സുകന്യ സമൃദ്ധി യോജന : പഠനത്തിനും വിവാഹത്തിനും 50 ലക്ഷത്തിനു മുകളിൽ സഹായം

Spread the love

സുകന്യ സമൃദ്ധി യോജന : ജനങ്ങളുടെ ഉന്നമനത്തിനും സാമ്പത്തിക സുരക്ഷയ്ക്കും വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി പെൺകുട്ടികളുള്ള രക്ഷിതാക്കൾക്ക് അവരുടെ തുടർപഠനത്തിനും, വിവാഹ ആവശ്യങ്ങൾക്കും എല്ലാം ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ആരംഭിക്കാവുന്ന ഒരു നിക്ഷേപ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. ‘സുകന്യ സമൃദ്ധി യോജന’ പദ്ധതിവഴി പോസ്റ്റ് ഓഫീസ് മുഖാന്തരം ഓരോ വർഷവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തുകയും, നിശ്ചിത കാലത്തിനുശേഷം ആ തുക ഉപയോഗപ്പെടുത്തുകയും ചെയ്യാവുന്നതാണ്. സുകന്യ സമൃദ്ധി യോജന യുടെ ഭാഗമാവുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന്‌ പരിശോധിക്കാം.

സുകന്യ സമൃദ്ധി യോജന

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘സുകന്യ സമൃദ്ധി യോജന ‘പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് വരെ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടികൾക്കാണ് പദ്ധതിയിൽ ഭാഗമാവാൻ സാധിക്കുക. 2015 ലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്നാൽ ക്യാമ്പയിന്റെ തുടർച്ചയായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതിയിൽ ഭാഗമാകുന്നവർക്ക് ഒരു വർഷം ഒന്നരലക്ഷം രൂപ വരെ നിക്ഷേപം നടത്താവുന്നതാണ്.

Also Read  പഞ്ചായത്ത് വഴി ധന സഹായം 5000 രൂപ ലഭിക്കും APL / BPL വിത്യാസമില്ലാതെ

പത്തു വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ആണ് പദ്ധതിയിൽ ചേരാൻ ആവുക. നിക്ഷേപം ഓരോ മാസങ്ങളിലോ, അതല്ല എങ്കിൽ മൂന്നുമാസം കൂടുമ്പോഴോ എങ്ങനെ വേണമെങ്കിലും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്ക് നിക്ഷേപം നടത്താൻ സാധിക്കുന്ന തുക അടച്ചാൽ മതി, എന്നാൽ ഒരുവർഷം അടയ്ക്കേണ്ട പരമാവധി തുക ഒന്നര ലക്ഷം രൂപ കവിയാൻ പാടുള്ളതല്ല. എല്ലാവർക്കും ഒരേ രീതിയിൽ പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പരമാവധി തുക നിശ്ചയിക്കപ്പെട്ടിട്ടുള്ള ത്. 14 വർഷം തുടർച്ചയായി നിക്ഷേപം നടത്തുകയും, അതിനു ശേഷം കൃത്യമായി ഒരു ബോണസ് തുക പുതുക്കപ്പെടുകയും ചെയ്യുന്നതാണ്.

Also Read  സുകന്യ സമൃദ്ധി യോജന - 1000 രൂപ അടച്ചാൽ 5,40,000 രൂപ ലഭിക്കുന്ന പദ്ധതി

ഈ ഒരു പദ്ധതിയുടെ മറ്റൊരു പ്രത്യേകത കേന്ദ്രസർക്കാരിൽ നിന്ന് നികുതിയിളവ് ലഭിക്കും എന്നതാണ്. ഇതുവഴി സുരക്ഷിതമായി ഒരു വലിയ തുക പിൻവലിക്കാൻ സാധിക്കുന്നതാണ്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വേണമെങ്കിൽ തുക പിൻവലിക്കാവുന്ന താണ്. എന്നാൽ 21 വർഷമാണ് തുക പിൻവലിക്കുന്നതിനുള്ള മുഴുവൻ കാലാവധി യായി പറയുന്നത് . പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ നേരിട്ട് വിഡ്രോ ചെയ്യാവുന്ന രീതിയുമുണ്ട്.

ഒരു ഉദാഹരണം പരിശോധിക്കുകയാണ് പെൺകുട്ടിക്ക് ഒരു വയസ്സ് ഉള്ളപ്പോൾ തുടങ്ങുമ്പോൾ പദ്ധതി ആരംഭിച്ച് ഒരു വർഷം ആയിരം രൂപയാണ് നിക്ഷേപം നടത്തുന്നത് എങ്കിൽ, തുടർച്ചയായി 15 വർഷങ്ങളിൽ 1,80,000 രൂപയാണ് നിക്ഷേപം നടത്തേണ്ടി വരിക. അങ്ങിനെയാണെങ്കിൽ ഇൻട്രസ്റ്റ് ആയി മാത്രം ലഭിക്കുന്നത് 3,30,373 രൂപയും, പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോൾ തിരികെ ലഭിക്കുന്ന ആകെത്തുക 5,10,373 രൂപയാണ്.

Also Read  സ്വയം തൊഴിൽ സംഭരംഭം തുടങ്ങാൻ സർക്കാർ വായ്പ - 10 ലക്ഷം രൂപ വരെ

ഇതേ രീതിയിൽ 10,000 രൂപ എന്ന നിരക്കിലാണ് പ്രതി വർഷം നിക്ഷേപം നടത്തുന്നത് എങ്കിൽ 15 വർഷത്തിലെ നിക്ഷേപത്തിലൂടെ 18,00000 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്.പലിശയിനത്തിൽ ലഭിക്കുന്നത് 33,03,706 രൂപയും, 21 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ആകെ തുക 51,03,706 രൂപയുമായിരിക്കും.

ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് അവർക്ക് അടയ്ക്കാൻ ആവുന്ന തുക എത്രയാണോ അത് എല്ലാവർഷവും നിക്ഷേപം നടത്തുകയാണ് എങ്കിൽ പെൺകുട്ടിക്ക് 21 വയസ്സ് പൂർത്തിയാകുമ്പോൾ ലഭിക്കുന്നത് ഒരു വലിയ തുക തന്നെയായിരിക്കും. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് സഹായിക്കും.


Spread the love

Leave a Comment