ഇനി നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് നിങ്ങൾക്ക് തന്നെ മൊബൈലിലൂടെ പുതുക്കാവുന്നതാണ്. സാധാരണയായി വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നതിനായി ഏജൻസികളെ സമീപിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ഇത്തരത്തിൽ ഇൻഷുറൻസ് പുതുക്കുമ്പോൾ സാധാരണ വാങ്ങുന്നതിനേക്കാൾ 40 ശതമാനം കൂടുതലാണ് ഏജൻസികൾ നിങ്ങളുടെ കയ്യിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഇനി ഏതൊരു സാധാരണക്കാരനും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വന്തം മൊബൈൽ ഉപയോഗിച്ച് എങ്ങനെ വാഹന ഇൻഷുറൻസ് പുതുക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.( വീഡിയോ താഴെ ഉണ്ട് )
എങ്ങനെ വാഹന ഇൻഷുറൻസ് മൊബൈലിലൂടെ പുതുക്കാം
Step 1: ആദ്യം നിങ്ങളുടെ ഫോണിൽ പ്ലേസ്റ്റോറിൽ നിന്ന് policy bazar എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് നൽകുന്ന വിവിധ കമ്പനികൾ കാണാവുന്നതാണ്.
Step 2:അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ കാർ, ബൈക്ക് എന്നിങ്ങനെ വിവിധ വാഹനങ്ങൾക്കുള്ള ഇൻഷുറൻസുകൾ കാണാവുന്നതാണ്.നിങ്ങളുടെ വാഹനം ഏതാണോ അത് സെലക്ട് ചെയ്തു കൊടുക്കുക.
Step 3: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടിച്ചു കൊടുക്കുക.GET DETAILS ക്ലിക്ക് ചെയ്തു കൊടുക്കുക.
Step 4:ഇപ്പോൾ നിങ്ങളുടെ വാഹനത്തിന്റെ മുഴുവൻ ഡീറ്റെയിൽസ് അടങ്ങുന്ന ഒരു പേജ് കാണാവുന്നതാണ്.താഴെ കാണുന്ന റെഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 5: ഇവിടെ നിങ്ങൾക്ക് പല കമ്പനികളുടെയും ഇൻഷുറൻസുകൾ, അവർ ഈടാക്കുന്ന തുക എന്നിവ കാണാവുന്നതാണ്.ഏറ്റവും കുറഞ്ഞ തുക കാണിക്കുന്നത് നിങ്ങൾക്ക് സെലക്ട് ചെയ്യാവുന്നതാണ്.
Step 6: ഇനി വരുന്ന പേജിൽ പേര് അഡ്രസ്സ് ഇമെയിൽ ഐഡി,ഫോൺ നമ്പർ എന്നീ വിവരങ്ങൾ ഫിൽ ചെയ്തു കൊടുക്കാവുന്നതാണ്. ശേഷം continue ബട്ടൺ ക്ലിക്ക് ചെയ്യുക.
Step 7: പേജിൽ നോമിനിയുടെ പേര്,വയസ്സ് എന്നിവ കൂടി ഫിൽ ചെയ്തു കൊടുക്കുക.continue ക്ലിക്ക് ചെയ്യുക
Step 8: വാഹനത്തിന്റെ എല്ലാവിധ വിവരങ്ങളും ഈ പേജിൽ എന്റർ ചെയ്തു കൊടുക്കുക.
Step 9: ഇനി കാണുന്ന പേജിൽ നിങ്ങൾ മുൻപ് അടച്ച പ്രീമിയവും ഇനി അടയ്ക്കേണ്ട പ്രീമിയവും കാണിക്കുന്നതാണ്.അതിനുശേഷം എത്ര വർഷത്തേക്കാണ് വേണ്ടതെന്നു തിരഞ്ഞെടുക്കുക. അടുത്തതായി പെയ്മെന്റ് ചെയ്യുകയാണ് വേണ്ടത്.
Step 10: നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ്ഡെ,ബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പെയ്മെന്റ് നടത്താവുന്നതാണ്.
Step 11: മുകളിൽ കാണുന്ന പിഡിഎഫ് ബട്ടൺ ക്ലിക്ക് ചെയ്ത് കൊടുത്താൽ നിങ്ങളുടെ പുതുക്കിയ ഇൻഷുറൻസ് ന്റെ പേജ് ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാവുന്നതാണ്.
ആർക്കുവേണമെങ്കിലും സ്വന്തം മൊബൈൽ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ വാഹന ഇൻഷുറൻസ് പുതുക്കാം.കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്. ഈ ഒരു അറിവ് ഉപകാരപ്രഥമനെകിൽ ഷെയർ ചെയ്യാൻ മറക്കരുത് .