നിങ്ങൾ ഒരു ജോലി ഇല്ലാതെ കഷ്ടപ്പെടുകയാണോ? എങ്കിൽ തീർച്ചയായും കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഈ സെൽഫ് എംപ്ലോയ്മെന്റ് സ്കീംനെ പറ്റി അറിയാതെ പോകരുത്. ഇന്ന് കേരളത്തിൽ ഒരുപാട് വിദ്യാസമ്പന്നരായ വിദ്യാർഥികളാണ് ജോലിയില്ലാതെ കഷ്ടപ്പെടുന്നത്.ഇങ്ങനെയുള്ളവർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് ഒരു സഹായം എന്നോണം 1999 ൽ KESRU ആരംഭിച്ച ഈ ഒരു പദ്ധതി ഉപകാരപ്രദമായിരിക്കും.
KESRU വിന്റെ കീഴിലുള്ള സെൽഫ് എംപ്ലോയ്മെന്റ് സ്കീംന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?
21 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ടെക്നിക്കൽ മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ഏതൊരു വ്യക്തിക്കും ഈ വായ്പക്ക് ഉണ്ടാവുന്നതാണ്. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി യോഗ്യത രജിസ്റ്റർ ചെയ്തിട്ടുണ്ടായിരി ക്കണം.
നിങ്ങളുടെ ജില്ലയിലെ ഏതു നാഷണലൈസ്ഡ്, സഹകരണ ബാങ്കുകൾ വഴിയും വായ്പ ലഭിക്കുന്നതാണ്. വായ്പാ തുകയുടെ 20% ഗവൺമെന്റ് സബ്സിഡിയായി ലഭിക്കുന്നതാണ്. ബാക്കി വരുന്ന 80 ശതമാനം മാത്രമാണ് നിങ്ങൾ അടയ്ക്കേണ്ടതായി വരുന്നുള്ളൂ.തികച്ചും സൗജന്യമായാണ് അപേക്ഷകൾ ലഭിക്കുക.
ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷാ ഫോം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സമർപ്പിക്കാവുന്നതാണ്.നിങ്ങൾ സമർപ്പിക്കുന്ന അപേക്ഷ അതാത് റീജിയണൽ ഡെപ്യൂട്ടി എംപ്ലോയ്മെന്റ് ഡയറക്ടർ വെരിഫൈ ചെയ്തു യോഗ്യനാണ് എന്ന് തെളിഞ്ഞാൽ വായ്പ ലഭ്യമാക്കുന്നതാണ്.ലോണിന്റെ മുഴുവൻ ചുമതലയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുക.
ലോണിനെ പറ്റിയും യോഗ്യതയെ പറ്റിയും കൂടുതൽ അറിയുവാൻ employment ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക . വെബ്സൈറ്റ് ലിങ്ക് താഴെ നൽകിയിരിക്കുന്നു .
ലിങ്ക് : http://employment.Kerala.gov.in/