കയ്യിൽ കാർഡ് ഇല്ലെങ്കിലും ATM മിൽ നിന്ന് പണം വിഡ്രോ ചെയ്യാം | ഇത് എത്ര പേർക്ക് അറിയാം

Spread the love

ഇന്നത്തെ കാലത്ത് എടിഎം കാർഡുകൾ ഉപയോഗിക്കാത്ത ആരും ഉണ്ടാവില്ല. നേരിട്ടു ബാങ്കിൽ ചെല്ലാതെ എടിഎമിൽ നിന്നും പണം എടുക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യകത.എന്നാൽ നമ്മൾ ഇവിടെ നോക്കാൻ പോകുന്നത് എടിഎമിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ്.

പലരും പുറത്തു പോകുമ്പോൾ എടുക്കാൻ മറക്കുന്ന ഒരു കാര്യമാണ് എടിഎം കാർഡ്‌. ആ സമയത്ത് ആയിരിക്കും പണത്തിനു അത്യാവശ്യം വരുന്നത്. എന്നാൽ എടിഎം കാർഡ്‌ ഇല്ലാതെ പണം എടിഎമിൽ നിന്നും പണം എടുക്കാൻ സാധിക്കോ എന്നവരുടെ ചോദ്യത്തിനു ഉത്തരമാണ് ഇവിടെ നൽകുന്നത്.

Also Read  എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

ഇതിന്റെ പാരിഹാരമായിട്ടാണ് ഓരോ ബാങ്കുകളും കാർഡ്ലസ് ക്യാഷ് വിത്‌ഡ്രാവൽ എന്ന സൗകര്യം കൊണ്ടു വന്നിരിക്കുന്നത്.ഒട്ടുമിക്ക ബാങ്കുകളും ഈ സൗകര്യം ഉപഭോക്താൾക്ക് നൽകുന്നത്.ഓരോ ബാങ്കിന്റെയും മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് ഈയൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആപ്ലിക്കേഷനിൽ കയറി അക്കൗണ്ട് നമ്പർ തെരഞ്ഞെടുക്കുക. ശേഷം എത്ര പണം വേണമെന്ന് അപേക്ഷ നൽകുക. അപ്പോഴായിരിക്കും ഒരു റഫറൻസ് നമ്പർ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്നതാണ്.

അടുത്തുള്ള എടിഎമിൽ പോയി കാർഡ്ലസ് ക്യാഷ് വിത്‌ഡ്രാവൽ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം ആ റഫറൻസ് നമ്പർ, മൊബൈൽ നമ്പർ, എടിഎം കാർഡ്‌ പിന്നെ നമ്പർ എന്റർ ചെയ്യുക.എത്രെയാണോ നിങ്ങൾ പണം ആവശ്യപ്പെട്ടത് ആ പണം എടിഎമിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്നതാണ്.

Also Read  വൈദുതി കണക്ഷനി വേണ്ടി ഓൺലൈൻ എങ്ങനെ അപേക്ഷിക്കാം

എന്നാൽ ദിവസം ഇരുപതിനായിരം രൂപ മാത്രമേ ഈ രീതിയിൽ പിൻവലിക്കാൻ സാധിക്കുകയുള്ളു.ഓരോ ബാങ്കിനും വ്യത്യസ്തമായ ലിമിറ്റാണ് നൽകിയിരിക്കുന്നത്. ഈ സൗകര്യം നിലവിൽ വന്നിട്ട് ഒരുപാട് നാളായിട്ടും പലർക്കും ഇതിനെ കുറിച്ച് വെക്തമായ ധാരണയില്ല.എടിഎം ഇല്ലാതെ വളരെ പെട്ടന്ന് പണം പിൻവലിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യകത.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment