എങ്ങനെയാണ് പണം പ്രിന്റ് ചെയ്യുന്നത് എന്ത് കൊണ്ട് ഒരുപാട് പണം പ്രിന്റ് ചെയ്തു ഇന്ത്യയുടെ കടം വീട്ടികൂടാ

Spread the love

നമ്മളിൽ പലർക്കും തോന്നുന്ന ഒരു സംശയം ആണ് രാജ്യത്ത്    ആവശ്യാനുസരണം നോട്ടുകൾ അടിച്ച് സാമ്പത്തികപ്രതിസന്ധി ഇല്ലാതാക്കി കൂടെ എന്നത്. ഗവൺമെന്റ് ഓഫ് ഇന്ത്യ യും, ആർ ബി ഐ യും ആണ് ഇത്തരത്തിൽ നോട്ടുകൾ അച്ചടിക്കുന്നത്. 4 നോട്ടടിക്കുന്ന സെന്ററുകൾ ഉണ്ട് എങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എന്തുകൊണ്ട് അവർക്ക് സാധിക്കുന്നില്ല എന്ന് മനസ്സിലാക്കാം.

നമ്മളെല്ലാവരും ചെറിയ ക്ലാസ്സിൽ മനസ്സിലാക്കിയ കാര്യമാണ് ആദ്യകാലത്ത് എല്ലാം കച്ചവടങ്ങൾ നടന്നിരുന്നത് ബാർട്ടർ സിസ്റ്റം ഉപയോഗിച്ചാണ്. അതായത് നമ്മുടെ കൈവശമുള്ള സാധനം മറ്റൊരാൾക്ക് കൊടുക്കുകയും അവരുടെ കൈയിൽ നിന്നും നമുക്ക് ആവശ്യമുള്ള സാധനം വാങ്ങുകയും ആണ് ചെയ്തിരുന്നത്.

എന്നാൽ ഇവിടെ സംഭവിക്കുന്നത് നമ്മൾ കൊടുക്കുന്ന ഒരു സാധനം അവർക്ക് ആവശ്യമില്ലാത്ത അവസ്ഥ വരികയാണെങ്കിൽ എന്ത് ചെയ്യും എന്നതാണ്. എന്നുമാത്രമല്ല അവർക്ക് ആവശ്യമുള്ള സാധനം കണ്ടെത്തി പിന്നീട് അവരിലേക്ക് എത്തിക്കുകയും ചെയ്യേണ്ടി വരുന്നതാണ്.

അതുകൊണ്ടുതന്നെ ഈ ഒരു സിസ്റ്റത്തിന് ഒരുപാട് പോരായ്മകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി മനുഷ്യൻ പ്രേഷയസ് സ്റ്റോൺസ് കണ്ടെത്തുകയും അതായത് സ്വർണ്ണം, വെള്ളി എന്നിവ ഉപയോഗിച്ച് കച്ചവടം നടത്താൻ ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഇത്തരം പ്രഷ്യസ് സ്റ്റോൺസ് സൂക്ഷിച്ചു വെക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി കൈവശമുള്ള സ്വർണ്ണം ഒരു അതോറിറ്റിയെ ഏൽപ്പിക്കുകയും അവർ അത് ഒരു പേപ്പർ രൂപത്തിൽ നൽകുകയും ചെയ്തു വന്നു. അതുകൊണ്ടുതന്നെ ഈ പേപ്പർ ആരുടെ കൈയിൽ ആണ് ഉള്ളത് അയാളാണ് ആ സ്വർണ്ണത്തിന്റെ അവകാശി എന്ന രീതിയിൽ വ്യാപാരം മുന്നോട്ടുപോയി. ഇങ്ങിനെ കറൻസിയുടെ ഉപയോഗം ആരംഭിച്ചു.

ഇത്തരത്തിൽ ഈ ഒരു സിസ്റ്റം പിന്തുടരുകയും 1956 വരെ ഈ ഒരു സിസ്റ്റം ഇന്ത്യയിൽ നിലനിൽക്കുകയും ചെയ്തു. അതായത് നിങ്ങളുടെ കൈവശം ആയിരം രൂപയുടെ ഗോൾഡ് ആണ് ഉള്ളത് എങ്കിൽ അത് എവിടെയെങ്കിലും സൂക്ഷിക്കാൻ നൽകുകയും പകരം അവിടെനിന്ന് ഇത്തരത്തിലൊരു പേപ്പർ വാങ്ങി ക്രയവിക്രയങ്ങൾ ചെയ്യുകയുമാണുണ്ടായത്.

Also Read  വോട്ടർ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ ? ഓൺലൈനിലൂടെ ചെക്ക് ചെയ്യാം

1956ൽ ഗോൾഡ് ബാക്ക് സിസ്റ്റം അവസാനിച്ചു.ഫിയറ്റ് കറൻസി എന്ന പുതിയ ഒരു കറൻസി യിലേക്ക് എത്തിച്ചേരുകയും ചെയ്തു. നമ്മളും ഗവൺമെന്റും തമ്മിലുള്ള ഒരു വിശ്വാസത്തിന്റെ പുറത്ത് ആ കറൻസിക്ക് ഒരു വാല്യൂ നിശ്ചയിക്കപ്പെട്ടു. അതായത് ആർബിഐ ഗവർണർ നോട്ടിൽ ഒപ്പിടുന്ന തോടെ അതിന് വാല്യൂ ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തിൽ ക്രയവിക്രയങ്ങൾ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്. ഇതാണ് ഫിയറ്റ് കറൻസി സിസ്റ്റം എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ ഒരു സിസ്റ്റം തന്നെയാണ് ഫോളോ ചെയ്യുന്നത്.

ഇന്ത്യയിൽ മിനിമം റിസർവ് സിസ്റ്റം എന്ന രീതിയെ അടിസ്ഥാനമാക്കിയാണ് കറൻസികൾ പ്രിന്റ് ചെയ്യുന്നത്. അതായത് 200 കോടിയുടെ റിസർവ് നൽകി കഴിഞ്ഞാൽ അത്രയും രൂപയ്ക്കുള്ള കറൻസികൾ അച്ചടിക്കാൻ ആയി റിസർവ് ബാങ്കിന് സാധിക്കും.

200 കോടിയിൽ 115 കോടിയുടെ സ്വർണമോ സ്വർണനാണയങ്ങളോ ബാക്കി വരുന്ന 85 കോടിയുടെ വിദേശ നാണയങ്ങൾ എന്ന കണക്കിൽ സൂക്ഷിച്ചുവെക്കണം എന്നതാണ് ഈ ഒരു സിസ്റ്റത്തിൽ പറയുന്നത്. ഇത്തരത്തിൽ മിനിമം റിസർവ് സൂക്ഷിച്ചു വെച്ചാൽ എത്ര രൂപ വേണമെങ്കിലും പ്രിന്റ് ചെയ്ത് എടുക്കാവുന്നതാണ്.

എന്നാൽ മിനിമം റിസർവ് കയ്യിൽ ഉണ്ടായിട്ടും എന്തുകൊണ്ട് ആവശ്യത്തിന് നോട്ടുകൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് ചോദിച്ചാൽ പണത്തിന് പ്രിന്റ് ചെയ്യുന്നതിനുള്ള തിയറി അനുസരിച്ച് മാത്രമാണ് കറൻസി പ്രിന്റ് ചെയ്ത് എടുക്കാനായി സാധിക്കുകയുള്ളൂ.

അതായത് ഒരു രാജ്യത്തെ കറൻസിയുടെ വിലയായി നിശ്ചയിക്കുന്നത് ആ രാജ്യത്തെ ഗുഡ്സ് സർവീസ് എന്നിവയുടെ തുകയ്ക്ക് ഈക്വൽ ആയിരിക്കണം എന്നതാണ്. എന്നാൽ ഗുഡ്സ് സർവീസ് എന്നിവ പ്രൊഡ്യൂസ് ചെയ്യാതെ ഒരു രാജ്യത്തേക്ക് കറൻസി പ്രിന്റ് ചെയ്യാതെ അവിടേക്ക് കറൻസി പ്രിന്റ് ചെയ്ത് നൽകി കഴിഞ്ഞാൽ അവിടെ കറൻസിയുടെ വില മുകളിലേക്ക് പോവുകയും ഇതിനെ പണപ്പെരുപ്പം എന്ന് പറയുകയും ചെയ്യുന്നു.

ഇത് നമ്മുടെ രാജ്യത്തെ സാധനങ്ങളുടെ വില വർദ്ധിക്കുന്നതിനും കയ്യിലുള്ള കറൻസിയുടെ വില താഴേക്ക് പോകുന്നതിനും കാരണമാകും. അതുകൊണ്ടുതന്നെ മൂല്യം അനുസരിച്ച് അല്ലാതെ പണം പ്രിന്റ് ചെയ്ത് ആർക്കും നൽകാനായി സാധിക്കില്ല.

Also Read  ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം ഒരു വർഷം വാറണ്ടിയും | വീഡിയോ കാണാം

ഇത് ഒരു റിയൽ ലൈഫ് എക്സാമ്പിൾ ആയി എടുത്തു പറയുകയാണെങ്കിൽ ഒരു വിമാനത്തിൽ എക്കണോമിക്,ബിസിനസ് ക്ലാസ് എന്നിങ്ങനെ രണ്ട് രീതിയിലുള്ള സീറ്റുകൾ ഉണ്ടാകും. നിങ്ങൾ തിരഞ്ഞെടുക്കുന്നത് 110 സീറ്റുകളുള്ള ഒരു വിമാനം ആണെങ്കിൽ അതിൽ 100 സീറ്റുകൾ എക്കണോമിക് ബാക്കി വരുന്ന 10 സീറ്റുകൾ ബിസിനസ് ക്ലാസും എന്ന രീതിയിൽ തരംതിരിച്ചാൽ എക്കണോമി ക്ലാസിൽ ഒരു സീറ്റിന് ആയിരം രൂപ എന്ന നിരക്കിലും ബിസിനസ് ക്ലാസ്സിൽ പത്തായിരം രൂപ നിരക്കിലുമാണ് ഈടാക്കുന്നത് എന്ന് കരുതുക.

ഇതിൽ നൂറുപേർ തിരഞ്ഞെടുക്കുന്നത് എക്കണോമി ക്ലാസ് ആണ് എങ്കിൽ ബാക്കിയുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിൽ ഒരു പ്രഖ്യാപനം വരികയാണ് അതിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപവീതം ലഭിക്കും എന്നത്. ഇങ്ങിനെ എല്ലാവരുടെ കയ്യിലും പണം കിട്ടിക്കഴിഞ്ഞാൽ സ്വാഭാവികമായും എല്ലാവരും ചിന്തിക്കുക ബിസിനസ് ക്ലാസിൽ സഞ്ചരിക്കാം എന്നതാണ്.

ഇപ്പോൾ സംഭവിക്കുന്നത് 100 പേർക്ക് ആകെ ബിസിനസ് ക്ലാസിൽ പത്ത് സീറ്റുകളാണ് ഉള്ളത് എന്നതാണ്. അപ്പോൾ വിമാനകമ്പനി ചെയ്യുന്നത് ഡിമാൻഡിന് അനുസരിച്ച് പണം കൂട്ടുക എന്നത് മാത്രമാണ്. ഈ ഒരു രീതിയിൽ തന്നെയാണ് പണപ്പെരുപ്പം സംഭവിക്കുന്നത്. അതായത് ഇതുമൂലം കറൻസിയുടെ വില കുറയുകയും സാധനങ്ങളുടെ വില കൂടുകയും ആണ് സംഭവിക്കുക.

ഇതിനുള്ള ഒരു ബെസ്റ്റ് എക്സാമ്പിൾ ആണ് 2008- 2009 വർഷത്തിൽ സിംബാബ്‌വെയിൽ നടന്ന ഒരു സംഭവം. ഒരു സാധാരണ രാജ്യത്തിൽ രണ്ടു മുതൽ നാലു ശതമാനം വരെ പണപ്പെരുപ്പം വന്നാലും പ്രശ്നമില്ല, എന്നാൽ സിംബാബ്‌വെയിൽ 7.96% മില്യൺ എന്ന നിരക്കിലാണ് പണപ്പെരുപ്പം സംഭവിച്ചത്. ഇതിന് ഹൈപ്പർ ഇൻഫ്ലേഷൻ എന്ന് വിളിക്കാം. അതായത് ഓരോ 24 മണിക്കൂറിലും സാധനങ്ങൾക്ക് വില ഇരട്ടി ആകുന്ന അവസ്ഥ ഉണ്ടാവുകയാണ് ചെയ്തത്. ഈ സമയത്ത് സിംബാബ്‌വെയിൽ ഒരു ഡോളറിന് വില എന്ന് പറയുന്നത് 262 കോടി സിംബാവേ ഡോളറിന്റെ അടുത്താണ്. അതായത് ഇത് കറൻസിയുടെ മൂല്യം വളരെയധികം കുറയ്ക്കുന്നതിന് കാരണമായി.

Also Read  ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ഇത്തരമൊരു സാഹചര്യം സംഭവിക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഗവൺമെന്റ് കൃത്യമായ കണക്ക് അനുസരിച്ചു മാത്രം കറൻസികൾ പ്രിന്റ് ചെയ്യുന്നത്.RBI യിൽ നാല് സ്ഥലങ്ങളിലാണ് നോട്ട് പ്രിന്റ് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ നാസിക്, കർണാടകയിൽ മൈസൂർ, മധ്യപ്രദേശിൽ ദീവാസ്, വെസ്റ്റ് ബംഗാളിൽ സൽബോനി എന്നിവയാണ് ഈ സ്ഥലങ്ങൾ. നാണയത്തുട്ടുകൾ ഗവൺമെന്റ് ഓഫ് ഇന്ത്യ തന്നെയാണ് പ്രിന്റ് ചെയ്യുന്നത്. ഒരു രൂപയുടെ കറൻസി ഫിനാൻസ് മിനിസ്റ്ററിയുമാണ് പ്രിന്റ് ചെയ്യുന്നത്.

GDP അല്ലെങ്കിൽ ഗുഡ്സ് ആൻഡ് സർവീസ് പ്രൊഡ്യൂസ് ചെയ്യുന്നതിന്റ ഓരോ വർഷത്തെയും കണക്ക് അനുസരിച്ച് മാത്രമാണ് കറൻസികൾ പ്രിന്റ് ചെയ്യുക. എന്നാൽ GDP പ്രൊഡക്ഷന്റെ ഒരു ശതമാനം മാത്രമാണ് ഒരു വർഷത്തിൽ കറൻസികൾ പ്രിന്റ് ചെയ്യപ്പെടുക. എന്നാൽ ആർബിഐ, ബന്ധപ്പെട്ട ബാങ്കുകൾ എന്നിവയുടെ കയ്യിൽ കുറച്ച് കറൻസി സ്റ്റോക്ക് ഉണ്ടായിരിക്കുന്നതാണ്.

ആ അളവ് കൂടി ഇതിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടാതെ ഉപയോഗിക്കാൻ പറ്റാത്ത നോട്ടുകൾക്ക് പകരമായി നോട്ടുകൾ പ്രിന്റ് ചെയ്യപ്പെടും. അതുകൊണ്ടുതന്നെ GDP പ്രൊഡക്ഷൻ, നിലവിൽ കൈവശമുള്ള നോട്ട്, പഴയനോട്ടുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് കറൻസികൾ പ്രിന്റ് ചെയ്യപ്പെടുക.

എന്നാൽ 1997 വരെ ഇന്ത്യയിൽ ഗവൺമെന്റ്ൽ നിന്നും കടപ്പത്രം വാങ്ങി ആർബിഐ നോട്ടുകൾ പ്രിന്റ് ചെയ്ത് നൽകിയിരുന്നു. ഇത് പണപ്പെരുപ്പം വർദ്ധിക്കുന്നതിന് കാരണമാകും എന്ന് മനസ്സിലാക്കിയപ്പോൾ അത് നിർത്തലാക്കപ്പെട്ടു കയും ചെയ്തു.ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ വളരെ വലിയ ഒരു പ്രശ്നം വരികയാണെങ്കിൽ മാത്രമാണ് ഇത്തരത്തിൽ ആർബിഐ ഇത്തരം ബോണ്ടുകൾ വാങ്ങി പണം നൽകുകയുള്ളൂ. ഈ രീതിയാണ് ഇപ്പോൾ തുടരുന്നത്. ഇതാണ് ഇന്ത്യയിൽ കറൻസികൾ പ്രിന്റ് ചെയ്യുന്ന സിസ്റ്റം.


Spread the love

Leave a Comment