നമ്മളിൽ പലരും ഭവന വായ്പകൾ എടുക്കാറുണ്ട്. എന്നാൽ ഇത് തിരിച്ച് അടയ്ക്കുമ്പോൾ പലപ്പോഴും നമ്മുടെ കയ്യിൽ നിന്നും ഒരുപാട് രൂപ പലിശയായി മാത്രം പോവാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണയായി അടയ്ക്കേണ്ട തുകയുടെ വലിയൊരു ഭാഗം പലിശയായി അടച്ചതിനു ശേഷം മാത്രമേ മുതലിൽ ബാക്കി തുക പോകുന്നുള്ളൂ. എന്നാൽ ഇതിന് എങ്ങിനെ ഒരു പരിഹാരം കാണാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
സാധാരണയായി ഭവന വായ്പകൾക്ക് ഈടാക്കുന്ന പലിശ ഏഴുശതമാനം മുതലാണ്.വായ്പകൾ പല ഗഡുക്കളായാണ് തിരിച്ചടയ്ക്കേണ്ടത. ഇത് EMI എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ തുടക്കത്തിൽ നിങ്ങൾ അടയ്ക്കുന്ന തുക മുഴുവനും പലിശ യിലേക്കും അതിനുശേഷം മാത്രമേ മുതലിലേക്ക് തുക പോകുന്നുള്ളൂ. എന്നാൽ മറ്റു ചില രീതികൾ പരീക്ഷിച്ചാൽ ഇതിന് ഒരു മാറ്റം കാണാവുന്നതാണ്.
ഭവന വായ്പ എങ്ങിനെ പെട്ടെന്ന് തിരിച്ചടയ്ക്കാം??
ഇതിൽ നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് ഓരോ മാസവും നിങ്ങൾ ഇഎംഐ അടയ്ക്കുന്ന തുകയുടെ കൂടെ നിശ്ചിത തുക കൂടി ചേർത്ത ശേഷം ബാങ്കിൽ അടയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പലിശയിനത്തിൽ പോയതിനു ശേഷം ഉള്ള തുക മുതലിലേക്ക് ചേർക്കപ്പെടുന്നു. അതുകൊണ്ട് എളുപ്പത്തിൽ നിങ്ങളുടെ ലോൺ കാലാവധി തീരുന്നതാണ്. അതും കുറഞ്ഞ പലിശ നിരക്കിൽ.
രണ്ടാമതായി ചെയ്തു നോക്കാവുന്ന ഒരു കാര്യം സാധാരണ കുറച്ചുകാലം മുൻപ് വീടുകൾ വെക്കുന്നതിനു വേണ്ടി എല്ലാം ബാങ്കുകളിൽനിന്നും ഭവന വായ്പ സാധാരണക്കാർക്ക് ലഭിച്ചിരുന്നില്ല.
അതുകൊണ്ട് അവർ പല ഹോം ഫിനാൻസ് സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിട്ട് ഉണ്ടാവുക. അവിടെയാണെങ്കിൽ പലിശ നിരക്ക് വളരെ കൂടുതലുമായിരിക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അനുസരിച്ച് നിങ്ങൾക്ക് വിവിധ ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കുന്നതാണ്.
അതുകൊണ്ടുതന്നെ നിലവിൽ നിങ്ങൾ ലോൺ എടുത്തിട്ടുള്ള സ്ഥലത്തുനിന്നും നിങ്ങൾക്ക് പുതിയ ബാങ്കിലേക്ക് വായ്പ മാറ്റാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ പഴയ ബാങ്കിൽ അടച്ചു കൊണ്ടിരിക്കുന്നതിനേക്കാളും കുറഞ്ഞ പലിശ നിരക്കിൽ പുതിയ ബാങ്കിൽ നിന്നും ലോൺ അടച്ചു തീർക്കാവുന്നതാണ്.
മറ്റൊരു രീതി എന്നു പറയുന്നത് ഈ രണ്ടു കാര്യവും ചേർത്തുകൊണ്ട് ഒരു ഹൈബ്രിഡ് മോഡൽ ആണ്. എന്നുവച്ചാൽ ആദ്യമായി നിങ്ങൾക്ക് നിലവിലുള്ള ബാങ്കിൽ നിന്നും കുറഞ്ഞ പലിശയിൽ ഉള്ള ബാങ്കിലേക്ക് വായ്പ മാറ്റാം. രണ്ടാമതായി നിങ്ങൾ ഇപ്പോൾ അടച്ചു കൊണ്ടിരിക്കുന്ന EMI യുടെ കൂടെ ഒരു നിശ്ചിത തുക കൂടി ചേർത്ത് അടച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ലോൺ പൂർത്തിയാക്കാവുന്ന താണ്.
അപ്പോൾ ഭവന വായ്പകൾ എടുക്കുന്നതിനു മുൻപ് കുറഞ്ഞ പലിശയിൽ ഉള്ള ബാങ്കുകൾ കണ്ടെത്താനും കൃത്യമായി ഈ പറഞ്ഞ രീതിയിൽ തിരിച്ചടവുകൾ നടത്താനും ശ്രമിക്കുക.
ഇത് മറ്റുള്ളവരുടെ അറിവിലേക്കായി കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക.