ഇപ്പോൾ നമ്മൾ സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ്
നിർബന്ധമാണ് എന്നത്. ഫാസ്റ്റ് ടാഗുകൾ ഉപയോഗിച്ചാൽ പലതുണ്ട് ഗുണം. ഇത്തരം ഫാസ്റ്റാഗ് കൊണ്ട് പെട്ടെന്നുതന്നെ ടോളുകളിലെ ക്യു ഒഴിവാക്കാവുന്നതാണ്. എന്നിരുന്നാൽ കൂടി നമ്മളിൽ പലർക്കും എങ്ങിനെയാണ് ഒരു ഫാസ്റ്റ് എടുക്കേണ്ടത് എന്നും എന്തെല്ലാമാണ് ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെന്നും അറിയുന്നുണ്ടാവില്ല. ഫാസ്റ്റ് ടാഗിനെ പറ്റിയുള്ള എല്ലാവിധ വിവരങ്ങളും ആണ് ഇന്നു നമ്മൾ പങ്കു വക്കുന്നത്.
പ്രധാനമായും 7 ടൈപ്പ് ഫാസ്റ്റ് ടാഗുകൾ ഉണ്ട്.ഇതിൽ തന്നെ പല ക്ലാസ്സ് കാറ്റഗറികൾ ആയി തരം തിരിച്ചിട്ടുണ്ട്. ക്ലാസ്സ് 4 കാറ്റഗറിയിൽ എല്ലാവിധ കാറുകൾക്കും, ക്ലാസ് ഫൈവ് കാറ്റഗറിയിൽ ആറ് ചക്രമുള്ള മിനി ഗുഡ്സ് കൾക്കും,ക്ലാസ്സ് 6 ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് വേണ്ടിയും,ഇതുകൂടാതെ വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ക്ലാസ്സ് 15,16 എന്നിങ്ങിനെ വ്യത്യസ്ത രീതിയിലും തരംതിരിച്ചിരിക്കുന്നു.
ബാങ്കുകൾ വഴിയും പേടിഎം പോലുള്ള ആപ്പുകൾ വഴിയും നിങ്ങൾക്ക് ഫാസ്റ്റ് ടാഗ് എടുക്കാവുന്നതാണ്. ഏകദേശം 500 രൂപ നിരക്കിലാണ് ഇതിന് ചാർജ് ഈടാക്കുന്നത്.സാധാരണഗതിയിൽ ഒറ്റത്തവണ എടുക്കുന്നതാണ് പതിവ് എങ്കിലും ചില രീതികളിൽ നിശ്ചിത കാല വാലിഡിറ്റി യിലാണ് ഫാസ്റ്റ്ടാഗ് ലഭിക്കുക.ഓരോ ക്ലാസിൽ പെടുന്ന വാഹനങ്ങൾക്കും വ്യത്യസ്ത കളറുകളിൽ ആണ് ഫാസ്റ്റ് ടാഗ് നൽകുന്നത്.കാറുകൾക്കും ചെറിയ സൈസിലുള്ള ഗുഡ്സ് വാഹനങ്ങൾക്കും ഉപയോഗിക്കുന്ന ഫാസ്റ്റ് ടാഗുകൾ വയലറ്റ് കളറിൽ ആണ് ഉണ്ടാവുക.
ക്ലാസ് ഫൈവ് വാഹനങ്ങളായ ലൈറ്റ് ഗുഡ്സ് ഓറഞ്ച് കളർ ഫാസ്റ്റ് ടാഗ് ആണ് ഉപയോഗിക്കുന്നത്.ആറു ചക്രങ്ങളുള്ള വലിയ വണ്ടികൾക്ക് പച്ച ടാഗിൽ ആണ് ഉണ്ടാവുക.10 വീലു കളുള്ള ത്രീ ആക്സിൽ വണ്ടികൾക്ക് മഞ്ഞനിറത്തിൽ ആണ് ടാഗ് നൽകിയിട്ടുള്ളത്.ആറിനു മുകളിൽ ചക്രങ്ങൾ ഉള്ള വാഹനങ്ങൾക്ക് പിങ്ക് കളർ ടാഗ് ആണ് നൽകിയിട്ടുള്ളത്.ഇവ കൂടാതെ ഇതിലും വലിയ വാഹനങ്ങൾക്ക് ക്ലാസ് ഫിഫ്റ്റീൻ ക്ലാസ് സിസ്റ്റീൻ എന്നീ കാറ്റഗറിയിലും ഫാസ്റ്റാഗ് നൽകുന്നു.ആധാർ, പാൻ, ആർസി ബുക്ക് എന്നിവ ഉപയോഗിച്ചാണ് ഫാസ്റ്റ് ടാഗ് രജിസ്റ്റർ ചെയ്യേണ്ടത്.
മൊബൈൽ നമ്പർ ആണ് രജിസ്റ്റർ ഐഡിയായി ഉപയോഗിക്കേണ്ടത്.ഫാസ്റ്റ് ടാഗ് സംബന്ധിച്ച് എല്ലാവിധ മെസ്സേജുകളും നിങ്ങൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ കൃത്യമായി ലഭിക്കുന്നതാണ്.ഇനി നിങ്ങൾ ഏതെങ്കിലും കാരണവശാൽ വാഹനം വിൽക്കുകയാണെങ്കിൽ. നിലവിലുള്ള ഫാസ്റ്റാഗ് സറണ്ടർ ചെയ്യേണ്ടതാണ്. ഇതിനായി വാഹനത്തിൽ
ഒട്ടിച്ചിരിക്കുന്ന ഫാസ്റ്റാഗ് കീറിക്കളഞ്ഞ ഫോട്ടോ, രേഖയും മറ്റ് ബാങ്ക് ഡീറ്റെയിൽസ് എന്നിവ സറണ്ടർ ചെയ്യുകയാണെങ്കിൽ ബാക്കി തുക സഹിതം നിങ്ങൾക്ക് രണ്ടുമൂന്ന് ആഴ്ചയ്ക്കകം തിരികെ ലഭിക്കുന്നതാണ്.
അതല്ല ഏതെങ്കിലും രീതിയിലുള്ള ആക്സിഡന്റ്, റീപ്ലേസ് മെന്റ് കാറിന് സംഭവിക്കുകയാണെങ്കിൽ നിങ്ങൾ ഫാസ്റ്റ് ടാഗ് എടുത്ത അതോറിറ്റിയുമായി കോൺടാക്ട് ചെയ്താൽ പുതിയ ഫാസ്റ്റാഗ് ലഭിക്കുന്നതാണ്.എന്നാൽ ഒരു കൂട്ടം വാഹനങ്ങൾക്ക് ഒരുമിച്ചാണ് ഫാസ്റ്റ് എടുക്കേണ്ടത് എങ്കിൽ കോർപ്പറേറ്റ് അക്കൗണ്ടുകൾ വഴിയാണ് ഫാസ്റ്റ് ടാഗ്
ലഭിക്കുക. ഇതുവഴി ഒരു നിശ്ചിത തുക അടച്ച് അതിൽ നിന്നും മറ്റു വാഹനങ്ങളിലേക്ക് തുക ഡിസ്ട്രിബ്യൂട്ട് ചെയ്തു പോകുന്നതാണ്.
ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ വാഹനത്തിന്റെ ഉടമയുടെ പേരിൽ ഫാസ്റ്റ് ടാഗ് എടുക്കുന്നതിനായി ശ്രദ്ധിക്കുക.എന്നാൽ ഓൺലൈനായി പലരീതിയിലും ഇത്തരം ഫാസ്റ്റ് ടാഗ്കൾ ലഭിക്കുന്നുണ്ട് ഇവയിൽ പല സർവീസുകളും തട്ടിപ്പുകളാണ്. അതുകൊണ്ട് തീർച്ചയായും കൃത്യമായ ഓതറൈസ്ഡ് ആയ ആളുകൾ വഴി തന്നെ ഫാസ്റ്റ് ടാഗ് എടുക്കുന്നതിനായി ശ്രദ്ധിക്കുക. എസ് ബി ഐ പോലുള്ള ബാങ്കുകൾ ഫാസ്റ്റ് ടാഗ് നൽകുന്നതിനായി ആധാർ കാർഡ്,പാൻ കാർഡ് ആർസി,KYC വെരിഫിക്കേഷൻ എന്നിവയെല്ലാം നിർബന്ധമാക്കിയിട്ടുണ്ട്.
ഒരു ഫാസ്റ്റ് ടാഗ് കാറിൽ എങ്ങനെയാണ് കൃത്യമായി ഒട്ടിക്കേണ്ടത്?
കാറുകൾക്ക് എല്ലാം ക്ലാസ് ഫോർ വയലറ്റ് നിറത്തിലുള്ള ടാഗ് ആണ് ഉണ്ടായിരിക്കുക.ടാഗിന്റെ പുറകുവശത്ത് ആയുള്ള സ്റ്റിക്കർ എടുത്തു മാറ്റുമ്പോൾ അവിടെ ആർ എഫ് ഐ ഡി കോഡ് കാണാവുന്നതാണ്. ഇത് റീഡ് ചെയ്തതാണ് ഫാസ്റ്റ് ടാഗുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കൃത്യമായി റീഡ് ചെയ്യാവുന്ന രീതിയിൽ ആവണം ടാഗ് ഒട്ടിക്കേണ്ടത്.അതുകൂടാതെ കോട്ടിംഗ് പോലുള്ള ഭാഗങ്ങൾ ഒഴിവാക്കി സെന്ററിൽ ആയി അതിൽ നിന്നും ഏകദേശം ഒരടി താഴെയായി തന്നെ ഒട്ടിക്കാൻ ശ്രദ്ധിക്കുക. കാറിന്റെ ഉൾ വശത്താണ് ടാഗ് ഒട്ടിക്കേണ്ടത്.ടാഗ് ലഭിക്കുമ്പോൾ മുതൽ തന്നെ ഇത് ആക്ടീവ് ആണ്. FAST TAG എന്നെഴുതിയത് പുറത്തേക്ക് കാണുന്ന രീതിയിലാവണം സ്റ്റിക്കർ ഒട്ടിക്കുന്നത്.
ഫാസ്റ്റ് ടാഗ് എങ്ങിനെ യാണ് റീചാർജ് ചെയ്യേണ്ടത്?
നിങ്ങൾ എടുത്ത ഫാസ്റ്റ് ടാഗ് എസ് ബി ഐയുടെ ആണെങ്കിൽ fasttag.onlinesbi.com/home ഓപ്പൺ ചെയ്ത ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിൽ വരുന്ന OTP ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.ഇനി ഡാഷ്ബോർഡിൽ കയറി നിങ്ങൾക്ക്ആവശ്യമായ തുക റീചാർജ് ചെയ്യാവുന്നതാണ്. നിങ്ങളുടെ യൂസേജ് അനുസരിച്ച് മൊബൈൽ നമ്പറിൽ മെസേജ് ലഭിക്കുന്നതാണ്. സറണ്ടർ ചെയ്യുന്നതിനുള്ള ഓപ്ഷനും ഇവിടെ തന്നെ കാണാവുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഏതെങ്കിലും പെയ്മെന്റ് ഓപ്ഷൻ ഉപയോഗിച്ചാണ് റീചാർജ് ചെയ്യേണ്ടത്.ഇത്തരത്തിൽ നിങ്ങൾക്ക് ഫാസ്റ്റാഗ് ഉപയോഗിക്കാവുന്നതാണ്.ഫാസ്റ്റ് ടാഗിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.