കേരളത്തിലെ കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് വേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഒരു പുതിയ പദ്ധതിയാണ് മാതൃ ജ്യോതി. നിലവിൽ സംസ്ഥാന സർക്കാർജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.എന്തെല്ലാമാണ് മാതൃ ജോതി പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.
കാഴ്ച വെല്ലുവിളി നേരിടുന്ന അമ്മമാർക്കുവേണ്ടി സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്ന മാതൃ ജ്യോതി പദ്ധതി പ്രകാരം ആദ്യ പ്രസവത്തിന് കുഞ്ഞുങ്ങളെ നോക്കുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി നൽകുക എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സാമ്പത്തിക പരിമിതി ഇല്ലാതാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയാണ് തുക നൽകുന്നത്. 2000 രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുന്ന തുക. കുട്ടി ജനിച്ച് 3 മാസത്തിനകം രജിസ്റ്റർ ചെയ്യുകയാണ് എങ്കിൽ കുട്ടിക്ക് 2 വയസ്സ് ആകുന്നത് വരെയും, മൂന്നു മാസത്തിനു ശേഷം അതായത് പ്രസവിച്ച ഒരു വർഷത്തിന് അകത്താണ് അമ്മ രജിസ്റ്റർ ചെയ്യുന്നത് എങ്കിൽ ആ രജിസ്റ്റർ ചെയ്ത തീയതി മുതൽ കുട്ടിക്ക് 2 വയസ്സ് ആകുന്നത് വരെയാണ് ആനുകൂല്യം ലഭ്യമാകുക.
പരമാവധി തുകയായി 48,000 രൂപയാണ് അമ്മയ്ക്ക് ലഭിക്കുക. 40 ശതമാനമോ അതിനു മുകളിലോ കാഴ്ച വെല്ലുവിളി നേരിടുന്ന അമ്മമാർക്ക് ആണ് തുക ലഭ്യമാകുക. വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെ ഉള്ളവർക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുക.
ഇത് തെളിയിക്കുന്നതിനുള്ള രേഖയായി BPL ഉടമകൾക്ക് റേഷൻ കാർഡ്കോപ്പി , APL കാർഡുടമകൾക്ക് അതോടൊപ്പം തന്നെ വാർഷിക വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ നൽകേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പാസ്ബുക്ക് കോപ്പി എന്നിവയും ആവശ്യമായി വരുന്നുണ്ട്. കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.