ലോൺ എടുക്കാതെ പുതിയ കാർ വാങ്ങാനുള്ള വഴി

Spread the love

സ്വന്തമായി ഒരു കാർ ആഗ്രഹിക്കുന്നവരായിരിക്കും നമ്മൾ എല്ലാവരും.എന്നാൽ ഇതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്ത അവസ്ഥയാണെങ്കിൽ പലപ്പോഴും ബാങ്ക് നൽകുന്ന കാർ ലോണുകളെയാണ് എല്ലാവരും ആശ്രയിക്കുന്നത്. എന്നാൽ ബാങ്കുകൾ ലോണിനായി ഈടാക്കുന്നത് 9 മുതൽ 11.5 ശതമാനം വരെയായിരിക്കും. എന്നാൽ തിരിച്ചടവ് കാലാവധി എന്ന് പറയുന്നത് ഏകദേശം അഞ്ചു വർഷം മുതൽ ഏഴ് വർഷം വരെയാണ്.

ഈ ഒരു കാലയളവിനുള്ളിൽ നിങ്ങൾ പലിശ ഇനത്തിൽ മാത്രം അടയ്ക്കേണ്ടി വരുന്നത് വളരെ വലിയ തുകയായിരിക്കും.എന്നാൽഎല്ലാമാസവും ഒരു വലിയ തുക തന്നെ ഇഎംഐ അടയ്ക്കേണ്ടതായും വരും. ഇത്തരമൊരു സാഹചര്യത്തിൽ കാർ വാങ്ങുന്നതിനായി ഉപയോഗപ്പെടുത്താവുന്ന GOLD OD എന്താണ് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Also Read  ഒറ്റ ദിവസം കൊണ്ട് ലോൺ കിട്ടും സ്വന്തം പേരിൽ വാഹനം ഉണ്ടായാൽ മതി | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

കേരളത്തിലെ മിക്ക വീടുകളിലും ഉപയോഗിക്കാതെ ഇരിക്കുന്ന സ്വർണ്ണം ഉണ്ടായിരിക്കുന്നതാണ്. ഇത്തരത്തിൽ എല്ലാ സമയത്തും ഉപയോഗിക്കേണ്ടി വരാത്ത ഗോൾഡ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നതാണ്.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഉപയോഗിക്കാതെ വച്ചിട്ടുള്ള സ്വർണ്ണം ബാങ്കിൽ കൊണ്ടുപോയി വെച്ച് GOLD OD എടുക്കുക.നിങ്ങൾ വയ്ക്കുന്ന സ്വർണത്തിന് അനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള തുക ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്. സ്വർണ്ണം വയ്ക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഗോൾഡ് OD പാസ് ആകുന്നതാണ്. ആവശ്യം വരുമ്പോൾ മാത്രം GOLD OD ഉപയോഗപ്പെടുത്തിയാൽ മതിയാകും.

Also Read  ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം

നിങ്ങൾ എടുക്കാത്ത പക്ഷം അതിനായുള്ള പലിശ നൽകേണ്ടി വരുന്നുമില്ല.GOLD OD പലിശ 7.5 ശതമാനം മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. അതുപോലെ എത്ര എമൗണ്ട് വേണമെങ്കിലും നിങ്ങളുടെ സൗകര്യാർത്ഥം തിരിച്ചടക്കാവുന്നതുമാണ്. അതനുസരിച്ച് EMI തുകയിലും കുറവ് വരുന്നതാണ്.

കാരണം നിങ്ങൾ അടച്ച തുകയുടെ ബാക്കി മാത്രമാണ് ഇഎംഐ ആയി നൽകേണ്ടി വരുന്നുള്ളൂ. നൽകുന്ന ഗോൾഡിന്റെ മൂല്യം അനുസരിച്ചുള്ള തുക ലഭിക്കുന്നതാണ്. അതുകൊണ്ട് നിങ്ങൾ ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് എങ്കിൽ കാർ ലോൺ എടുക്കുന്നതിനു പകരം നിങ്ങളുടെ കയ്യിൽ ഉപയോഗപ്പെടാതെ ഇരിക്കുന്ന സ്വർണം എടുത്ത് ഗോൾഡ് OD രീതിയിലൂടെ സ്വർണ്ണം എടുക്കുകയാണെങ്കിൽ തീർച്ചയായും അത് നിങ്ങൾക്ക് ഒരു ലാഭം തന്നെയായിരിക്കും.

Also Read  ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും

Spread the love

Leave a Comment