എന്റെ വീട്’ പദ്ധതി – വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 10 ലക്ഷം രൂപ സഹായം

Spread the love

എന്റെ വീട്’ പദ്ധതി – സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും സ്വപ്നഭവനം പണിയുന്നതിന് ആവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തത് പലരെയും വീടെന്ന സ്വപ്നത്തിൽ നിന്നും പുറകോട്ടു വലിക്കുന്നു. ഹോം ലോണിനായി ബാങ്കുകളിൽ അപേക്ഷ നൽകിയാലും അതിന് നിരവധി പ്രൊസീജിയർ ഉള്ളതിനാൽ തന്നെ പലപ്പോഴും ലോൺ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.എന്നുമാത്രമല്ല വളരെ ഉയർന്ന നിരക്കിലുള്ള പലിശയും ഹോം ലോണിന് നൽകേണ്ടിവരും. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

സുരക്ഷിതമായ രീതിയിൽ ഒരു ലോൺ ലഭിക്കണമെങ്കിൽ സർക്കാർ പദ്ധതികൾ ഉപയോഗിക്കുക എന്നത് തന്നെയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. സംസ്ഥാന സർക്കാരിന് കീഴിലുള്ള ലൈഫ് മിഷൻ പദ്ധതി പ്രകാരം നിരവധി പേർക്കാണ് വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചത്. ഇത്തരത്തിൽ സർക്കാറിന് കീഴിൽ വീട് നിർമ്മിക്കുന്നതിന് നൽകുന്ന മറ്റൊരു പദ്ധതിയാണ് ‘എന്റെ വീട്’ പദ്ധതി .

Also Read  അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലന പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപ വരെ ലഭിക്കുന്ന ഈയൊരു പദ്ധതി അനുസരിച്ച് വീട് ലഭിക്കുന്നതിന് വാർഷികവരുമാനം മൂന്നു ലക്ഷം രൂപവരെ ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഇതിൽ വീടുകൾ ഇല്ലാത്ത ഭവനരഹിതരായ വർക്ക് ആണ് വീടിനായി അപേക്ഷ നൽകാനായി സാധിക്കുക.ലോൺ ലഭിക്കുന്നതിന് ഓരോ വ്യക്തികൾക്കും അവരുടെ വരുമാനമാർഗ്ഗം അനുസരിച്ചാണ് നൽകപെടുക.

പ്രധാനമായും രണ്ട് രീതിയിലുള്ള ലോണുകൾ ആണ് ലഭിക്കുക. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5 ലക്ഷം രൂപയാണ് വീട് നിർമിക്കാനായി ലഭിക്കുക.ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക് മുകളിൽ 3 ലക്ഷം രൂപ വരെ ഉള്ളവർക്ക് പത്തുലക്ഷം രൂപ വരെ വീട് നിർമിക്കാനായി ലഭിക്കുന്നതാണ്. തിരിച്ചടവ് കാലാവധി ആയി പറയുന്നത് 15 വർഷമാണ്.8 ശതമാനമാണ് 10 ലക്ഷം രൂപയ്ക്ക് പലിശയിനത്തിൽ നൽകേണ്ടിവരുന്നത്. 120000 രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 7.50 പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുക.

Also Read  പ്രവാസികൾക്ക് 1 ലക്ഷം രൂപ സഹായം വർഷം 550 രൂപ മാത്രം നൽകിയാൽ മതി വിശദമായി അറിയാം

ഈ രീതിയിൽ കുറഞ്ഞ വാർഷികവരുമാനം ഉള്ളവർക്കും വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ‘എന്റെ വീട് ‘പദ്ധതിയിലൂടെ സാധിക്കുന്നതാണ്.


Spread the love

34 thoughts on “എന്റെ വീട്’ പദ്ധതി – വീട് ഇല്ലാത്തവർക്ക് വീട് വെക്കാൻ 10 ലക്ഷം രൂപ സഹായം”

      • എനിക്കും ഒരു കൊച്ചു വീട് വക്കുവാൻ ഈ ലോൺ കിട്ടുമോ

        Reply
      • എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല വാടകയ്ക്കാണ് താമസം 6 പേർ അടങ്ങുന്ന കുടുംബമാണ് ഞാൻ ഡ്രൈവറാണ് 7559074990

        Reply
    • ഞങ്ങൾക്കും ഒരു കൊച്ചു വീട് സ്വപ്നം ആണ്. ഈ ചുഴലിക്കറ്റിൽ ഉണ്ടാരുന്നല്ലോ ചെറിയ കുടിലിൽ നഷ്ടമായി. ഇപ്പോൾ ഞങ്ങൾ 7 perum, ഇതിലും 4 മാസമായ ഞങ്ങളുടെ കുഞ്ഞും ഉണ്ട്മ.റ്റൊരാളുടെ veetilanu
      താമസിക്കുന്നെ.

      Reply
    • I am itrested
      ഞങ്ങൾക്കും ഒരു കൊച്ചു വീടുവേണം അതിനായി കുറെ ആയി ശ്രമിക്കുന്നു

      Reply
    • വീടില്ല…. വസ്തുവും ഇല്ലാ.. അമ്മക്ക് കാൻസർ ആയതുകൊണ്ട് എല്ലാം പോയി….. Plz Help

      Reply
  1. എനിക്ക് സ്ഥലം ഉണ്ട് വീടില്ല.വാടകയ്ക്കാണ് താമസിക്കുന്നത്.എനിക്ക് വീടുവെയ്ക്കുവാൻ ലോൺ കിട്ടുമോ

    Reply
  2. എന്റ് വീട് പദ്ധിയിൽ ഒരു വീട് കിട്ടുമോ എനിക്ക് സ്വന്തമായി വീടോ sathalamo ഇല്ല ഞങൾ നല്ല് പേരും 10 വർഷമായി വാടക വീട്ടിൽ ആണത്രേ താമസിക്കുന്നത്

    Reply
  3. എനിക്കും സ്വന്തമായി വീടോ സ്ഥലമോ ഇല്ല കുടുബസ്വത്തായി 3സെന്റിൽ ഒരുവീട് ഉണ്ട് 2അവകാശികളും എനിക്ക് ഒരു സ്ഥലം ഒരു കൊച്ചു വീട് വെക്കാൻ ഈ ലോൺ ലഭിക്കുമോ

    Reply
  4. എനിക്ക് സ്വന്തമായി വീടോ സ്ഥലമോ ഇല്ല ഞങ്ങൾ 4 പേര് റെയിൽവേ പുറമ്പോക്കിൽ ആണ് താമസം എനിക്ക് ഒരു കൊച്ചു വീട് വയ്ക്കാൻ ഈ ലോൺ കിട്ടുമോ

    9072449629

    Reply
  5. സ്‌ഥലമിൻഡ് 10സെന്റ് വാർഷിക വരുമാനം 36000₹ആണ്
    1000000₹ കിട്ടാൻ സാധ്യതാ ഉണ്ടോ

    Reply

Leave a Comment