എൽഐസി എച്ച്എഫ്എൽ ഭവനവായ്പ – 50 ലക്ഷം രൂപ വരെ ലഭിക്കും- LIC Housing Loan

Spread the love

എൽ ഐസി എച്ച്എഫ്എൽ ഭവനവായ്പ –  നമ്മളിൽ പലരുടെയും സ്വപ്നമായിരിക്കും സ്വന്തമായി ഒരു വീട് എന്നത്, എന്നാൽ പലപ്പോഴും ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ ചിലവ് ഒരു സാധാരണ കുടുംബത്തിന് താങ്ങാൻ സാധിക്കുന്നതിനു മേലെയാണ്. അതുകൊണ്ടുതന്നെ ബാങ്ക് ലോണുകളെയും മറ്റും വായ്പയ്ക്കായി സമീപിക്കുകയാണ് പലരും ചെയ്യുന്നത്. തുടക്കത്തിൽ ഇത് ഒരു വലിയ ബാധ്യതയായി തോന്നില്ല എങ്കിലും കാലം പോകുന്തോറും അടച്ചു കൊണ്ടിരിക്കുന്നത് തുകയുടെ ഭൂരിഭാഗവും പലിശയിനത്തിൽ മാത്രമാണ് പോവുക. ഇത്തരം സാഹചര്യങ്ങളിൽ വലിയ ഒരു സാമ്പത്തിക വെല്ലുവിളി നേരിടേണ്ട അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്. എന്നാൽ വളരെ കുറഞ്ഞ പലിശനിരക്കിൽ വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് ലോൺ. എന്തെല്ലാമാണ് എൽഐസി ഹൗസിംഗ് ഫിനാൻസ് ലോൺ പ്രത്യേകതകൾ എന്നും,ലോൺ ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും നോക്കാം.

Also Read  ഇ- ഓട്ടോ റിക്ഷ വാങ്ങാൻ 3 ലക്ഷം രൂപ വായ്പ്പ 3000 രൂപ സബ്‌സീഡിയും

LIC ഹൗസിംഗ് ലോൺ ഫിനാൻസ് ഭവന വായ്പകൾപലിശ നിരക്കിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ഏകദേശം 50 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് 6.66% മാത്രമാണ് പലിശയായി ഈടാക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് പുതുക്കിയ പലിശ നിരക്കുകൾ നിലവിൽ ഉണ്ടാവുക. അപേക്ഷിക്കുന്നയാളുടെ സിബിൽ സ്കോർ,ക്രെഡിറ്റ് സ്കോർ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടാണ് വായ്പ ലഭ്യമാക്കുക.

നമുക്കെല്ലാം അറിയാവുന്നതാണ് കോവിഡ് എല്ലാ മേഖലയിലും വലിയ ഞെരുക്കമാണ് സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെയാണ് ഇത്തരം കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് എൽഐസി ഹൗസിംഗ് ഫിനാൻസ് ലോൺ എക്കാലത്തെയും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കായ 6.66% ആക്കി കുറച്ചത് . ഇതുവഴി കൂടുതൽ പേർക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

Also Read  വെറും രണ്ട് മിനിറ്റിനുള്ളിൽ ഒന്നര ലക്ഷം രൂപ വരെയുള്ള പേഴ്സണൽ ലോൺ TATA CAPITAL വഴി എങ്ങിനെ സ്വന്തമാക്കാം

എക്കാലത്തെയും ഭവന വായ്പകൾ കമ്പയർ ചെയ്യുമ്പോൾ നിലവിൽ ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. പരമാവധി 30 വർഷമാണ് തിരിച്ചടവ് കാലാവധി.LIC HFL ആപ്പ് മുഖാന്തരമാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. വായ്പക്ക് ആവശ്യമായ എല്ലാവിധ നടപടികൾ സ്വീകരിക്കുന്നതും ഓൺലൈൻ വഴി തന്നെയാണ് .LIC HFL ആപ്പ് ഉപയോഗിച്ച് വായ്പയുടെ വിശദാംശങ്ങൾ ട്രാക്ക് ചെയ്യാനും സാധിക്കുന്നതാണ്. തീർച്ചയായും വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read  കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി


Spread the love

3 thoughts on “എൽഐസി എച്ച്എഫ്എൽ ഭവനവായ്പ – 50 ലക്ഷം രൂപ വരെ ലഭിക്കും- LIC Housing Loan”

Leave a Comment