ഗ്യാസ് സബ്സീഡി വരുന്നു : നിങ്ങൾക്ക് സബ്സീഡി വന്നിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യാം

Spread the love

ഗ്യാസ് സബ്സീഡി : സാധാരണക്കാരയാ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് മുൻകാലങ്ങളിൽ സബ്സിഡി ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ LPGക്കുള്ള സബ്സ്ഡി കേന്ദ്രസർക്കാർ പിൻവലിച്ചത് സാധാരണക്കാർക്കുള്ള വലിയ തിരിച്ചടിയായിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണം പുതിയ ഒരു അറിയിപ്പുമായി വന്നിരിക്കുകയാണ് സർക്കാർ.

ഓരോ സിലിണ്ടറിനും 79.26 രൂപ എന്ന കണക്കിൽ കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്. എൽപിജി ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തരത്തിലൊരു സബ്സിഡി ലഭിക്കുന്നില്ല എങ്കിൽ തീർച്ചയായും അതിനുള്ള കാരണം എന്താണെന്ന് കൃത്യമായി മനസിലാക്കാം.

ഇപ്പോൾ ഗ്യാസ് സിലിണ്ടറിന് നൽകേണ്ടിവരുന്നത് വളരെ വലിയ വിലയാണ്. ഈയൊരു സാഹചര്യത്തിൽ സബ്‌സിഡി കൂടി കിട്ടാത്ത അവസ്ഥ വളരെയധികം ദുഷ്കരമേറിയതാണ്. സബ്സിഡിയുടെ തുക ചെറുതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് വലിയ ഒരു ആശ്വാസമാണ് സാധാരണ കുടുംബങ്ങളിൽ നൽകുന്നത്. സബ്സിഡി ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ?എങ്കിൽ പറയുന്ന പേരെന്ത്?ഗുണങ്ങൾ അറിയാമോ?അറിയാതെ പറിച്ചു കളയരുത്

LPG സബ്സിഡി ലഭിക്കാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്?

എൽപിജി സബ്സിഡി ലഭിക്കാത്തതിനുള്ള ഒരു പ്രധാന കാരണം നിങ്ങൾ ബാങ്ക് അക്കൗണ്ട് നമ്പർ കൃത്യമായി നൽകാത്തത് ആയിരിക്കും. ചിലപ്പോൾ അക്കൗണ്ടിൽ പണം കൃത്യമായി ലഭിക്കുന്നുണ്ട് എങ്കിലും അത് അറിയാത്തതും കാരണമായേക്കാം. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് എൽപിജി സബ്സിഡി ലഭിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും അതിനായി ചെയ്യേണ്ട കാര്യങ്ങൾ

  • LPG ഗ്യാസ് സിലിണ്ടർ സംബന്ധിച്ച വിവരങ്ങൾ നൽകുന്ന വെബ്സൈറ്റായ www.mylpg.inഎന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • ഇപ്പോൾ ലഭിക്കുന്ന പേജിലെ വലതുവശത്തായി 3 ഗ്യാസ് സിലിണ്ടർ കമ്പനികളുടെ ഫോട്ടോ കാണാവുന്നതാണ്.
  • ഇവയിൽനിന്നും നിങ്ങളുടെ സർവീസ് പ്രൊവൈഡറുടെ ഫോട്ടോ ക്ലിക് ചെയ്യുക.
  •  ഗ്യാസ് സിലിണ്ടർ പ്രൊവൈഡ് റുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പേജിൽ ഇപ്പോൾ എത്തിച്ചേരുന്നതാണ്.
  • ഏറ്റവും മുകൾ ഭാഗത്തായി sign in അല്ലെങ്കിൽ new user എന്ന ഓപ്ഷൻ കാണാവുന്നതാണ്.
  • ഓൾറെഡി അക്കൗണ്ട് ക്രിയേറ്റ് ചെയ്ത വ്യക്തിയാണ് എങ്കിൽ sign in ഓപ്ഷൻ ഉപയോഗിച്ച് അക്കൗണ്ട്‌ ലോഗിൻ ചെയ്യുക.
  • നിലവിൽ ഐഡി ഇല്ലാത്തവർക്ക് ന്യൂ യൂസർ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാവുന്നതാണ്.
  • അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വ്യൂ സിലിണ്ടർ ബുക്കിംഗ് ഹിസ്റ്ററി എന്ന വലത് വശത്ത് കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ നിങ്ങൾക്ക് സബ്സിഡി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന വിവരങ്ങൾ അറിയാവുന്നതാണ്.
  • അക്കൗണ്ടിൽ ഗ്യാസ് സബ്സിഡി ലഭിക്കുന്നില്ല എങ്കിൽ 18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Also Read  ഇലക്ട്രിസിറ്റി ബില്ലിൽ പേരുള്ള ആൾ മരണപ്പെട്ടാൽ ഉടമസ്ഥാവകാശം മാറ്റുവാൻ ചെയ്യേണ്ട കാര്യങ്ങൾ

ഗ്യാസ് സബ്സിഡി ലഭിക്കാത്തതിനുള്ള മറ്റു കാരണങ്ങൾ എന്തെല്ലാമാണ്?

പലപ്പോഴും ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ അക്കൗണ്ടിൽ ഗ്യാസ് സിലിണ്ടർ സബ്സിഡി ലഭിക്കുന്നതല്ല. കൂടാതെ വാർഷികവരുമാനം 10,00000 രൂപക്ക് മുകളിൽ ഉള്ളവരെ പർവ്യൂ സബ്സിഡിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതു കൊണ്ട് ഇത്തരക്കാർക്ക് ഈ ഒരു സബ്സിഡി യിലേക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതല്ല. ഒരു കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും കൂടി ലഭിക്കുന്ന വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലാണ് എങ്കിൽ സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

Also Read  കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലൂടെ

എത്രയാണ് LPG ഗ്യാസ് സബ്സിഡി തുകയായി ലഭിക്കുക?

ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ ഒരെണ്ണത്തിന് 79.26 രൂപയാണ് സബ്സിഡി ഇനത്തിൽ ലഭിക്കുക. എന്നാൽ മുൻകാലങ്ങളിൽ 200 രൂപ വരെ സബ്സിഡി ലഭിച്ചിരുന്നു. ദിനംപ്രതി എൽപിജി വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ എത്ര ചെറിയ തുകയാണ് സബ്സിഡിയായി ലഭിക്കുന്നത് എങ്കിലും ഒരു സിലിണ്ടറിന് നൽകേണ്ടിവരുന്ന വിലയിൽ അതു ഉണ്ടാക്കുന്നത് വലിയ മാറ്റം ആണെന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment