വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

Spread the love

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഗൃഹ നിർമ്മാണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാത്തത് സാധാരണക്കാരായ ജനങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു.ഇത്തരത്തിൽ ഭൂരഹിതരായ ആളുകൾക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനും സർക്കാറിൽ നിന്നും ലഭിക്കുന്ന ഒരു സാമ്പത്തിക സഹായ പദ്ധതിയെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.

പുതിയതായി വീട് നിർമ്മിക്കുന്ന വർക്ക് മാത്രമല്ല നിലവിൽ വീടിന്റെ ഏതെങ്കിലും പണി പൂർത്തിയാക്കേണ്ട വർക്കും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാവുന്നതാണ്. ആറ് ലക്ഷം രൂപ വരെയാണ് സർക്കാരിൽനിന്നും ഇതിനായി സാമ്പത്തിക സഹായമായി ലഭിക്കുക.വീടുപണി പൂർണമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക.

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഭൂരഹിതർക്ക് വീട് വയ്ക്കുന്നതിനായും, വീട് പണി പൂർത്തിയാകാത്ത വർക്ക് അത് പൂർത്തീകരിക്കുന്നതിനും നൽകുന്ന ഈ ഒരു സാമ്പത്തിക സഹായ പദ്ധതി നടപ്പിലാക്കുന്നത് പട്ടികജാതി കോർപ്പറേഷൻ ആണ്.

Also Read  സ്ത്രീകൾക്ക് സന്തോഷ വാർത്ത 1 ലക്ഷം രൂപയുടെ ധന സഹായം ഇപ്പോൾ അപേക്ഷിക്കാം

ഭൂരഹിതർക്ക് വീട് ലഭിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

വീട് ഇല്ലാത്ത പട്ടികജാതി വിഭാഗത്തിൽപെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വാങ്ങാൻ സാധിക്കുന്നതാണ്. 3.75 ലക്ഷം രൂപയാണ് ഗ്രാമപ്രദേശത്ത് വീട് വെക്കാനായി ലഭിക്കുക. മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ കുറഞ്ഞത് 3 സെന്റ് ഭൂമി വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായമാണ് ലഭിക്കുക. ഇതിനായി 4.50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ആണ് ലഭിക്കുക.കോർപ്പറേഷൻ പരിധിയിൽ ആറ് ലക്ഷം രൂപയാണ് ഗ്രാൻഡ് ഇനത്തിൽ ലഭിക്കുക. മുകളിൽ നിഷ്കർഷിച്ച തുകയ്ക്കുള്ള പരമാവധി ഭൂമി വാങ്ങിയിട്ട് ഉണ്ടാകണം. പദ്ധതിയിലേക്കുള്ള ഗുണ ഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.

അപേക്ഷ നൽകേണ്ട രീതി എങ്ങനെയാണ്?

പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റാൻ ആഗ്രഹിക്കുന്ന അർഹരായ വ്യക്തികൾ ജാതി, വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറുടെ പക്കലിൽനിന്നും സ്വന്തമായി ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം, മറ്റ് പദ്ധതികളിൽ നിന്നും ഭൂമി വാങ്ങുന്നതിന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബ്ലോക്ക്‌, മുൻസിപ്പൽ, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസർ എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വാർഷികവരുമാനം 50,000 രൂപവരെ ഉള്ളവർക്കാണ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

Also Read  കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ സർക്കാർ സഹായം

വീടുപണി പൂർത്തീകരിക്കാത്തവർ അപേക്ഷ സമർപ്പിക്കേണ്ട രീതി എങ്ങിനെയാണ്?

നിലവിൽ വീട് നിർമ്മാണം പൂർത്തിയാക്കാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് എസ്റ്റിമേറ്റ് അനുസരിച്ച് പരമാവധി ഒന്നര ലക്ഷം രൂപയും, പിന്നോക്ക വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിനായി പ്രത്യേക ധനസഹായവും ലഭിക്കുന്നതാണ്.

വീട് പണി പൂർത്തിയാകാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള യോഗ്യത എന്തെല്ലാമാണ്?

സർക്കാർ നൽകുന്ന ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും സാമ്പത്തിക സഹായം കൈ പറ്റാത്ത പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന വീടു പണി പൂർത്തിയാകാത്ത വർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. കൂടാതെ വീടിന്റെ മേൽക്കൂര നിർദിഷ്ട രീതിയിൽ നിർമ്മാണം പൂർത്തിയാക്കാത്ത വർക്കും പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള വർക്ക് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

Also Read  ഓൺലൈൻ വഴി പണം അയക്കുമ്പോൾ പണം നഷ്ട്ടപെട്ടാൽ എങ്ങനെ തിരിച്ചെടുക്കാം - National Consumer Help Line

വീട് പണി പൂർത്തിയാകാത്തവർ അപേക്ഷ എവിടെയാണ് സമർപ്പിക്കേണ്ടത്?

നിഷ്കർഷിച്ച മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, അംഗീകരിച്ചിട്ടുള്ള എസ്റ്റിമേറ്റ്, അവസാന ഗഡു എന്നാണോ കൈപ്പറ്റിയത് അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം എന്നിവ സഹിതം പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

നിലവിൽ വീട് നിർമ്മാണത്തിന് സർക്കാരിൽനിന്നും നൽകിവരുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റിയ വർക്ക് ഈ ഒരു ഭവന നിർമ്മാണ ധനസഹായത്തിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതല്ല.


Spread the love

Leave a Comment