ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായ ചികിത്സാ ഓപ്പറേഷന്‍ ഒരു രൂപ ചിലവില്ലാതെ നടത്താം

Spread the love

ഹാർട്ട് സംബന്ധമായും ന്യൂറോ സംബന്ധമായും വരുന്ന അസുഖങ്ങൾക്കുള്ള ചികിത്സാ ചിലവ് എന്ന് പറയുന്നത് വലിയ തുകയായിരിക്കും. എന്നാൽ ഒരു സാധാരണക്കാരന് ഇതിൻറെ ചിലവ് താങ്ങാൻ പ്രയാസമായിരിക്കും.

ഇത്തരത്തിൽ സാധാരണക്കാർക്ക് ഹാർട്ട് സംബന്ധമായും, ന്യൂറോ സംബന്ധമായും ഉള്ള ഏതൊരു അസുഖത്തിനും ശസ്ത്രക്രിയ ഉൾപ്പെടെ പൂർണ്ണമായും സൗജന്യമായി ചികിത്സ നൽകുന്ന ഒരു ആശുപത്രിയെ പറ്റിയാണ് ഇന്നിവിടെ പറയുന്നത്.

ബാംഗ്ലൂരിൽ വൈറ്റ് ഫീൽഡിൽ സ്ഥിതിചെയ്യുന്ന ശ്രീ സത്യസായി ബാബ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ഹാർട്ട് സംബന്ധമായും ന്യൂറോ സംബന്ധമായും ഉള്ള ഏതൊരു അസുഖത്തിനും സൗജന്യമായി ചികിത്സ ലഭിക്കുന്നത്. ഇന്ന് കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വളരെ വലിയ തോതിൽ ആണ് ആളുകൾ ഈ ആശുപത്രിയിൽ എത്തിച്ചേരുന്നത്.

എന്നാൽ കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ ആദ്യമായി എത്തിപ്പെടുന്ന ഒരാൾക്ക് ചിലപ്പോൾ പെട്ടെന്ന് എല്ലാ കാര്യങ്ങളും മനസ്സിലാകണമെന്നില്ല. ഇത്തരത്തിലുള്ളവർ പ്രധാനമായും ഈ ആശുപത്രിയെ പറ്റിയും ഇങ്ങോട്ട് എത്തിച്ചേരേണ്ട രീതിയെ പറ്റിയും അറിയേണ്ട കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

Also Read  പ്രവാസികൾക്ക് 3000 രൂപ പെൻഷൻ ഓൺലൈൻ ആയി അപേക്ഷിക്കാം.

ശ്രീ സത്യസായി ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ എത്തി ചേരുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്??

നിങ്ങൾ കേരളത്തിൽനിന്നും ബസ്സിലാണ് ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടുന്നത് എങ്കിൽ നിങ്ങൾ ഇറങ്ങേണ്ടത് ബാംഗ്ലൂർ മജസ്റ്റിക് സ്റ്റേഷനിലാണ്. ഇവിടെ നിന്നും വൈറ്റ് ഫീൽഡിലേക്ക് നിങ്ങൾക്ക് ഒരുപാട് ബസ്സുകൾ ലഭിക്കുന്നതാണ്.

335 നമ്പറിൽ തുടങ്ങുന്ന എല്ലാ ബസ്സുകളും ശ്രീ സത്യസായിബാബ ആശുപത്രിയുടെ മുന്നിലൂടെയാണ് പോവുക. മജസ്റ്റിക്കിൽ നിന്നും ഏകദേശം 18 കിലോമീറ്റർ അകലെയുള്ള ഈ സ്ഥലത്തേക്കുള്ള ബസ് ചാർജ് ഏകദേശം പതിനെട്ട് രൂപയാണ് സാധാരണ ബസ്സിന് ഈടാക്കുന്നത്. അതുപോലെ 95 രൂപ വരെയാണ് എസി ബസിന് ചാർജ് വരുന്നത്. നിങ്ങൾക്ക് എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ കണ്ടക്ടറോട് ചോദിച്ച് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.

ഇനി നിങ്ങൾ ട്രെയിനിലാണ് പോകുന്നത് എങ്കിൽ കെആർ പുരം സ്റ്റേഷനിലാണ് നിങ്ങൾ ഇറങ്ങേണ്ടത്. കെആർ പുരം സ്റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഇറങ്ങി പുറത്തോട്ടു കടന്നാൽ മെയിൻ റോഡിൽ എത്തുന്നതാണ്.

ഇവിടെ നിന്നും നിങ്ങൾക്ക് ബസ്സ് പിടിക്കാവുന്നതാണ്. പരമാവധി ഓട്ടോ ഉപയോഗിക്കാതിരിക്കുക കാരണം ഇവിടെ ഓട്ടോ ചാർജ് ആയി ഈടാക്കുന്നത് വലിയ തുകയായിരിക്കും. ചില ട്രെയിനുകൾക്ക് Whitefield തന്നെ സ്റ്റോപ്പും ഉണ്ടായിരിക്കും.

Also Read  ബ്ലഡ് ഷുഗർ തുടക്കത്തിലേ പൂർണമായും മാറ്റാൻ ആഹാര രീതി

നിങ്ങൾ മജസ്റ്റിക് ബസ് സ്റ്റേഷനിലാണ് ഇറങ്ങുന്നത് എങ്കിൽ ഉറപ്പായും ബസ് തന്നെ ആശ്രയിക്കാൻ ശ്രദ്ധിക്കുക. കാരണം അവിടെ നിന്ന് ഒരുപാട് ബസ്സുകൾ ലഭിക്കുന്നതാണ്.

ഇനി ആശുപത്രിയുടെ കാര്യമെടുക്കുകയാണെങ്കിൽ രാവിലെ മുതൽ തന്നെ ചികിത്സ തേടി വരുന്നവരുടെ നീണ്ടനിര കാണാവുന്നതാണ് അതുകൊണ്ട് നിങ്ങൾ ഒരു ദിവസം മുൻപേ പോവുന്നതായിരിക്കും ഉചിതം.

ആശുപത്രിയിൽ ഹാർട്ട് സംബന്ധമായ അസുഖങ്ങൾക്കും, ന്യൂറോ സംബന്ധമായ അസുഖങ്ങൾക്കും രണ്ടു വരികളായാണ് ഉണ്ടായിരിക്കുക. രാവിലെ ആറു മണി ആണ് കൗണ്ടർ തുറക്കുന്ന സമയം.

രോഗിയെ മുൻപ് ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും അതായത് എക്സ്റേ,സ്കാനിങ് എന്നിവയുടെ ഡീറ്റെയിൽസ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ ഡോക്ടർ നൽകിയിട്ടുള്ള എല്ലാ കുറിപ്പുകളും നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.

ചികിത്സയ്ക്കായി പോകുന്ന രോഗിയുടെയും കൂടെ നിൽക്കുന്ന ആളുടെയും തിരിച്ചറിയൽ രേഖകളും ആധാർ കാർഡും നിർബന്ധമായും കയ്യിൽ കരുതേണ്ടതാണ്.

Also Read  ഇ പാസ്പോർട്ട് : പഴയ പാസ്പോര്ട്ട് മാറി ഇനി പുതിയ പാസ്സ്‌പോർട്ട് വരുന്നു

രോഗികൾക്ക് ചികിത്സ അത്യാവശ്യമാണോ എന്ന് കൗണ്ടറിൽ ഇരിക്കുന്ന ആൾ തന്നെ പരിശോധിച്ചശേഷം പറയുന്നതാണ്. ചികിത്സ അത്യാവശ്യമാണ് എന്ന് തോന്നുകയാണെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുകയും അല്ലാത്തപക്ഷം മറ്റൊരു തീയതി നൽകുകയും ചെയ്യുന്നതാണ്.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ആരുടെ ശുപാർശകൾക്കും ഇവിടെ പ്രാധാന്യം ഇല്ല എന്നതാണ്. ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴാതെ ശ്രദ്ധിക്കുക. നിർധനരായആളുകളെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നടത്തുന്ന ഒരു സ്ഥാപനമാണ് ഇതെന്ന കാര്യവും പ്രത്യേകം മനസ്സിൽ വയ്ക്കുക. ഇവിടെ വരുന്നവർക്ക് ഭക്ഷണവും മരുന്നും തീർത്തും സൗജന്യമായാണ് നൽകുന്നത്.

മറ്റ് ആശുപത്രികളിൽ വലിയ ചിലവ് വരുന്ന എല്ലാ ചികിത്സകളും, സർജറി കളും പൂർണ്ണമായും സൗജന്യമായാണ് ഇവിടെ നൽകുന്നത്.  ഇവിടെ വരുന്ന രോഗികളും കൂടെ വരുന്ന ബന്ധുക്കളും വൃത്തിയോടും ശുചിത്വത്തോടെ കൂടിയും മാത്രം പെരുമാറുക. കാരണം ഇത് ഒരു ധർമ്മസ്ഥാപനം ആണെന്ന് മനസ്സിൽ ഓർക്കുക..

നാനാ ജാതിക്കാർക്കും മതസ്ഥർക്കും ഇവിടെ ചികിത്സ തീർച്ചയായും ലഭിക്കുന്നതാണ്. എല്ലാവരിലേക്കും ഇത് മാക്സിമം ഷെയർ ചെയ്യുക. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്.


Spread the love

Leave a Comment

You cannot copy content of this page