ആരോഗ്യ ഇൻഷുറൻസ് കാർഡ് : 5 ലക്ഷം രൂപ വരെ സഹായം ലഭിക്കും

Spread the love

രാജ്യത്തെ ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കൊറോണയുടെ പശ്ചാത്തലത്തിൽ സാധാരണ കുടുംബങ്ങളിൽ നേരിടേണ്ടിവരുന്ന ഉയർന്നതോതിലുള്ള ചികിത്സ ചിലവ് എല്ലാവരുടെ ഉള്ളിലും ഭയം ഉണ്ടാക്കിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി സർക്കാർ നൽകിയിട്ടുള്ള ഒരു കേന്ദ്ര സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് കാരുണ്യ.കാരുണ്യ ഇൻഷുറൻസ് പദ്ധതിയെപ്പറ്റി വിശദമായി മനസ്സിലാക്കാം.

കാരുണ്യ ആരോഗ്യ ഇൻഷുറൻസിന്റെ ഭാഗമായി ഓരോ റേഷൻ കാർഡിലും 5 ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ യാണ് സർക്കാരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ആയുഷ്മാൻ ഭാരത്, കാരുണ്യ ഇൻഷുറൻസ് പദ്ധതി എന്നീ പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയും, വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനു വേണ്ടിയും ആവിഷ്കരിച്ചിട്ടുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം ഓരോ കുടുംബങ്ങളിലും ഉറപ്പുവരുത്തുന്നതിനായി സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി രൂപീകരിച്ചിരുന്നു.

Also Read  കേരള സർക്കാരിന്റെ പുതിയ പദ്ധതി മാസം 5000 രൂപ ലഭിക്കും

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളിലെ ആളുകൾക്ക് വേണ്ടിയാണ് പ്രധാനമായും ഈ ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
2011 സെൻസസ്, കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് എന്നിവ അനുസരിച്ച് നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് അർഹതപ്പെട്ടവരുടെ റേഷൻ കാർഡിന് പുറകിലായി നാല് സീലുകൾ ഉൾപ്പെടെ നൽകിയിട്ടുണ്ടാവും. ഒരു സീൽ പതിപ്പിച്ചിട്ടുണ്ട് എങ്കിലും ഇൻഷുറൻസ് ആനുകൂല്യം കൈപ്പറ്റുന്നതിന് അർഹരാണ് എന്ന് ഉറപ്പിക്കാവുന്നതാണ്.

ആരോഗ്യ ഇൻഷുറൻസ് കാർഡ് വഴി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഒരു കുടക്കീഴിൽ നേടാ വുന്നതാണ്. എന്നുമാത്രമല്ല ഒരു കുടുംബത്തിലെ എല്ലാ വ്യക്തികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

Also Read  പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ | തുച്ഛമായ വിലയിൽ മരുന്നുകൾ ലഭിക്കും

സർക്കാർ ആശുപത്രികളിൽ മാത്രമല്ല തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഇൻഷുറൻസ് പരിരക്ഷ ഇതുവഴി ഉറപ്പാക്കാം.കിടത്തി ചികിത്സ, മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയ്ക്കെല്ലാം ഇൻഷൂറൻസ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

തിരഞ്ഞെടുക്കപ്പെട്ട നിരവധി പേർ ആനുകൂല്യം ഉപയോഗപ്പെടുത്തുന്ന തു കൊണ്ടു തന്നെ നിലവിൽ പുതിയ അപേക്ഷകൾ ആരോഗ്യ ഇൻഷുറൻസിനായി സർക്കാർ സ്വീകരിക്കുന്നില്ല. കേരളത്തിൽ മാത്രം 40% പേരാണ് ഈ ഒരു ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ യുടെ കീഴിൽ ഉള്ളത്. നിലവിൽ നിങ്ങൾക്ക് ഈ ഒരു പദ്ധതിയുടെ പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി റേഷൻ കാർഡ് അല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്നിവ പരിശോധിക്കാവുന്നതാണ്.

Also Read  സ്ത്രീകൾക്ക് 3 ലക്ഷം വരെ വായ്‌പ്പാ പുതിയ പദ്ധതി

കൂടാതെ സർക്കാർ ആശുപത്രികളിൽ ബന്ധപ്പെടുക യാണ് എങ്കിൽ ഇൻഷുറൻസു മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് തപാൽ മാർഗ്ഗത്തിൽ ഇൻഷുറൻസ് മായി ബന്ധപ്പെട്ട കാർഡുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും അയക്കുന്നുമുണ്ട്. കാർഡ് പുതുക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. തീർച്ചയായും സാധാരണ ജനങ്ങൾക്ക് വളരെ വലിയ ഒരു സഹായം തന്നെയാണ് ആരോഗ്യ ഇൻഷുറൻസ് കാർഡ് എന്ന കാര്യത്തിൽ സംശയമില്ല.


Spread the love

Leave a Comment