പത്ത് കിലോ അരി 15 രൂപയ്ക്ക്. … സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരും

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി വീടുകളിലാണ് സാമ്പത്തിക കഷ്ടതകൾ അനുഭവിക്കുന്നത്. അതിന് ഒരു ആശ്വാസം എന്നോണം സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിയിരുന്നു. പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു.

സർക്കാർ സൗജന്യ കോഴ്സ് | പഠിക്കു ജോലി നേടൂ

ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നതിന്റെ ഭാഗമായി വെള്ള, നീല കാർഡുകൾ ഉള്ളവർക്ക് 10 കിലോ അരി അധികമായി15 രൂപയ്ക്ക് നൽകുന്നതായിരിക്കും. ഏകദേശം 15 ലക്ഷം ആളുകൾക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.ബാർബർ ഷോപ്പുകളുടെ നവീകരണത്തിനു വേണ്ടി രണ്ടു കോടി രൂപയുടെ വായ്പ പദ്ധതിയാണ് സബ്സിഡി സഹിതം അനുവദിക്കുക.

എല്ലാ വീട്ടിലും ലാപ്‌ടോപ്പ് ഉറപ്പ് വരുത്താൻ പുതിയ സർക്കാർ പദ്ധതി

മുന്നോക്ക പിന്നോക്ക കാരുടെ ഉന്നമനത്തിനു വേണ്ടിയും പുതിയ ബജറ്റ് പ്രകാരം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.മുന്നോക്ക സമുദായത്തിൽ പെട്ട പിന്നോക്കക്കാർക്ക് 31 കോടി രൂപയും,മൺപാത്ര നിർമ്മാണം നടത്തുന്നവർക്ക് ഒരു കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുകൂടാതെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി 100 കോടി രൂപയും,പാവപ്പെട്ട വീടുകളിലുള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം കൂടി പ്രഖ്യാപിക്കുന്നതിലൂടെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഉദ്ദേശമെന്നും ധനകാര്യ മന്ത്രി അറിയിച്ചു.


Spread the love
Also Read  ഒരു പ്രോപ്പർട്ടി വങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

Leave a Comment