സംരംഭങ്ങൾ തുടങ്ങാൻ കേരളം വ്യവസായ വകുപ്പ് പുതിയ പദ്ധതി

Spread the love

കുറഞ്ഞ മുതൽ മുടക്കിൽ ഒരു ചെറിയ സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എന്നാൽ സാധാരണക്കാരായ സംരംഭകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ പുതിയ ഒരു വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു.നാലു ലക്ഷം വരെ ഗ്രാൻഡ് ലഭിക്കുന്ന രീതിയിൽ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് കേരള വ്യവസായ വകുപ്പാണ്.

എന്തെല്ലാമാണ് കേരള വ്യവസായ വകുപ്പിന് കീഴിലുള്ള ഈ പദ്ധതിയുടെ പ്രത്യേകതകൾ?

ചെറിയ സംരംഭങ്ങളുടെ വളർച്ചയ്ക്കായി കേരള വ്യവസായ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതിയുടെ പേര് നാനോ എന്നാണ്. പേരുപോലെതന്നെ 10 ലക്ഷം രൂപയുടെ താഴെ മുതൽമുടക്ക് വരുന്ന സംരംഭങ്ങളാണ് ഈ പദ്ധതിയുടെ കീഴിൽ തുടങ്ങാൻ സാധിക്കുക.

ചെറുകിട വ്യവസായങ്ങൾ ആയ നിർമ്മാണ യൂണിറ്റുകൾ, ഭക്ഷ്യോൽപാദന യൂണിറ്റുകൾ,അതുപോലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ജോബ് വർക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.നാലു ലക്ഷം രൂപ വരെയാണ് നിങ്ങൾക്ക് ഇതിൽനിന്നും സബ്സിഡിയായി ലഭിക്കുക. പൊതുവിഭാഗം അതല്ലാത്തത് എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് സബ്സിഡി ലഭ്യമാക്കുക.

Also Read  3 രൂപ തൊട്ട് പേഴ്സ് , ബെൽറ്റ് , കീചെയിൻ വോൾസൈൽ ആയി ലഭിക്കുന്ന സ്ഥലം

ഇതിൽ പൊതുവിഭാഗം എന്നു പറയുന്നത് എല്ലാവരും ഉൾപ്പെട്ടതാണ് ഇതിനായി 30% അതായത് മൂന്നുലക്ഷം രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്.ബാക്കിവരുന്ന 40 ശതമാനമാണ് സംരംഭകൻ കയ്യിൽ നിന്നും വിനിയോഗിക്കേണ്ടത്.ഇനി പ്രത്യേക വിഭാഗക്കാർക്ക് 40% പദ്ധതിയുടെ ഭാഗമായും 20% സംരംഭകരുടെ കയ്യിൽനിന്നും ബാക്കി വായ്പയായും ലഭിക്കുന്നതാണ്.

ആർക്കെല്ലാം ഇത്തരത്തിലൊരു സംരംഭത്തിൽ ഭാഗമാകാൻ സാധിക്കും?

നേരത്തെ പറഞ്ഞതുപോലെ ഇതൊരു നാനോ വ്യവസായം ആയതുകൊണ്ട് പത്തുലക്ഷം രൂപയുടെ താഴെ മാത്രം വരുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ജോബ് വർക്ക് നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരുന്നു.

ഇതിലെ സാധാരണ വിഭാഗക്കാർ എന്നതിൽ ഉൾപ്പെടുന്നത് വനിതകൾ, അംഗവൈകല്യമുള്ളവർ, വിമുക്തഭടന്മാർ ഇതുപോലെ 40 വയസ്സിനു താഴെ പ്രായമുള്ള യുവാക്കൾ, പട്ടികജാതി പട്ടിക വർഗ്ഗതിന് കീഴിലുള്ളവർ എന്നിവയെല്ലാമാണ്. ഇവർക്കെല്ലാം പദ്ധതിയുടെ 40% ഗ്രാൻഡ് ആയി ലഭിക്കുന്നത് അതായത് നാല് ലക്ഷം രൂപ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു.

പദ്ധതിയുടെ 30% വനിതകൾക്ക് വേണ്ടി മാത്രം സംവരണം ചെയ്യപ്പെടണം എന്നാണ് പറയപ്പെടുന്നത്.ഇതിൽ തന്നെ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന് 10 ശതമാനത്തിലും കെട്ടിട നിർമ്മാണത്തിൽ 25 ശതമാനവും കൂടുതലാകാൻ പാടില്ല എന്നാണ് നിയമം.

Also Read  പലിശ ഇല്ല |വീട് പണിയാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

ധനകാര്യസ്ഥാപനങ്ങൾ കെഎഫ്സി,മറ്റ് ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.ഈ പണം കൈപ്പറ്റിയതിനുശേഷം ആറുമാസത്തിനുള്ളിൽ നിങ്ങൾ ഈ സംരംഭം ആരംഭിക്കേണ്ടതുണ്ട്.പ്രത്യേക പരിഗണന വെച്ചുകൊണ്ട് ആറുമാസത്തേക്ക് കൂടി ഇത് നീട്ടി കൊടുക്കുന്നതിന് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത് എവിടെയാണ്?

ഓരോരുത്തരും അവരുടെ താലൂക്കിന് കീഴിലുള്ള വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ഒരു പ്രത്യേക അപേക്ഷയാണ് ഇതിനായി സമർപ്പിക്കേണ്ടതായി ട്ടുള്ളത്.അപേക്ഷിക്കുന്നവർക്ക് നിർബന്ധമായുംTFR റിപ്പോർട്ട് ഉണ്ടായിരിക്കണം.

ഇത്തരത്തിൽ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന ആൾ അതാത് താലൂക്കിലെ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ടാൽ അവിടെനിന്നും നിങ്ങൾക്ക് ഈ ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് അല്ലെങ്കിൽTFR എന്നറിയപ്പെടുന്ന റിപ്പോർട്ട് ലഭിക്കുകയും അത് അവർ നിങ്ങൾക്ക് വായ്പ ലഭിക്കേണ്ട ബാങ്കിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.അപ്പോൾ തന്നെ നിങ്ങൾക്ക് ബാങ്കിൽ നിന്നും വായ്പ അനുവദിക്കുന്നതാണ്. വ്യവസായ വകുപ്പ് മാനേജറാണ് ഇത്തരത്തിൽ TFR തയ്യാറാക്കി തരുക.

Also Read  പലിശ ഇല്ലാതെ ഭവന വായ്പ്പ എങ്ങിനെ എടുക്കാം ? പുതിയ ടെക്നിക്

ഗ്രാൻഡ് ലഭിക്കാൻ ആവശ്യമായ രേഖകൾ എന്തെല്ലാം ആണ്?

തിരിച്ചറിയൽ കാർഡ്,ഉദ്യം രജിസ്ട്രേഷൻ കാർഡ്, പ്രൊജക്റ്റ്‌ റിപ്പോർട്ട്,ഉപയോഗിക്കുന്ന മെഷീനുകളുടെ പെയ്മെന്റ് രേഖകൾ,ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച വായ്പയുടെ രേഖകൾ, എന്നിവയ്ക്കുപുറമേ നിങ്ങൾക്ക് വായ്പയ്ക്കായി ആവശ്യമുള്ള വസ്തുവിന്റെ രസീത്, കര രസീത്, കെട്ടിടത്തിലെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് വാടക അടച്ചതിന്റെ രസീത് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് എന്നിവയും സബ്സിഡിയ്ക്കായി ഹാജരാക്കേണ്ടതുണ്ട്.

എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് ഈ പ്രൊജക്ട് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ അത് വ്യവസായ വകുപ്പ് ഡയറക്ടറിനെ അറിയിക്കാവുന്നതാണ്. എന്തെങ്കിലു തടസ്സങ്ങൾ ഉണ്ടായാലും നിങ്ങൾക്ക് അപ്പീൽ നൽകാവുന്നതാണ്.

പ്രധാനമായും ചെറുകിട വസ്ത്ര സംരംഭങ്ങൾ, ഡീറ്റെർജെന്റ് നിർമ്മാണം എന്നിവയെല്ലാം ചെറിയതോതിൽ തുടങ്ങി വലിയ ബിസിനസ് ആക്കാൻ പറ്റുന്ന നല്ല മാർഗമാണ് ഇത്. കൂടുതൽ പേരിലേക്ക് വിവരം ഷെയർ ചെയ്യുക.


Spread the love

Leave a Comment