പരീക്ഷ ഇല്ലതെ പോസ്റ്റോഫീസ് ജോലി 10 ത്താം ക്ലാസ് മാത്രം മതി

Spread the love

ഒരു സ്ഥിര ജോലി ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പഠിച്ച വിഷയങ്ങളിൽ ജോലി ലഭിക്കാൻ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു കാലമാണ് ഇത്. അതുകൊണ്ടുതന്നെ ഏത് യോഗ്യതയിൽ ഉള്ള ജോലികളും ചെയ്യാൻ എല്ലാവരും തയ്യാറാണ്. അങ്ങിനെ ചിന്തിക്കുന്നവർക്ക് ആയി പത്താംക്ലാസ് യോഗ്യതയിൽ പരീക്ഷ ഒന്നുമില്ലാതെ തന്നെ ഒരു ജോലി പോസ്റ്റോഫീസിൽ എങ്ങിനെ ലഭിക്കും എന്നാണ് ഇവിടെ പറയുന്നത്.

പത്താംക്ലാസ് യോഗ്യതയിൽ ഉള്ള 40 വയസ്സുവരെയുള്ള സ്ത്രീകൾക്കും,പുരുഷന്മാർക്കും ആണ് ജോലി ലഭിക്കുന്നതിനുള്ള അവസരം. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ജിഡിഎസ് പോസ്റ്റിലേക്ക് ആണ് പോസ്റ്റ് ഓഫീസുകളിൽ നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്.

Also Read  ഔഷധിയില്‍ ജോലി നേടാം | കേരള സർക്കാർ സ്ഥാപനം

ഒരു ദിവസത്തിൽ നാലു മുതൽ അഞ്ചു മണിക്കൂർ വരെ മാത്രം ജോലി ചെയ്താൽ മതിയാകും.2021 മാർച്ച് 8 കണക്കാക്കി 18 വയസ്സു മുതൽ 40 വയസ്സുവരെ ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഓബിസി ക്കാർക്ക് മൂന്ന് വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്.

ഡിസബിലിറ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 10 വർഷത്തെയും, ഒബിസി ഡിസബിലിറ്റി കാർക്ക് 13 വർഷത്തെയും, എസ് സി എസ് ടി ഡിസബിലിറ്റി കാർക്ക് 15 വർഷത്തേക്ക് എന്നിങ്ങനെ വയസ്സിളവ് ലഭിക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന ബോർഡിന് കീഴിൽ വരുന്ന പത്താംക്ലാസ് യോഗ്യതയും, ഒഴിവ് വന്നിട്ടുള്ള പോസ്റ്റോഫീസുകൾ ഉൾപ്പെടുന്ന ഭാഗത്തെ ലോക്കൽ ഭാഷയും അറിഞ്ഞിരിക്കണം.

Also Read  പ്ലസ് ടു ഉള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി | 6000 ൽ അതികം ഒഴിവുകൾ

കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് പത്താംക്ലാസ് വരെ മലയാളഭാഷ പഠിച്ചിട്ടുണ്ടായിരിക്കണം. ബേസിക് കമ്പ്യൂട്ടർ നോളജ് ആവശ്യമാണ്. നിയമപ്രകാരം 60 ദിവസത്തെ കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയിട്ടുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ് എങ്കിലും പത്തിലോ, പ്ലസ്ടുവിലോ കമ്പ്യൂട്ടർ പഠിച്ചവർക്ക് യോഗ്യതയായി കണക്കാക്കാവുന്നതാണ്.

സൈക്കിൾ സവാരി യോഗ്യതയായി നിർബന്ധം ആയതു കൊണ്ടുതന്നെ സ്കൂട്ടർ ഓടിക്കാൻ അറിയുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് 100 രൂപയാണ്. എന്നാൽ സ്ത്രീകൾ, ഡിസബിലിറ്റി പേഴ്സൺസ്,എസ് സി എസ് ടി,ഓ ബി സി കാർക്ക് ഈ തുക അടയ്ക്കേണ്ടതില്ല. Indiapost.gov.in എന്ന വെബ്സൈറ്റ് വഴിയോ Apppost.In,gds. in വെബ്സൈറ്റുകൾ മുഖേനയോ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർച്ച് എട്ടുമുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read  കേരള ഹൈ കോടതിയിൽ വീണ്ടും അവസരം യോഗ്യത : 10 ക്ലാസ് , പ്ലസ്‌ടു , ഡിഗ്രി

ഏപ്രിൽ 7 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷ സമർപ്പിക്കുമ്പോൾ പോർട്ടലിൽ നൽകിയിട്ടുള്ള അതേ രീതിയിൽ പത്താംക്ലാസ് സർട്ടിഫിക്കറ്റ് നോക്കി തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഫിൽ ചെയ്യേണ്ടതാണ്.200 കെ ബി യിൽ കൂടാതെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

50 kb യിൽ താഴെയാണ് ഫോട്ടോ സൈസ് അപ്‌ലോഡ് ചെയ്യേണ്ടത്.10,000-14500 രൂപയാണ് സാലറി ആയി ലഭിക്കുക.എന്നാൽ പോസ്റ്മാൻ ആയി പ്രൊമോഷൻ ലഭിച്ചാൽ 20,000 രൂപ വരെ സാലറി ലഭിക്കുന്നതാണ്.തീർച്ചയായും ഈ അവസരം പ്രയോജന പെടുത്തുക.


Spread the love

Leave a Comment