്കവും കൂടാതെ അടച്ചു തീർത്താൽ മതി. ഇതേരീതിയിൽ പട്ടികജാതി-പട്ടികവർഗ സ്ത്രീകൾക്കുവേണ്ടി കുടുംബശ്രീ വഴി നല്കപ്പെടുന്ന മറ്റൊരു ലോൺ ആണ് മൈക്രോ ഫിനാൻസ്.

50 വയസിനു പ്രായം ഉള്ളവർക്ക് സർക്കാർ വായ്‌പ സഹായം

മൈക്രോഫിനാൻസ് വഴി 3.5 ശതമാനം പലിശയിൽ നൽകുന്ന ഈ ലോൺ CDS മുഖാന്തരമാണ് നൽകപ്പെടുന്നത്. ഇത്തരത്തിൽ ലോണുകൾ ക്ക് അപേക്ഷ നൽകുന്നതിനും ലോണുകളുടെ പൂർണ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനും താഴെ നൽകിയിട്ടുള്ള വെബ്സൈറ്റ് വഴിയോ ഫോൺ നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Also Read  കേരള സർക്കാർ ഷീ ടാക്സി പദ്ധതി - വാഹനം വാങ്ങാൻ ധന സഹായം

Website:www.kswdc.org

Ph:0471-2328257


Spread the love

Leave a Comment