നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം ആർക്കും ഇനി ഓൺലൈനിലൂടെ കാണാം

Spread the love

പലപ്പോഴും വസ്തുവിന്റെ ആധാരം എല്ലാവരും വളരെയധികം രഹസ്യമായി സൂക്ഷിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു അത്യാവശ്യഘട്ടത്തിൽ അത് ആവശ്യമായി വരുമ്പോൾ എടുക്കാൻ പറ്റാത്ത സാഹചര്യം വരാറുണ്ട്. എന്നാൽ രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു വസ്തുവിന്റെ ആധാരം പരസ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആധാരം ഇന്റർനെറ്റ് വഴി കാണുന്നതിനും അതിന്റെ കോപ്പി ലഭിക്കുന്നതിനും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഒരു ആധാരത്തിന്റെ കൊല്ലം, നമ്പർ എന്നിവ അറിയാമെങ്കിൽ ആധാരത്തിന്റെ മുഴുവൻ വിവരങ്ങളും ഇന്റർനെറ്റ് വഴി ലഭിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റായ keralaregistation.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത ശേഷം queries എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.

Also Read  ഹൃദയം, കണ്ണ്, കിഡ്നി, എല്ല് എന്നി രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ഹോസ്പിറ്റൽ

ശേഷം view document എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ജില്ല, സബ്ജില്ല, document വർഷം, എന്നിവ നൽകി സെർച്ച് ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾ എന്റർ ചെയ്തത് അനുസരിച്ച് വിവരങ്ങൾ കാണാവുന്നതാണ്.ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ട് എങ്കിൽ അതും കാണാവുന്നതാണ്.

ആധാരത്തിൽ ഉള്ള എല്ലാ വിവരങ്ങളും ഈ പേജിൽ കാണാവുന്നതാണ്.view document ക്ലിക്ക് ചെയ്യുമ്പോൾ ആധാരത്തിലെ ഫസ്റ്റ് പേജ് കാണാവുന്നതാണ്. മുഴുവൻ പേജുകളും ആവശ്യമാണ് എങ്കിൽ ഒരു നിശ്ചിത ഫീസ് നൽകേണ്ടതുണ്ട്.5 വർഷത്തേക്ക് ഉള്ള സെർച്ച് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 120 രൂപയാണ് നൽകേണ്ടി വരിക. അഞ്ചു വർഷം മുതൽ 30 വർഷം വരെ ആണ് ആവശ്യമെങ്കിൽ 280 രൂപയാണ് അടക്കേണ്ടത്. ഇത് വഴി ആധാരത്തിൽ നടന്ന എല്ലാവിധ ട്രാൻസാക്ഷനും അറിയാവുന്നതാണ്. ഈ രീതിയിൽ ഏതൊരു ആധാരത്തിന്റ് വിവരങ്ങൾ വേണമെങ്കിലും അറിയാവുന്നതാണ്.

Also Read  1700 രൂപ മുതൽ കാർ വാഷിങ് മെഷീൻ ലഭിക്കുന്ന സ്ഥലം


Spread the love

Leave a Comment