ദിവസം രണ്ട് രൂപ മുടക്കാൻ തയ്യാറാണോ? 36,000 രൂപ പെൻഷൻ ലഭിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചറിയാം

Spread the love

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മിക്ക ആളുകളും ആശങ്കപ്പെടുന്ന ഒരു കാര്യമാണ് പ്രായമായി കഴിഞ്ഞാൽ മുന്നോട്ടുള്ള ജീവിതത്തിന് എങ്ങിനെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താം എന്നകാര്യം. സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് റിട്ടയർ ആയിക്കഴിഞ്ഞാൽ എല്ലാ മാസവും ഒരു നിശ്ചിത തുക ലഭിക്കുന്ന രീതിയിൽ ചെറിയ ഒരു തുക അടച്ചുകൊണ്ട് പെൻഷൻ ലഭിക്കുന്ന സ്കീമുകളെ പറ്റിയാണ് മിക്ക ആളുകളും ചിന്തിക്കുന്നത്. ഇതിനുള്ള ഒരു ഉത്തരമാണ് ‘പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന ‘ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി മനസിലാക്കാം.

Also Read  ഓൺലൈൻ വഴി പണം അയക്കുമ്പോൾ പണം നഷ്ട്ടപെട്ടാൽ എങ്ങനെ തിരിച്ചെടുക്കാം - National Consumer Help Line

എന്താണ് പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന പദ്ധതി?

ഒരു ദിവസം വെറും രണ്ടു രൂപ മുടക്കി എല്ലാമാസവും 3000 രൂപ പെൻഷൻ നേടാവുന്ന ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് ഇത്. ഓരോ മാസവും 3000 രൂപ പെൻഷൻ ആയി ലഭിക്കുകയാണെങ്കിൽ ഒരു വർഷം പെൻഷൻ ഇനത്തിൽ 36000 രൂപയാണ് ഇത്തരത്തിൽ ഓരോരുത്തർക്കും ലഭിക്കുന്നത്.

60 വയസ്സ് കഴിഞ്ഞതിനു ശേഷം മാത്രമാണ് എല്ലാമാസവും പെൻഷൻ കുറഞ്ഞത് 3000 രൂപ ലഭിക്കുന്ന രീതിയിൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തുക അടയ്ക്കുന്ന വരിക്കാരൻ 60 വയസ്സിന് മുൻപ് മരണപ്പെടുകയാണെങ്കിൽ അയാളുടെ പങ്കാളിക്ക് പെൻഷൻ തുകയുടെ 50 ശതമാനം മാത്രമാണ് ലഭിക്കുക.

Also Read  ടോയ്‌ലെറ്റ് പുനഃനിർമാണ സഹായം | APL , BPL വ്യത്യാസമില്ലാതെ പഞ്ചയത്ത് വഴി ലഭിക്കും | വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

പദ്ധതിയിൽ 18വയസ്സിൽ അംഗത്വം എടുക്കുന്ന ഒരു വ്യക്തിക്ക് പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടി വരിക. പ്രായം മാറുന്നതിനനുസരിച്ച് അടക്കേണ്ട വരി തുകയിൽ വ്യത്യാസം വരുന്നതാണ്.

ആർക്കെല്ലാമാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുക?

അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ട് തൊഴിലാളികൾ, നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ, കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ, ബീഡി തൊഴിലാളികൾ, മറ്റ് കൈത്തറി ജോലികൾ ചെയ്യുന്നവർ, മോട്ടോർ വെഹിക്കിൾ ജീവനക്കാർ എന്നിവർക്കെല്ലാം പദ്ധതിയിൽ അംഗത്വം എടുക്കാൻ സാധിക്കുന്നതാണ്. പദ്ധതിയിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള പൊതു സേവന കേന്ദ്രങ്ങൾ വഴി ബന്ധപ്പെട്ട് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.


Spread the love

Leave a Comment