ലോൺ എടുക്കാതെ എങ്ങനെ ഒരു വീട് പണിയാം

Spread the love

ഇന്ന് പലർക്കും വീട് സ്റ്റാറ്റസിന്റെ ഒരു സിംബലാണ്. അതുകൊണ്ടു തന്നെ ലോണെടുത്തും മറ്റുമാണ് പലരും വീടു നിർമ്മിക്കുന്നത്. എന്നാൽ ഇത് ആജീവനാന്ത കാലത്തെ ഒരു സാമ്പത്തിക ബാധ്യത ആയി മാറുകയും മാനസികമായി ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാൽ ലോൺ എടുക്കാതെ തന്നെ എങ്ങിനെ നിങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.വീഡിയോ താഴെ കാണാം

വീടു പണിയുന്നതിന് മുൻപായി നമ്മൾ ചിന്തിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അതായത് നമ്മുടെ കുടുംബത്തിന്റെ വലിപ്പം എത്രയാണോ അതിന് ഒതുങ്ങുന്ന  രീതിയിൽ മാത്രം വീട് നിർമ്മിക്കുകയും ഭാവിയെ മുൻനിർത്തി അതിൽ മോഡിഫിക്കേഷൻ നടത്തുന്നതിനുള്ള രീതിയിലുള്ള പ്ലാൻ ഉപയോഗിച്ചുകൊണ്ട് ഭവന നിർമ്മാണം നടത്തുക.

വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം

നാട്ടുകാരുടെയോ സുഹൃത്തിന്റെയോ വീടുകണ്ട് അതുപോലെ ഒരു വീടു പണിയുക എന്ന് ചിന്തിക്കാതെ നിങ്ങളുടെ കയ്യിൽ എത്ര പണം ഉണ്ട് എന്ന് കൃത്യമായി കണക്കാക്കി ആ ബഡ്ജറ്റിൽ ഒതുങ്ങുന്ന രീതിയിൽ മാത്രം വീട് നിർമ്മിക്കുക. ഒരു വീട്ടിൽ അത്യാവശ്യമായി വേണ്ടത് സമാധാനം ആണ് എന്ന് എപ്പോഴും ഓർക്കുക.

Also Read  സ്ത്രീകൾക്ക് 5 ലക്ഷം രൂപ ലോൺ വിശദമായ വിവരണങ്ങൾ ഇവിടെ അറിയാം - യശസ്വിനി പദ്ധതി

അതിനായി സാമ്പത്തിക ബാധ്യതകൾ ഇല്ലാതെ ഉള്ള ഭവനത്തെ പറ്റി ആലോചിക്കുക. അഞ്ചു വർഷം മുൻപ് തന്നെ ഒരു വീട് വയ്ക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ KSFE നല്ല ഓപ്ഷൻ ആയി നിങ്ങൾക്ക് എടുക്കാവുന്നതാണ്. ഇത്തരം ചിട്ടികൾ തുടക്കത്തിൽ തന്നെ പിടിക്കുകയാണെങ്കിൽ നിങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ പണം വളരെ എളുപ്പം ഉണ്ടാക്കാവുന്നതാണ്.

വെറും 7 ലക്ഷം രൂപയ്ക്ക് സ്വപ്ന ഭവനം 

അതല്ല അഞ്ചുവർഷത്തിനുശേഷം ആണ് വീട് പണിയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ മ്യൂച്വൽഫണ്ട് ഒരു നല്ല ഓപ്ഷൻ ആയി എടുക്കാവുന്നതാണ്. നിങ്ങൾ നിർമിക്കാനുദ്ദേശിക്കുന്ന വീട് 30 ലക്ഷം രൂപയുടേ താണെങ്കിൽ SIP ഉപയോഗിച്ച് 34000 രൂപ അഞ്ചുവർഷം കണക്കിൽ നിഷേപിച്ചാൽ15% റിട്ടേനിൽ നിങ്ങൾക്ക് ലഭിക്കുന്ന തുക 30 ലക്ഷം രൂപയായിരിക്കും.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് 50 ദിവസം കൊണ്ട് നിർമിച്ച വീട് | വീഡിയോ കാണാം

എന്നാൽ ഇതേ തുക നിങ്ങൾ 7 ശതമാനം പലിശയ്ക്ക് ലോൺ എടുക്കുകയാണെങ്കിൽ നിങ്ങൾ ആകെ അടക്കേണ്ടി വരുന്ന തുക 55 ലക്ഷം രൂപയാണ്. ഇപ്പോൾ തന്നെ രണ്ട് രീതിയിലുള്ള ഡിഫറൻസ് നമ്മൾക്ക് മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുൻപായി കൃത്യമായി പ്ലാൻ ചെയ്തു മാത്രം ഭവനനിർമ്മാണം ആരംഭിക്കുക. ഇത് ലോൺ ഒഴിവാക്കി നല്ല ഒരു വീട് നിർമ്മിക്കുന്നതിന് തീർച്ചയായും നിങ്ങളെ സഹായിക്കുന്നതാണ്.


Spread the love

Leave a Comment