പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി സ്‌കോളര്‍ഷിപ്പ് | ഇപ്പോൾ അപേക്ഷിക്കാം

Spread the love

നിരവധി പ്രവാസികളാണ് നമ്മളുടെ നാട്ടിൽ ഉള്ളത്‌. കൊറോണ വന്നതോടെ മക്കളെ പഠിപ്പിക്കാൻ അനേകം പ്രവാസികളാണ് കഷ്ടപ്പെടുന്നത്. എന്നാൽ ഇവർക്ക് ഒരു സന്തോഷ വാർത്ത. പ്രവാസികളുടെ മകൾക്ക് സ്കോളഷിപ് അപേക്ഷ വന്നിരുക്കുകയാണ്.ഉന്നത വിദ്യാഭ്യാസം വരെ ഈ സ്കോളർഷിപ് ലഭ്യമാണ്.

നോർക്ക റൂട്ട്സ് ഡയറക്ടർസിന്റെ സ്കോളർഷിപ്പ് അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ ചില യോഗ്യതകൾ അപേഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.ഏകദേശം രണ്ട് വർഷം വിദേശത്ത് ജോലി എടുത്തവർക്കും രണ്ട് വർഷം ജോലി എടുത്ത് നാട്ടിൽ വന്നവരുടെ പ്രവാസികളുടെ മകൾക്കും ഇതിനു അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

Also Read  സ്വന്തമായി വീട് ഇല്ലാത്തവർക്ക് വീട് പണിയാൻ സർക്കാർ സാമ്പത്തിക സഹായം ഇപ്പോൾ അപേക്ഷിക്കാം

തിരികെ നാട്ടിൽ എത്തിയ പ്രവാസികൾക്ക് വാർഷിക വരുമാനം ഒന്നര ലക്ഷം രൂപ കവിയാൻ പാടില്ല.ബിരുദാനന്തര ബിരുദ കോഴ്സുകൾ 2021ൽ ചേരുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.ഇസിആർ വിഭാഗത്തിപ്പെട്ട വീട്ടുജോലിക്കാർ, ഡ്രൈവർമാർ മറ്റ് തൊഴിലാളികളുടെ മകൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.

മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. പിജി ചേർന്നവർ യുജിയിൽ സയൻസ് വിഷയമാണെങ്കിൽ 75 ശതമാനവും ആർട്സ് വിഷയമാണെങ്കിൽ 60 ശതമാനം മാർക്ക്‌ ഉണ്ടായിരിക്കണം.പ്രൊഫഷണൽ ബിരുദത്തിനു പഠിക്കുന്നവർ ഹയർ സെക്കന്റ്‌റിയിൽ 75 ശതമാനം മാർക്കോടെ വിജയം കരസ്ഥമാക്കിയിരിക്കണം.

Also Read  ഇനി നിങ്ങൾക്കും നേടാം പെൻഷൻ സർക്കാർ ഉദ്യോഗസ്ഥാനെയും പോലെ..

കേരളത്തിൽ ഉള്ള സർവകാശലയിൽ അംഗീകരിച്ച വിഷയങ്ങൾ പഠിക്കുന്നവർക്കാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള അർഹത.അപേക്ഷ ഫോം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.www.norkaroots.org

ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് എക്സിക്യൂട്ടീവ് ഓഫീസ്,നോർക്ക റൂട്ട്സ്,മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട് തിരുവനന്തപുരം-695014 എന്നാ വിലാസത്തിൽ അപേക്ഷിക്കണം. മാർച്ച്‌ ആറിന് മുമ്പായി അപേക്ഷ ഫോം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 18004253939 എന്നീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.


Spread the love

Leave a Comment