നിലവിൽ ആധാർ കാർഡ് ഒരു തിരിച്ചറിയൽ രേഖ എന്ന നിലയിൽ സംസ്ഥാന സ്വകാര്യ മേഖലകളിൽ ഉള്ള സ്ഥാപനങ്ങളിൽ എല്ലാം ഉപയോഗിച്ചു വരികയാണ്. ഇതുകൂടാതെ മറ്റെല്ലാ പ്രധാന രേഖകളുമായും ആധാർ കാർഡ് ലിങ്ക് ചെയ്തു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആധാർ കാർഡ്,പാൻ കാർഡ് എന്നിവയിലെ പേരിൽ വരുന്ന തെറ്റുകൾ തിരുത്തേണ്ടത് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ ആധാർ കാർഡിലെയും പാൻകാർഡിലെയും പേരുകളിൽ വരുന്ന തെറ്റുകൾ എങ്ങിനെ തിരുത്താം എന്നതാണ് ഇന്ന് നമ്മൾ നോക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് പാൻ കാർഡ് എന്നിവ ആജീവനാന്ത കാലത്തേക്ക് ഉപയോഗിക്കേണ്ടിവരും എന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഉത്തരം രേഖകളിൽ വരുന്ന അക്ഷരത്തെറ്റുകൾ അതുമായി ബന്ധിപ്പിച്ച മറ്റ് രേഖകളെ കൂടി ബാധിക്കുന്നതാണ്.ആധാർ കാർഡിൽ 12 അക്ക നമ്പർ ഉപയോഗിച്ചാണ് ഓരോ വ്യക്തിക്കും പ്രത്യേക ഐഡി ക്രിയേറ്റ് ചെയ്തിട്ടുള്ളത്. ഈ ഐഡി ബാങ്ക്, ആദായനികുതിവകുപ്പ്, ഇൻഷുറൻസ് പോളിസികൾ എന്നിവയെല്ലാമായും ബന്ധിപ്പിച്ചിട്ടുണ്ട്. അത് പോലെ പാൻ കാർഡിൽ പേര്, ഡേറ്റ് ഓഫ് ബർത്ത്, ഫോട്ടോ എന്നിവ സഹിതം ആണ് വിവരങ്ങൾ നൽകിയിട്ടുള്ളത്.എന്നാൽ ഇനി ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ 2 രേഖകളിലെ തെറ്റുകളും തിരുത്താവുന്നതാണ്.
പാൻ കാർഡ്,ആധാർ കാർഡ് എന്നിവയിലെ അക്ഷരത്തെറ്റുകൾ എങ്ങനെയാണ് എളുപ്പത്തിൽ തിരുത്താൻ സാധിക്കുന്നത്?
ആധാർ എന്റോൾമെന്റ് സെന്റർ സന്ദർശിച്ച് ശരിയായ വിവരങ്ങളും, തിരുത്തേണ്ട ഭാഗങ്ങളും കൃത്യമായി ഫിൽ ചെയ്തു നൽകുക.തെറ്റ് തിരുത്തുന്നതിന് ആവശ്യമായ മതിയായ രേഖകൾ സഹിതം ഫോം അറ്റാച്ച് ചെയ്യുക. ഇത്തരത്തിൽ രേഖകൾ തിരുത്തുന്നതിന് 25 മുതൽ 30 രൂപ വരെയാണ് അപേക്ഷ ഫീസ് നൽകേണ്ടി വരിക. ഓരോ കേന്ദ്രങ്ങളെയും അനുസരിച്ചു ഫീസിൽ ചെറിയ മാറ്റങ്ങൾ വരുന്നതാണ്. അപേക്ഷിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇ പാൻ കാർഡ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. എന്നാൽ നിലവിൽ ഈ ആധാർ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിൽ ഉള്ള സേവനം ലഭ്യമാകുന്നതല്ല.
ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പ്രധാന രേഖകളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകൾ ആവശ്യമാണെങ്കിൽ ഉടനെ അടുത്തുള്ള ആധാർ എന്റോൾമെന്റ് സെന്ററു മായി ബന്ധപ്പെടുക.