വെറും 2.5 ലക്ഷം രൂപയ്ക്ക് 10 ദിവസം കൊണ്ട് നിർമിച്ച വീട്

Spread the love

സ്വന്തമായി ഒരു വീട് എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ പലപ്പോഴും സാമ്പത്തികമായി പലർക്കും അതിന് സാധിക്കാറില്ല. കാരണം കയ്യിലുള്ള പൈസ കൊണ്ട് ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ ആവുമോ എന്നതാണ് പലരുടെയും സംശയം. സ്വപ്നത്തിലുള്ള ഒരു വീട് പണിയുന്നതിനായി പലരും ബാങ്ക് ലോണുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഭാവിയിൽ ഇത് വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തി വയ്ക്കുന്നതിന് കാരണമാകാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു സ്വപ്നഭവനം പൂർത്തീകരിച്ചു നൽകിയിരിക്കുകയാണ് കോട്ടയം കുമരകത്ത് ഉള്ള രാജേഷ് എന്ന ഡിസൈനർ. എങ്ങനെയാണ് ഇത്തരത്തിലൊരു സ്വപ്നഭവനം നിർമ്മിച്ചത് എന്നും , എത്ര ദിവസം കൊണ്ട് പണി പൂർത്തിയാക്കി എന്നെല്ലാം ആണ് ഇവിടെ പറയുന്നത്.

Also Read  കുറഞ്ഞ ചിലവിൽ ജിപസം പാനല്‍ ( GFRG ) വീടുകള്‍ പണിയാം

വെറും 20 ദിവസം കൊണ്ടാണ് ഈ ഒരു സുന്ദര ഭവനത്തിന്റെ പണികൾ പൂർത്തിയാക്കിയത് . 8mm തിക്നെസ്സ് ഉള്ള V ബോർഡ്‌ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. പെയിന്റ് അടിക്കുന്നതിനു മുൻപായി വെള്ളം കയറാതെ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യേണ്ടത്. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൻ, ബാത്റൂം,സിറ്റ് ഔട്ട്, വർക്ക്‌ ഏരിയ എന്നിവ ഉൾക്കൊള്ളിച്ചു കൊണ്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്.

യാതൊരു വിധ ലേബർ ചാർജും ഇല്ലാതെതന്നെ പണി നടത്താം എന്നതാണ് വീ ബോർഡിന്റെ പ്രത്യേകത. പെട്ടെന്ന് പണി തീർക്കാം എന്നതും, ചിലവു കുറയ്ക്കാം എന്നതും മറ്റു പ്രത്യേകതകളാണ്.വീട്ടിലോട്ട് കയറി വരുന്ന ഭാഗത്ത് ഒരു ചെറിയ സിറ്റൗട്ട് നൽകിയിട്ടുണ്ട്. ഇവിടെ നിലം സിമന്റ് ചെയ്ത് റെഡ് ഓക്സൈഡ് പെയിന്റ് നൽകുകയാണ് ചെയ്തിട്ടുള്ളത്.

Also Read  വെറും 6 ലക്ഷം രൂപ ഉണ്ടങ്കിൽ ഇങ്ങനെ ഒരു വീട് നിർമിക്കാം | വീഡിയോ കണാം

സിറ്റൗട്ടിൽ ഇരിക്കാൻ ഉള്ള ഭാഗം എല്ലാം Vബോർഡിൽ തന്നെയാണ് നിർമ്മിച്ചിട്ടുള്ളത്.ജനലുകൾ അലുമിനിയം ഫാബ്രിക്കേഷൻ ആണ് ചെയ്തിട്ടുള്ളത്. വീടിന്റെ അകത്തോട്ട് കയറിയാൽ ചെറിയ ഒരു ഹോൾ, ഇവിടെ ഒരു ഡൈനിങ് ടേബിൾ, ടിവി യൂണിറ്റ് എന്നിവ സെറ്റ് ചെയ്യാവുന്നതാണ്. ഒരു ഫാമിലി കോട്ട് കട്ടിൽ ഇടാവുന്ന രീതിയിൽ ഉള്ള ഒരു ബെഡ്റൂം വിത്ത് ബാത്റൂം ,അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു കിച്ചൺ, ഒരു വർക്ക് ഏരിയ എന്നിവ നൽകിയിട്ടുണ്ട്.

ഇത്തരത്തിലൊരു സ്വപ്നഭവനം സ്വന്തമാക്കിയിരിക്കുന്നത് ഹരീഷ് എന്ന വ്യക്തിയാണ്. 2.5 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്. ഇത്തരത്തിൽ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസൈനറായ രാജേഷ് എന്ന വ്യക്തിയുമായി കോൺടാക്ട് ചെയ്യാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment