മിക്ക വീടുകളിലും സ്വത്ത് ഭാഗം വെച്ചു കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതായത് സഹോദരങ്ങൾ തമ്മിൽ സ്വത്ത് പാർട്ടീഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങളുടെ പ്രധാനകാരണം കൃത്യമായി അവ പങ്കു വെക്കപ്പെടാത്തത് ആയിരിക്കും.
കുടുംബസ്വത്ത് മാത്രമല്ല അത് അല്ലാത്ത ഭാഗ പത്രങ്ങളും ഉണ്ട്.ഇവയെ പറ്റിയെല്ലാം കൃത്യമായി മനസിലാക്കാം.
എങ്ങിനെയാണ് കുടുംബസ്വത്ത് ഭാഗം വയ്ക്കുക?
അച്ഛനമ്മമാരുടെ പേരിലുള്ള സ്വത്ത് സ്വന്തം മക്കളുടെ പേരിലേക്ക് കൂട്ട് ഉടമസ്ഥത ഉപേക്ഷിച്ച് നൽകുമ്പോൾ പിൻ തുടർച്ച അവകാശം തുടരേണ്ടതുണ്ടോ എന്ന് പലർക്കും സംശയമുണ്ട്. ഇതിനുള്ള ഉത്തരം ഓരോ മതങ്ങൾക്കും അവരുടെ രീതി അനുസരിച്ച് പിന്തുടർച്ച അവകാശം ഉണ്ട്. എന്നാൽ ഇവ പിന്തുടർന്നുകൊണ്ട് മാത്രമാണ് ഭാഗം നടത്താൻ പാടുള്ളൂ എന്ന് നിയമമില്ല. കുടുംബത്തിൽ സ്വത്തിന്റെ പേരിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങൾ ഉണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്യുന്ന വ്യക്തി അന്വേഷിക്കുന്നതല്ല. ഭാഗപത്രത്തിൽ കൂട്ടവകാശം എന്ന് നൽകിയിട്ടുണ്ട് എങ്കിൽ അത് കൂട്ട് അവകാശത്തോടെ രജിസ്റ്റർ ചെയ്യപ്പെടുന്നതാണ്.
പെൺ മക്കൾക്ക് നൽകേണ്ട തുക ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി നൽകിയിട്ടുണ്ട് എങ്കിൽ അതിന് ഒരു രശീതി രജിസ്റ്റർ ചെയ്ത് വാങ്ങാവുന്നതാണ്. അങ്ങനെ ചെയ്യുന്നത് വഴി പിന്നീട് വസ്തുവിൽ പെൺമക്കൾക്ക് അവകാശം ഉണ്ടായിരിക്കില്ല. ആൺമക്കൾ മാത്രം ഭാഗപത്രം രജിസ്റ്റർ ചെയ്ത് വാങ്ങിയാൽ മതി.
ഒരു ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതിനുള്ള ചിലവ് എത്രയാണ്?
കുടുംബാഗങ്ങൾ തമ്മിലുള്ള ഭാഗപത്രത്തിനു വിഭാഗ സലയുടെ പതിനായിരം രൂപക്ക് 15 രൂപ നിരക്കിലാണ് മുദ്ര വില ഈടാക്കുക. അതിന്റെ ഒരു ശതമാനം ഫീസും അടയ്ക്കണം.
ഒരു കുടുംബത്തിൽ ഉള്പ്പെടുന്നത് അച്ഛൻ, അമ്മ,മുത്തശ്ശൻ, മുത്തശ്ശി, മക്കൾ, പേരമക്കൾ, ദത്തെടുത്ത മക്കൾ ഉണ്ടെങ്കിൽ അവർ, സഹോദരങ്ങൾ എന്നിവരാണ്. ഓഹരിയുടെ സംഖ്യ അനുസരിച്ചാണ് വിഭാഗസല നിശ്ചയിക്കുന്നത്. ഏറ്റവും കൂടിയ ഓഹരി മറ്റ് ഓഹരികളിൽ നിന്നും വേർതിരിച്ച് കൂടിയ ഓഹരിയുടെ വില കുറച്ച് ബാക്കി ഓഹരിക്ക് മാത്രമാണ് മുദ്രസ വിലയും, ഫീസും അടയ്ക്കേണ്ടി വരുന്നതുള്ളു. ഇതിൽ സർക്കാർ നിശ്ചയിച്ച ന്യായ വിലയ്ക്ക് ആണോ ഭാഗ വിലയാണോ കൂടുതൽ അത് അനുസരിച്ചാണ് വില നിശ്ചയിക്കുക.
കുടുംബങ്ങൾ അല്ലാത്ത ഭാഗപത്രം വയ്ക്കുമ്പോൾ അത്തരം ആധാരങ്ങൾ ക്ക് മുദ്ര വില കൂടുതലായിരിക്കും. വസ്തുവിന്റെ വിഭാഗ സലയുടെ 6% മുദ്രവില അടയ്ക്കണം. അതോടൊപ്പം രണ്ടു ശതമാനം ഫീസും അടയ്ക്കണം.
ഭാഗ പത്രത്തിന്റെ ഒറിജിനൽ കയ്യിൽ ഇല്ലായെങ്കിൽ എത്ര കക്ഷികൾ ഉണ്ടോ അവരുടെയെല്ലാം ഡ്യൂപ്ലിക്കേറ്റ് കോപ്പി രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഒരു ഒറിജിനൽ ആധാരത്തിന്റെ എല്ലാ സാധ്യതകളും ഡ്യൂപ്ലിക്കേറ്റിനും ഉണ്ട്. ബാങ്കിൽ നിന്നും ലോൺ എടുക്കണമെങ്കിൽ ഒറിജിനൽ ആധാരം കാണിച്ചു കൊടുത്തു ഇത്തരത്തിൽ ഡ്യൂപ്ലിക്കേറ്റ് ആധാരം കൊടുത്തു ലോൺ നേടാവുന്നതാണ്.
ഭാഗ പത്രത്തിന്റെ ഭാഗമായ സ്ഥലം വിറ്റ് ഒരു വ്യക്തിക്ക് മാത്രം അവകാശം ബാക്കിയുണ്ട് എങ്കിൽ ആ വ്യക്തി ആ സ്ഥലത്തിന്റെ ഒറിജിനൽ ആധാരം കൈവശം വയ്ക്കുന്നതാണ് നല്ലത്.
ഭാഗ പത്രങ്ങളും ആധാരങ്ങളും റദ്ദ് ചെയ്യാൻ സാധിക്കുന്നതാണ്, എന്നാൽ സാഹചര്യങ്ങളും സംഗതികളും അനുസരിച്ച് മാത്രമാണ് റദ്ധ് ആധാരം ചെയ്യാനായി സാധിക്കുകയുള്ളൂ. കൂട്ടവകാശ പെട്ട ഓഹരി മറ്റുള്ളവർക്ക് വേർതിരിച്ച് നൽകിയശേഷം റദ്ദ് ചെയ്യുമ്പോൾ അത് വീണ്ടും കൂട്ടവകാശമായി മാറുന്നതാണ്.
ഭാഗ പത്രത്തിൽ ഏതെങ്കിലും രീതിയിലുള്ള തെറ്റ് ഉണ്ടെങ്കിൽ വെള്ളക്കടലാസിൽ തെറ്റ് തിരുത്ത് ആധാരം എഴുതി തയ്യാറാക്കി രജിസ്റ്റർ ചെയ്ത് തിരുത്താവുന്നതാണ്.എന്നാൽ, അതിരുകൾ, വ്യക്തികൾ എന്നിവയിലെല്ലാം മാറ്റം വരികയാണെങ്കിൽ അത് തിരുത്താൻ ആയി കുറച്ച് ബുദ്ധിമുട്ടുണ്ട്.കൂടാതെ അതിനായി ഒറിജിനൽ ആധാരത്തിലെ മുദ്രവിലയും ഫീസും നൽകണം.
അന്യ രാജ്യത്ത് ജോലി ചെയ്യുന്ന വ്യക്തിക്ക് നാട്ടിൽ വരാതെ തന്നെ ഭാഗപത്രം അല്ലെങ്കിൽ ഒരു ആധാരം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഭാഗപത്രം രജിസ്റ്റർ ചെയ്യുന്നതിനായി താമസിക്കുന്ന രാജ്യത്ത് ഒരാളെ പവർ ഓഫ് അറ്റോണി നൽകി കോൺസുലേറ്റിൽ നിന്നു അറ്റെസ്റ് ചെയ്ത് വാങ്ങാവുന്നതാണ്. ആ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് നാട്ടിലുള്ള ആർക്ക് വേണമെങ്കിലും പുറത്തുള്ള ആൾക്കുവേണ്ടി ഭാഗപത്രം രജിസ്റ്റർ ചെയ്ത് വാങ്ങാൻ സാധിക്കുന്നതാണ്.
ഒരു സ്ഥലം ഭാഗം ചെയ്യുന്നതിനുമുൻപ് അത് കൃത്യമായി അളക്കുന്നത് ഭാവിയിൽ തർക്കങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.
ഹിന്ദു ആക്ട് പ്രകാരം മാത്രമാണ് പൈതൃകസ്വത്ത് നൽകിയിട്ടുള്ളത് . പൈതൃക സ്വത്തിൽ ഗർഭസ്ഥശിശുവിന് പോലും അവകാശം ലഭിക്കുന്ന രീതിയാണ് ഉള്ളത്.അത്തരം സാഹചര്യങ്ങളിൽ മക്കളുടെ സമ്മതമില്ലാതെ അച്ഛന് വസ്തു വിൽക്കാൻ സാധിക്കില്ല.4 തലമുറകളായി ഒരു വസ്തു തന്നെ ഭാഗം ചെയ്യാതെ കൈ മാറി വരുന്ന സ്വത്തിനെ ആണ് പൈതൃകസ്വത്ത് എന്നു പറയുന്നത്.
ആദ്യത്തെ ക്ലാസിൽ വ്യക്തികൾ ഒന്നും ഇല്ല എങ്കിൽ രണ്ടാമത്തെ ക്ലാസ്സിൽ പെടുന്നവർക്ക് സ്വത്തിന് അവകാശം ലഭിക്കുന്നതാണ്. അതായത് ഒരു വ്യക്തിക്ക് മക്കൾ, ഭാര്യ മറ്റ് അവകാശികൾ ഇല്ല എങ്കിൽ അയാളുടെ സ്വത്തിന് സഹോദരങ്ങൾക്ക് ഹിന്ദു മതത്തിൽ അവകാശമുണ്ട്. എന്നാൽ പിന്തുടർച്ച അവകാശം അനുസരിച്ച് അല്ല മുസ്ലിം വിഭാഗത്തിൽ വസ്തു വിഭജിക്കുന്നത്.
അതുകൊണ്ടുതന്നെ രണ്ടാം ക്ലാസിൽ ഉൾപ്പെട്ട വർക്കും സ്വത്തിന് അവകാശം ലഭിക്കാവുന്നതാണ്.ഭാഗപത്രം ലഭിച്ചുകഴിഞ്ഞാൽ വസ്തു ഓരോ വ്യക്തിക്കും രജിസ്റ്റർ ചെയ്യുന്നതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് മുകളിൽ നൽകിയിട്ടുള്ളത്.