ഇനി മുതൽ ഗ്യാസ് ബുക്ക് ചെയ്യാനും വാട്സ്ആപ്പ് ഉപയോഗിക്കാം. അതും വളരെ കുറഞ്ഞ സമയത്തിൽ, നമ്മൾ എല്ലാവരും ഫോൺ ഉപയോഗിച്ച് ആയിരിക്കും ഇപ്പോൾ ഗ്യാസ് ബുക്ക് ചെയ്തു കൊണ്ടിരിക്കുന്നത്.
എന്നിരുന്നാൽ കൂടി ഇതിനായി കുറച്ച് അധികം സമയം ചിലവഴിക്കേണ്ടി വരും, എന്നാൽ ഇനി നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ചുകൊണ്ട് തന്നെ ഗ്യാസ് ബുക്ക് ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
നിലവിൽ ഭാരത് ഗ്യാസ് മാത്രമാണ് ഇത്തരത്തിൽ ഒരു ഗ്യാസ് ബുക്കിംഗ് സംവിധാനം ചെയ്യുന്നത്.ഇതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഭാരത് ഗ്യാസ്ന്റെ വെരിഫൈഡ് നമ്പറായ +91-1800 22 4344 എന്ന നമ്പറിലേക്ക് വാട്സാപ്പ് വഴി ഒരു മെസ്സേജ് അയക്കുക.
അപ്പോൾ നിങ്ങൾക്ക് ഭാരത് ഗ്യാസിന്റെ വെരിഫൈഡ് നമ്പറിൽ നിന്നും ഒരു മെസ്സേജ് ലഭിക്കുന്നതാണ്.ഇപ്പോൾ വരുന്ന മെസ്സേജിൽ ‘1’ അല്ലെങ്കിൽ’ Book ‘ എന്ന് റിപ്ലൈ ചെയ്തുകൊണ്ട് നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യാവുന്നതാണ്.
എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ ഗ്യാസ് ഏജൻസിയിൽ കൊടുത്തിട്ടുള്ള അതേ നമ്പർ ഉപയോഗിച്ച് തന്നെ വാട്സ്ആപ്പിൽ നിന്നും മെസ്സേജ് അയക്കേണ്ടതാണ്.
ഇത്തരത്തിൽ ഗ്യാസ് ബുക്ക് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് പേ ചെയ്യാനുള്ള ഒരു ലിങ്ക് അവർ അയച്ചു തരുന്നതാണ്. ഈ ലിങ്കിൽ നിങ്ങളുടെ കാർഡ് അല്ലെങ്കിൽ മറ്റ് ഓൺലൈൻ മെത്തേഡുകളോ ഉപയോഗിച്ച് നിങ്ങൾക്ക് പേ ചെയ്യാവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് …