വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി ലാഭം നേടാവുന്ന ബിസിനസുകളെ പറ്റിയാണ് നമ്മളിൽ പലരും ചിന്തിക്കുന്നത്. കാരണം വലിയ മുതൽമുടക്കിൽ ബിസിനസ് തുടങ്ങി അത് ഒരു വിജയകരമാക്കാൻ സാധിക്കുമോ എന്ന ചിന്തയായിരിക്കും പലരെയും ഇത്തരം ബിസിനസുകളിൽ നിന്ന് പിന്നിലോട്ടു വലിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വളരെ വലിയ ലാഭം കൊയ്യുന്ന ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.
വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് സ്ത്രീകൾക്കുപോലും ചെയ്യാവുന്ന എൽഇഡി ബൾബുകളുടെ യും, എൽഇഡി ലൈറ്റുകളുടെ യും ബിസിനസിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇന്ന് എൽഇഡി ലൈറ്റുകളും എൽഇഡി ട്യൂബ് കളും ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. അതിൽ നിന്നു തന്നെ മാർക്കറ്റിൽ ഇതിനുള്ള പ്രാധാന്യം എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
വെറും 10 രൂപ ചിലവാക്കി ബൾബിന് ആവശ്യമായ റോ മെറ്റീരിയലുകൾ പർചേസ് ചെയ്യാവുന്നതാണ്. എന്നാൽ ഇവ ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന ബൾബുകൾ 100 രൂപയ്ക്ക് മുകളിൽ രണ്ടു വർഷത്തെ റീപ്ലേസ് മെന്റ് വാറണ്ടിയിൽ മാർക്കറ്റിൽ വിൽക്കാവുന്നതാണ്.
നിർമ്മാണ ചിലവിന്റെ പത്തിരട്ടി ലാഭത്തിൽ നിങ്ങൾക്ക് ഈ ഉത്പന്നം മാർക്കറ്റിൽ വിൽക്കാൻ സാധിക്കും എന്ന് അർത്ഥം.പ്രത്യേകിച്ച് മുൻപരിചയം ഒന്നും ആവശ്യമില്ല ഈ ബിസിനസിന് എന്നതും മറ്റൊരു മേന്മയാണ്.
ഓൺലൈൻ വഴി ലഭ്യമാകുന്ന ഒറ്റദിവസത്തെ ട്രെയിനിങ് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ബൾബുകളുടെ നിർമ്മാണം പഠിച്ചെടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്കുപോലും വീട്ടിലിരുന്നു കൊണ്ട് ഇത്തരം ഒരു ബിസിനസ് ആരംഭിക്കാവുന്നതാണ്. നിർമ്മിച്ചെടുക്കുന്ന എൽഇഡി ബൾബുകളും ലൈറ്റുകളും ഓൺലൈനായും ഓഫ്‌ലൈനായും വിൽക്കാൻ സാധിക്കുന്നതാണ്.
ബൾബ് നിർമ്മിക്കുന്നതിന് ആവശ്യമായ റോ മെറ്റീരിയൽസ് ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒരു പീസിന് 20 രൂപ മാത്രം വിലയുള്ള സെറാമിക് LED ബൾബ് റോ മെറ്റീരിയലിന്റെ കിറ്റിൽ ലാമ്പ് ബോഡി, കവർ,LED പിസിബി,RC ഡ്രൈവർ, ബേസ് എന്നിവ ലഭിക്കുന്നതാണ്. വ്യത്യസ്ത സെല്ലേഴ്‌സ് വ്യത്യസ്ത വിലയിലാണ് വിൽക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഇഷ്ടാനുസരണം വില നോക്കി മെറ്റീരിയൽസ് പർച്ചേസ് ചെയ്യാവുന്നതാണ്.
അടുത്തതായി ട്യൂബ് ലൈറ്റ് നിർമ്മിക്കാനാവശ്യമായ റോ മെറ്റീരിയൽസ് നൽകുന്ന സെല്ലേഴ്‌സിൽ 4 ഫീറ്റ് 20w ബൾബ് നിർമ്മിക്കാനാവശ്യമായ റോ മെറ്റീരിയൽ വില 60 രൂപയാണ്.രണ്ടുവർഷത്തെ ലൈഫും ലഭിക്കുന്നതാണ്. ഇവയും ഇന്ത്യ മാർട്ടിൽ ലഭ്യമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം സെല്ലറെ ചൂസ് ചെയ്തു പർച്ചേസ് ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ബൾബുകൾ എങ്ങിനെ മാർക്കറ്റ് ചെയ്യാം എന്നാതാ ണ് അടുത്തതായി പരിശോധിക്കുന്നത്. നല്ല രീതിയിൽ മാർക്കറ്റിങ് ചെയ്യുന്നതിന്റെ ഭാഗമായി സാധാരണ എൽഇഡി ബൾബുകൾ വിൽക്കുന്നതിനേക്കാൾ കുറച്ച് വിലകുറച്ച് വിൽക്കുകയാണ് എങ്കിൽ സാധനത്തിന് പെട്ടെന്നുതന്നെ ഡിമാൻഡ് ലഭിക്കുന്നതാണ്.
പ്രൊഡക്റ്റിന്റെ പേര് തിരഞ്ഞെടുക്കുന്നതിലും പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്. ഒരു ബ്രാൻഡ് നെയിം തിരഞ്ഞെടുത്തു കഴിഞ്ഞാൽ അതേ ബ്രാൻഡിൽ തന്നെ വിവിധ ഇലക്ട്രോണിക് ഉൽപന്നങ്ങൾ നിങ്ങൾക്ക് മാർക്കറ്റിൽ ഇറക്കാൻ സാധിക്കുന്നതാണ്.
ബൾബുകൾ നിർമിക്കുന്നതിന് ഒരു ഫിറ്റിംഗ് യന്ത്രത്തിന്റെ ആവശ്യമുണ്ട്.ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ 4400 രൂപ നിരക്കിൽ നിങ്ങൾക്ക് ഇതിന് ആവശ്യമായ മെഷീൻ വാങ്ങാവുന്നതാണ്. ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റുകളിൽ ബൾബുകൾ എങ്ങിനെ നിർമിക്കണം എന്നതിനുള്ള ട്രെയിനിങ് സെല്ലേഴ്‌സ് തന്നെ പ്രൊവൈഡ് ചെയ്യുന്നുണ്ട്. നിങ്ങൾ അവരുടെ പ്രൊഡക്ട് പർച്ചേസ് ചെയ്യണം എന്നത് മാത്രമാണ് ഡിമാൻഡ്.
പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തിക്കുന്നതിന് തുടക്കത്തിൽ പഞ്ചായത്തിലെ ലൈസൻസ്,ട്രേഡിങ് ലൈസൻസ് എന്നിവ മാത്രമാണ് ആവശ്യമായി വരുന്നത്. ആനുവൽ ടേണോവർ 10 ലക്ഷത്തിന് മുകളിൽ ആയി കഴിഞ്ഞാൽ GST രജിസ്ട്രേഷൻ കൂടി ആവശ്യമായി വരുന്നതാണ്.
ബിസിനസ് തുടങ്ങുന്നതിന് ആവശ്യമായ ഇൻവെസ്റ്റ്മെന്റ് നോക്കുകയാണെങ്കിൽ ബൾബ് പ്രെസ്സിങ് മെഷീൻ 5000 രൂപയും, മറ്റു ചിലവുകൾക്ക് 5000 രൂപയും കണക്കാക്കിയാൽ ആകെ ചിലവായി വരുന്നത് 10,000 രൂപയാണ്. 100 ബൾബുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ആകെ ചിലവ് 2900 രൂപ എന്ന നിരക്കിലാണ്.
ഇതിൽ ലേബർ ചാർജ്, ഇലക്ട്രിസിറ്റി, പാക്കിങ് ചാർജ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. 100 ബൾബുകൾ 90 രൂപ എംആർപി റൈറ്റ് ലാണ് കടയിൽ നൽകുന്നത് എങ്കിലും അതിൽ നിന്ന് ലഭിക്കുന്ന ലാഭം 80 രൂപ എന്ന നിരക്കിൽ കണക്കാക്കുകയാണെങ്കി ചിലവ് 2900 രൂപ കുറച്ച് ലാഭമായി ലഭിക്കുന്നത് 5100 രൂപയാണ്. ഈയൊരു കണക്കിൽ ഒരു മാസത്തെ ലാഭം 5100*30=15,3000 രൂപയാണ്.
അതുകൊണ്ടുതന്നെ തീർച്ചയായും ഒരു വലിയ ലാഭം ലഭിക്കുന്ന ബിസിനസ് ആയിത്തന്നെ എൽഇഡി ബൾബുകളുടെ യും ട്യൂബ് ലൈറ്റുകളുടെ യും ബിസിനസിനെ കണക്കാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.