സ്വന്തമായി ഒരു വീടില്ലാത്ത നിരവധിപേരാണ് നമുക്കുചുറ്റും ഉള്ളത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ വീട് നിർമ്മിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട് എങ്കിലും സാധാരണക്കാരായ പലരിലും ഇത്തരം പദ്ധതിയുടെ ആനുകൂല്യങ്ങൾ എത്തിച്ചേരുന്നില്ല എന്നതാണ് സത്യം. സംസ്ഥാന സർക്കാർ വീടില്ലാത്തവർക്ക് നടത്തിവരുന്ന ലൈഫ് മിഷൻ പദ്ധതി നിരവധി പേർക്കാണ് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചത്. വീടില്ലാത്തവർക്ക് സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ ‘പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതിപ്രകാരം ആർക്കെല്ലാം വീട് ലഭിക്കുമെന്നും, വായ്പാ സഹായ പദ്ധതിയുടെ ആനുകൂല്യങ്ങൾ എന്തെല്ലാം ആണെന്നും പരിശോധിക്കാം.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി
‘ പ്രധാനമന്ത്രി ആവാസ് യോജന’ പദ്ധതി പ്രകാരം വീടില്ലാത്തവർക്ക് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് കേന്ദ്രസർക്കാർ. വെറും 2% പലിശ നിരക്കിൽ ഭവന വായ്പ നൽകിയാണ് വീട് പണി പൂർത്തീകരിക്കാൻ സഹായിക്കുക. നമുക്കെല്ലാം അറിയാവുന്നതാണ് ഏതൊരു മനുഷ്യനെയും അടിസ്ഥാന യോഗ്യതയാണ് ഒരു വീട്. എന്നാൽ പലപ്പോഴും സാമ്പത്തികസ്ഥിതി സാധാരണ കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിക്കും. 2015 മുതൽ 2022 വരെയാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തിക സഹായം നൽകുന്നത്.
ഒന്നര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. ആദ്യമായി വീട് വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം നേടാൻ സാധിക്കുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ,കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ, ഇടത്തര വരുമാനമുള്ളവർ എന്നിങ്ങനെ അപേക്ഷകൾ നൽകുന്നവരെ മൂന്നായി തരംതിരിക്കുന്നതാണ്. ഈ രീതിയിൽ സർക്കാരിൽ നിന്നും സബ്സിഡി ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുമ്പോൾ ആധാർകാർഡ്, വാർഷികവരുമാനം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ എന്നിവ സമർപ്പിക്കണം. 20 വർഷം വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി യായി പറയുന്നത്.
അർഹരായവർക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.പ്രധാനമന്ത്രി ആവാസ് യോജന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.https://pmaymis.gov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തു അതിൽ സിറ്റിസൺഷിപ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു നിങ്ങളുടെ വിവരങ്ങൾ കൃത്യമായി ഫിൽ ചെയ്ത്, ചെക്പോസ്റ്റ് എന്ന ഓപ്ഷൻ നൽകി സേവ് ചെയ്തു സബ്മിറ്റ് ചെയ്യുമ്പോൾ ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ അർഹരായവർക്ക് വീട് ലഭിക്കുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന സാമ്പത്തിക സഹായം നേടാവുന്നതാണ്.