വിവാഹം കഴിഞ്ഞ പെൺകുട്ടികൾക്ക് 1 ലക്ഷം രൂപ ലഭിക്കും | ഇപ്പോൾ അപേക്ഷിക്കാം

Spread the love

പെൺകുട്ടികൾ നമ്മുടെ അഭിമാനം തന്നെ ആണ്. എങ്കിലും ഒരുപാട് നിർധനകുടുംബങ്ങളിൽ ഉള്ള പെൺകുട്ടികൾ വിവാഹസ്വപ്‌നങ്ങൾ മാറ്റി വച്ചിട്ടുണ്ട്.അതിന് കാരണം സാമ്പത്തികം തന്നെ ആണ്. എന്നാൽ നിർധന കുടുംബത്തിൽ വിവാഹപ്രയം ഉള്ള പെൺകുട്ടികൾക്ക് സഹായം ആയി എത്തിയിരിക്കുക ആണ് സർക്കാർ.

സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി ആണ് ഇത്. ഈ പദ്ധതി അനുസരിച്ചു 1 ലക്ഷം രൂപ ആണ് ലഭിക്കുന്നത്.മംഗല്ല്യ സമ്മുന്നയ പദ്ധതി എന്നാണ് ഇതിന്റെ പേര്.സംസ്ഥാന മുന്നൊക്ക കോർപറേഷന്റെ കീഴിൽ ആണ് ഇതിന്റെ അപേക്ഷ. ഇതിനുള്ള അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ഈ സഹായം ലഭിക്കുക ഉള്ളൂ.

Also Read  വീട് പണിയാൻ കേന്ദ്ര സർക്കാർ സഹായം അപേക്ഷ മാർച്ച് 31 വരെ

ഈ പദ്ധതി പ്രകാരം പെൺകുട്ടിക്ക് 22 വയസ്സ് തികയണം.22 വയസിൽ താഴെ ഉള്ളവർക്ക് ഈ സഹായം ലഭിക്കില്ല.22 വയസിനു മുകളിൽ ഉള്ളവർക്ക് ഈ സഹായം ലഭിക്കാൻ പെൺകുട്ടിയുടെ അച്ഛനോ അമ്മയോ ആണ് ഇതിനു വേണ്ടി അപേക്ഷിക്കണ്ടത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറഞ്ഞ കുടുംബങ്ങൾക്ക് ആണ് ഈ സഹായം ലഭിക്കുന്നത്.വിവാഹിതർ ആയവർക്കും ഈ സഹായ ലഭിക്കും.

ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ആണ് പണം വരുന്നത്. ഒരേ വരുമാന പരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ മാതാപിതാക്കൾ മരിച്ചവർ, ഭിന്നശേഷിക്കാർ എന്നിങ്ങനെ ആയിരിക്കും പരിഗണിക്കുക. മാതാപിതാക്കൾ മരിച്ചു പോയ പെൺകുട്ടികൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നത് ആണ്.അർഹത ഉള്ള 100 പേർക്ക് ആണ് തുടക്കത്തിൽ സഹായം ലഭിക്കുക .

Also Read  സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത എന്താണ്….?

2020 ഏപ്രിൽ ഒന്നിന് ശേഷം വിവാഹിതർ ആയവർക്ക് ആണ് ഈ സഹായം ലഭിക്കുന്നത്.

അപേക്ഷയുടെ സമയം എപ്പോൾ….?

ഫെബ്രുവരി 19 ആണ് അപേക്ഷിക്കാൻ ഉള്ള അവസാന തീയതി.

അപേക്ഷിക്കാൻ ആവിശ്യം ഉള്ള രേഖകൾ

  • വിവാഹ സർട്ടിഫിക്കറ്റ്.
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി സർട്ടിഫിക്കറ്റ്
  • വിവാഹ ക്ഷണകത്ത്
  • ആധാർ കാർഡ്
  • റേഷൻ കാർഡ്
  • ബാങ്ക് പാസ്ബുക്ക്
digitkerala mangalya samunnathi
digitkerala mangalya samunnathi

എങ്ങനെ അപേക്ഷിക്കാം….?

സംസ്ഥാന മുന്നൊക്ക കോർപറേഷന്റെ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ അപേക്ഷിക്കാം.അപേക്ഷ ഫോം താഴെ ചേർക്കാം .

Also Read  പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ ലാപ്ടോപ്പ് | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ [maxbutton id=”2″ url=”http://www.kswcfc.org/files/pdf2021/Mangalya_Samunnathi_application_form.pdf” ]
അപേക്ഷ ഫോം  [maxbutton id=”1″ url=”http://www.kswcfc.org/files/pdf2021/Mangalya_Samunnathi_application_form.pdf” text=”അപേക്ഷ ഫോം ” window=”new” ]

 


Spread the love

Leave a Comment