എന്താണ് സ്‌ക്വയർ ഫീറ്റ് എങ്ങനെ വേഗത്തിൽ കണ്ടുപിടിക്കാം

Spread the love

നമ്മൾ ഒരു വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം കേൾക്കുന്ന വാക്ക് ആയിരിക്കും സ്ക്വയർഫീറ്റ് എന്നത്. എന്നാൽ നമ്മളിൽ പലർക്കും അറിയില്ല എന്താണ് സ്ക്വയർ ഫീറ്റ് എങ്ങനെയാണ് സ്ക്വയർ ഫീറ്റ് കണക്കാക്കുന്നത് എന്നൊക്കെ.

ഒരു വീട് വെക്കുമ്പോൾ അതിൻറെ ടൈൽസിന് അളവ് എടുക്കുമ്പോൾ അല്ലെങ്കിൽ സിമൻറ് ചേർക്കേണ്ടത് അളവ് പറയുമ്പോഴെല്ലാം സ്ക്വയർഫീറ്റ് എന്ന് നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഒരു സ്ക്വയർ ഫീറ്റ് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം എന്ന്  മനസ്സിലാക്കാം.

എങ്ങിനെ സ്ക്വയർഫീറ്റ് കണ്ടുപിടിക്കാം??

ഇതിനായി ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്താണ് ഒരു അടി എന്നതാണ്.നമ്മൾ സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന 30 സെൻറീമീറ്റർ നീളമുള്ള ഒരു സ്കെയിൽ ഒരു അടി ആണെന്ന് പറയാം.

Also Read  50 ഓളം സർക്കാർ സേവനങ്ങൾ ഇനി ഓൺലൈനിലൂടെ നേടാം

ഇനി ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു രീതിയുണ്ട്. അതായത് നിങ്ങളുടെ രണ്ടു കൈകളുടെയും തള്ള വിരലുകൾ തമ്മിൽ യോജിപ്പിച്ച് വയ്ക്കുമ്പോൾ നിങ്ങൾക്കു കിട്ടുന്ന നീളത്തെ ഏകദേശം ഒരു അടിയായി കണക്കാക്കാം. എന്നാൽ ഇത് ഒരു ഏകദേശ നീളം ആണെന്ന് മനസ്സിൽ വയ്ക്കണം.

അതുപോലെ നിങ്ങൾ കാലിൽ ഷൂ ധരിച്ചശേഷം ഒരു സ്കെയിൽ വെച്ച് അളന്ന് നോക്കിയാൽ 30 സെൻറീമീറ്റർ ആയിരിക്കും ലഭിക്കുക. അപ്പോൾ ഇതും ഒരു അടിയായി കണക്കാക്കാം. അതുപോലെ സാധാരണയായി ഉപയോഗിക്കുന്ന ടേപ്പിൽ ഒരു ഫീറ്റ് എന്ന കാണിക്കുന്നതും ഒരു അടിയെ തന്നെയാണ്.

Also Read  എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

ഇനി സ്ക്വയർഫീറ്റ് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് എന്ന് നോക്കാം. അതായത് നിങ്ങൾ ഒരു ഷൂ ധരിച്ച കാൽ വച്ച് ഓരോ അടി കണക്കാക്കി നീളവും വീതിയും എടുക്കുക. ഇപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നീളം ഗുണിക്കണം വീതി എത്രയാണോ കിട്ടുന്നത് അതായിരിക്കും ആ റൂമിന്റെ സ്ക്വയർഫീറ്റ് എന്നുപറയുന്നത്.

ഇത്തരത്തിൽ നിങ്ങൾക്കു ലഭിക്കുന്നത് ഒരു ഏകദേശ വാല്യൂ ആയിരിക്കും. എന്നിരുന്നാൽ കൂടി ഒരു അത്യാവശ്യ സന്ദർഭത്തിൽ നിങ്ങൾക്ക് ഈ രീതിയിൽ സ്ക്വയർഫീറ്റ്  കണക്കാക്കാവുന്നതാണ്.

Also Read  വെറും 2000 രൂപയ്ക്ക് താഴെ ചിലവിൽ സ്വന്തമായി ഓക്സിജൻ നിർമിച്ചു മലയാളായി ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യൂ പുറം ലോകം അറിയട്ടെ

നമ്മൾ ഒരു ടൈൽസ് വാങ്ങാൻ പോകുമ്പോഴോ അല്ലെങ്കിൽ ടൈൽസ് പണിക്ക് ആളെ വിളിക്കുമ്പോൾ എല്ലാം അവർ പറയുന്നത് സ്ക്വയർഫീറ്റിൽ ആയിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ടേപ്പ് ഇല്ലാതെ വരികയാണെങ്കിൽ ഈ രീതിയിൽ നമുക്ക് square ഫീറ്റ് കണക്കാക്കാവുന്നതാണ്.കൃത്യമായി ഒരു സ്ക്വയർ ഫീറ്റ് കണക്കാക്കുന്നത് എങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ താഴെകൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment