നോർക്ക പ്രവാസി ഇൻഷുറൻസ് | വെറും 315 രൂപ അടച്ചാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ്

Spread the love

നോർക്ക പ്രവാസി ഇൻഷുറൻസ്  : നമ്മുടെ നാട്ടിൽ നിരവധി പേരാണ് ജോലി ആവശ്യങ്ങൾക്കായി വിദേശരാജ്യങ്ങളിൽ താമസിക്കുന്നത്. പലപ്പോഴും നിശ്ചിത കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തുമ്പോൾ കാര്യമായ കരുതൽ ഒന്നും ഇവരുടെ കൈവശം ഉണ്ടാകാറില്ല. തുടർന്നുള്ള ചികിത്സ ചിലവുകൾക്കും, മക്കളുടെ വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങൾക്കുമെല്ലാം പണം ഇല്ലാത്ത ഒരു അവസ്ഥ പല പ്രവാസികളും അഭിമുഖീകരിക്കുന്ന താണ്. എന്നാൽ പ്രവാസികൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് എന്നിവ സംയുക്തമായി ആരംഭിച്ച പ്രവാസി ഇൻഷുറൻസ്, പ്രവാസി പെൻഷൻ എന്നിവ ലഭിക്കുന്നതിനുവേണ്ടി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  റേഷൻ കാർഡുള്ളവർക്ക് 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

പ്രവാസജീവിതം നയിക്കുന്ന മിക്കവർക്കും പാസ്പോർട്ട് അല്ലെങ്കിൽ വിസ കൈവശമുണ്ട് എങ്കിലും നോർക്ക നൽകുന്ന നോർക്ക ഐഡി ഉണ്ടായിരിക്കണമെന്നില്ല. എന്നാൽ പ്രവാസികളുടെ സർക്കാറിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള ഒരു പ്രവാസി ഐഡി കാർഡ് നിർബന്ധമാണ്. പല ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന ഫോട്ടോ പതിപ്പിച്ച ഇത്തരം ഒരു ഐഡി കാർഡ് ലഭിക്കുന്നതിന് വേണ്ടി നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയാണ് അപ്ലൈ ചെയ്യേണ്ടത്.

പ്രവാസി ഐഡി കാർഡ് ലഭിക്കുന്നത് വഴി പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് നാലു ലക്ഷം രൂപ വരെ ലഭിക്കുന്ന രീതിയിൽ ആഡോൺ ലഭിക്കുന്നതാണ്. മൂന്നു വർഷമാണ് കാർഡിന് വാലിഡിറ്റി. കേരള ഗവൺമെന്റിന്റെ കീഴിൽ ഉള്ള പദ്ധതിയിൽ 315 രൂപ അടച്ചു കൊണ്ട് 4 ലക്ഷം രൂപവരെയുള്ള കവറേജ് നേടാവുന്നതാണ്.

Also Read  എല്ലാവർക്കും ഇനി ആരോഗ്യ കാർഡ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടവിധം

പുതിയ നിയമമനുസരിച്ച് പ്രവാസി കാർഡ് കയ്യിലുള്ള വിദ്യാർഥികൾക്ക് ഇൻഷൂറൻസ് തുകയുടെ ഇരട്ടി ലഭിക്കുന്നതാണ്.പ്രവാസി ജോലി സ്ഥലത്ത് വെച്ച് മരണപ്പെടുകയാണെങ്കിൽ രണ്ടു മുതൽ നാലു ലക്ഷം രൂപ വര. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഒന്ന് ഷെയർ ചെയ്തു എത്തിക്കുക …


Spread the love

1 thought on “നോർക്ക പ്രവാസി ഇൻഷുറൻസ് | വെറും 315 രൂപ അടച്ചാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ്”

Leave a Comment